
Vijayalakshmi's
2021 by Vadakkan Malabari Ruchi

ABOUT
Me...

I’m Vijayalakshmi, a mother, grandmother, homemaker, writer, blogger, artist, creative cook...all of these and many more...passionate about cooking.. right from those younger days, untouched by the internet, when I carried around magazine cuttings & hand scribbled recipes in my kitchen & here I am trying to share my knowledge with all those who are passionate & are in love with cooking and life !!
I have been an avid blogger sharing my recipes-mostly Indian, South Indian, Kerala, or Malabari recipes and a few fusion experiments. As an active member of the well known FB group called ‘Malabar Adukkala’, I’ve posted more than 200 recipes in the group & have been recognised as the ‘Star of the week’ & have also been lucky to be shortlisted for the Star of the year award ! This website is my humble attempt to meddle with the technology available in today’s world to reach out to the masses with content that is so close to my heart...Hope you will encourage me and support me in this endeavor.
My
Mission
"To share my love for food, tradition and gourmet culture -with simple, easy to understand instructions and tips".


Mr. Muralee Mukundan - UK
അമ്മിഞ്ഞിപ്പാലിനൊപ്പം ഓരോരുത്തർക്കും ജനിച്ച്
വീഴുമ്പോൾ തന്നെ കിട്ടുന്ന ഒരു പുണ്യമാണ്
അവരവരുടെ മാതൃഭാഷ...
ഇതിൽ പല അമ്മമാരിൽ കൂടിയും ഇത്തരം ഭാഷ നൈപുണ്യം മറ്റുള്ളവരിലേക്ക് കൂടി വ്യാപിക്കുന്നത് അവരൊക്കെ എഴുത്തിൽ കൂടി പല പല സംഗതികളും പങ്കുവെക്കപ്പെടുമ്പോഴാണ്...!
'യു.കെ'യിലും, 'യു.എ .യി' ലുമായി മാറി മാറി കഴിയുന്ന കണ്ണൂർക്കാരിയായ ഞങ്ങളൊക്കെ വിജയേടത്തി എന്നു വിളിക്കുന്ന വിജയലക്ഷ്മി, ഇന്ന് മലയാളത്തിലെ സൈബർ ഇടങ്ങളിലെ ഒരു സീനിയർ 'ബ്ലോഗറും', 'വ്ലോഗറു'മൊക്കെയാണ്.
തന്റെ പ്രിയതമന്റെ വേർപ്പാടിന്റെനൊമ്പരങ്ങൾ ഇറക്കിവെക്കുവാൻ എഴുതിയിട്ടവരികളൊക്കെ പിന്നീട് കവിതകളും, കഥകളും, മലബാറിന്റേതായ സ്വാദുള്ള പാചക വിഭവങ്ങളുടെ രുചിക്കൂട്ടുകളുമായി, വീഡിയോ അടക്കം മലയാള സോഷ്യൽ മീഡിയ തട്ടകങ്ങളിൽ കൂടി കാഴ്ച്ചവെക്കുന്ന, ഇന്ന് ഇന്റർനെറ്റ് ഇടങ്ങളിൽ ഏവരെയും കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നമാണ് വിജയലക്ഷ്മി എന്ന ഈ അമ്മൂമ്മക്കിളി ...!
വിജയേടത്തിയുടെ ഈ വെബ്ബ് സൈറ്റ് ന് 'യു.കെ മലയാളം ബ്ളോഗേഴ്സ്ന്റെയും', 'കട്ടൻ കാപ്പിയും കവിതയും കൂട്ടായ്‌മയുടെ'യും പേരിൽ സർവ്വവിധ ഭാവുകങ്ങളും നേരുന്നു.
സസ്നേഹം ,
മുരളീമുകുന്ദൻ

Mrs.Kunjuss - Canada
ബ്ലോഗിന്റെ വസന്തകാലത്തിൽ 'എൻമണിവീണ' എന്ന ബ്ലോഗിലൂടെയാണ് വിജയേച്ചിയെ വായിക്കുന്നതും അറിയുന്നതും. അന്നു തുടങ്ങിയ സൗഹൃദം ഫേസ്ബുക്കിലൂടെ ഇന്നും തുടരുന്നു. വിജയേച്ചിയുടെ കഴിവുകൾ, കവിതകളി ലും, കഥകളിലും ഒതുങ്ങാതെ വര, പാചകം തുടങ്ങിയ മേഖലകളിലേക്കും പടർന്നു പന്തലിച്ചു. പാചകത്തിലെ കലയിലൂടെ, കൈപ്പുണ്യത്തിന്റെ മാന്ത്രികതയിലൂടെ സ്നേഹം ചാലിച്ചൂട്ടുന്ന വിജയേച്ചിക്ക് എല്ലാ സ്നേഹാശംസകളും.
കുഞ്ഞൂസ് കാനഡ.

Mr. Shammi Krishna - Dubai
Memories of childhood that we take to the grave starts with Mom, her smell, her food ... her bottomless love .. Mother’s food is one long lasting impression for most of us, and needless to say, that I have been more than lucky to have Amma-the most amazing chef, who has never stopped to surprise with her experiments with food , even when her body gives up and age knocks her off the floor.. her effervescent passion for food takes her to greater culinary excellence and creative heights..
Though I have always been her biggest critic, I have to admit my secret admiration for her immense talent and creativity- be it as a writer, poet, blogger, vlogger, painter, chef and what not...she stands tall & surprises me forever with her talent.. I am sure this website would always be my parking ground to learn the nuances of being a great cook.. the tips and tricks she has shared here will be of great value to anybody who loves food and cooking.. love you Amma...
With love,
Shammi Krishna

Mrs. Ryhana Shajudeen - Dubai
Chechi, that's what I call her, never seen in person but dear to heart with the way she has interacted with me. A lovely sweet person. That's what she is..
Blog world by its own, is truly an amazing place to be in, people like you and make it very very special! Today I take up this opportunity to thank you for sharing your authentic recipes and also coming up with some unique combinations!!!
All the best and all the support for your future ventures Chechi.
With regards,
Ryhana Shajudeen

Mrs. Lijiya Riyas - Sharjah
പാചക സാഹിത്യത്തിൽ ഓരോ ദിവസവും ആളുകൾ കടന്നു വന്നു കൊണ്ടേ ഇരിക്കുന്ന ഇക്കാലത്ത് അല്ല വിജയലക്ഷ്മി ചേച്ചി ഈ രംഗത്തേക്ക് വരുന്നത്. മലയാള പാചക ബ്ലോഗുകൾ സുപരിചിതമാവുന്നതിനു മുന്നേ സ്വന്തമായി ബ്ലോഗുമായി സോഷ്യൽ മീഡിയയിലേക്ക് കടന്നു വന്ന വ്യക്തിയാണ് ചേച്ചി.
രണ്ടു വർഷങ്ങൾക്ക് മുൻപായിരുന്നു ചേച്ചി മലബാർ അടുക്കളയിലേക്ക് കടന്നു വന്നത്. അന്നു മുതൽ വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകളും അടുക്കള പൊടിക്കൈകളുമായി മലബാർ അടുക്കളയിലെ തിളങ്ങുന്ന ഒരു താരമാണ് വിജയലക്ഷ്മി ചേച്ചി. മലബാർ അടുക്കള സ്റ്റാർ ഓഫ് ദി മന്ത് ആയതിനു ശേഷവും ഗ്രൂപ്പിന്റെ നിറ സാന്നിദ്ധ്യമായി നിന്ന അവർ *മലബാർ അടുക്കള സ്റ്റാർ ഓഫ് ദി ഇയർ* കോമ്പറ്റീഷനിൽ ടോപ്പ് 10 മത്സരാർത്ഥികളിൽ ഒരാൾ കൂടെ ആയിരുന്നു.
വിജയലക്ഷ്മി ചേച്ചിയുടെ പാചക വൈദഗ്ധ്യം പാചക കുറിപ്പുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല, പാചക വിഡിയോകൾ വളരെ രസകരമായി യൂട്യുബിലൂടെ അവതരിപ്പിച്ചും അവർ കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. കഥ, കവിത സാഹിത്യ മേഖലകളിലും അവർ അവരുടേതായ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു.
പല തരത്തിലുള്ള തന്റെ കഴിവുകളെ ഒരേ കുടക്കീഴിൽ ഒരുമിപ്പിക്കുവാൻ വേണ്ടി ഒരു മനോഹരമായ വെബ്സൈറ്റ് ഒരുക്കുന്ന വിജയലക്ഷ്മി ചേച്ചിക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
ലിജിയ റിയാസ്,
അഡ്മിൻ, മലബാർ അടുക്കള ഫേസ്ബുക് ഗ്രൂപ്പ്
