
Vijayalakshmi's
2021 by Vadakkan Malabari Ruchi


ഗോതമ്പ് നുറുക്ക് ഉപ്പുമാ

ഇൗ ഉപ്പുമ ഹെൽത്ത് പ്രൊട്ടക്ഷൻ നൽകുന്ന ബ്രെയ്ക് ഫാസ്റ്റ് ആയും, ഡിന്നറായും കഴിക്കാൻപറ്റും.
വേണ്ടുന്ന ചേരുവകൾ :
-
നുറുക്ക് ഗോതമ്പ് : 2 ടീ കപ്പ് (നുറുക്ക് ഗോതമ്പ് 500 ഗ്രാമിന്റെ പാക്കറ്റ് സൂപ്പർ മാർക്കറ്റുകളിൽ കിട്ടും)
നന്നായി മൂന്നുതവണ കഴുകി ഗോതമ്പ് മുങ്ങികിടക്കും വിധം വെള്ളം ഒഴിച്ചു മിനിമം രണ്ടു മണിക്കൂർ കുതിർത്ത് വെക്കുക. ശേഷം നന്നായി കുതിർന്നു വെള്ളംമുഴുവൻ ഗോതമ്പ് valichedutthirikkum. ഇനികുക്കറിലേക്ക് മാറ്റി ഗോതമ്പ് മുങ്ങത്തക്ക വിധം വെള്ളമൊഴിച്ച് , പാകത്തിനുപ്പും ചേർത്ത്അടുപ്പിൽ വെച്ച് ഒരു വിസൽ വന്നാൽ ഓഫ് ചെയ്യുക.കുക്കർ തണുക്കും വരെ തുറക്കരുത്.
-
തേങ്ങ : ഒരു ടീ കപ്പ്
-
സവോള : അരിഞ്ഞത് 1 കപ്പ്
-
കാരാട്ട് : അരിഞ്ഞത് അര കപ്പ് (ഓപ്ഷണൽ)
-
ജിഞ്ചർ : 1tbs അരിഞ്ഞത്
-
പച്ചമുളക് : 3 എണ്ണം അരിഞ്ഞത്
-
വെളിച്ചെണ്ണ. : 4 tbs
-
കടുക് : 1 tsp
-
ഉഴുന്നുപരിപ്പ് : 3 tsp
-
കറിവേപ്പില : രണ്ടുതണ്ടുതിർത്തത്
-
ഉണക്കമുളക് : 3എണ്ണം രണ്ടായി കട്ട് ചെയ്തത്.
-
ഉപ്പ് : പാകത്തിന്
-
മഞ്ഞൾപ്പൊടി : അര tsp
-
ചെറു നാരങ്ങ നീര് : 1 tbs
റെഡിയാക്കാം: ഉപ്പൂമാ റെഡി യാക്കാന് പാകത്തിനുള്ള കടായി അടുപ്പിൽ വെച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ കടുകിട്ടു പൊട്ടിയാൽ ഉഴുന്നുപരിപ്പ് മൂപ്പിച്ചതിൽ കറിവേപ്പിലയും ഉണക്ക മുളകും ക്രമത്തിൽ ജിഞ്ചർ, അരിഞ്ഞ സവോള,പച്ചമുളക് എന്നിവ ചേർത്തു കരിഞ്ഞു പോകാതെ മൊരിഞ്ഞു വന്നാൽ മഞ്ഞൾപ്പൊടിയും ശേഷം കാരറ്റും (ഓപ്ഷണൽ) ചേർത്തു വഴറ്റുക. മസാലക്ക് വേണ്ടുന്ന ഉപ്പു ചേർക്കുക, ശേഷം വേവിച്ചു വെച്ച ഗോതമ്പ് നൂറു ക്കും, തേങ്ങയും ചേർത്തു നന്നായി മിക്സ് ചെയ്തു അടപ്പു വെച്ച് മൂടി ഏതാണ്ട് 10 മിനുട്ട് ചെറു തീയ്യില് ഉപ്പൂമാസെറ്റാവാൻവെക്കുക. ഇടക്കിടെ അടപ്പു മാറ്റി ഇളക്കി കൊടുക്കാൻ മറക്കരുത് . ശേഷം ഇറക്കി വെച്ചു സെർവ് ചെയ്യാം.