
Vijayalakshmi's
2021 by Vadakkan Malabari Ruchi



" നേന്ത്രക ്കായ വറവൽ "

ഊണിനൊപ്പവും, ചൂട് കഞ്ഞി ക്കൊപ്പവും നല്ല കോമ്പിനേഷൻ ആണ്.പെട്ടന്ന് റെഡി യാക്കനും പറ്റും...
ചേരുവകളും തയ്യാറാക്കുന്ന വിധവും:
-
പച്ചകായ : രണ്ടെണ്ണം (നാലായി കീറി ഇത്തിരി മഞ്ഞൾപ്പൊടി ഇട്ടപച്ചവെള്ളത്തിൽ അരിഞിട്ട് തിരുമ്മി കഴുകി വെക്കുക)
-
മുളകുപൊടി : അര tsp
-
മഞ്ഞൾപ്പൊടി : അര tsp
-
ഉപ്പ് :. പാകത്തിന്
-
വെള്ളം : കായ വേവാൻ വേണ്ടുന്നത്ര
ഇൗ ഒന്നാമത്തെ ചേരുവകൾ ഒന്നിച്ചു ചേർത്ത് ചെറു തീയിൽ വേവിച്ച് മാറ്റി വെക്കുക.
ശേഷം അടുപ്പിൽ വേറെ കടയിവെച്ച്...
-
വെളിച്ചെണ്ണ. :2 tbs
-
കറിവേപ്പില : ഒരുതണ്ടുത്തിർത്തത്
-
കടുക് : അര tsp
-
ഉഴുന്നുപരിപ്പ് : ഒരു tbs
-
ഉണക്കമുളക് : രണ്ടെണ്ണം കട്ട് ചെയ്തത്,
-
കുരുമുളക് നന്നായി ചതച്ചത് : ഒരു tsp
-
വെളുത്ത എള്ള് : ഒരു tsp ചതച്ചത്
എന്നിവ യെല്ലാം ക്രമത്തിൽ ചെറു തീയിൽ മൂപ്പിച്ചശേഷം വേവിച്ചുമാറ്റിയ പച്ചക്കായ ചേർത്തിളക്കിയതിൽ,
തേങ്ങ : അര കപ്പ് +വെളുത്തുള്ളി ചതച്ചത്ഒരുtbsചേർത്തിളക്കിയിറക്കിയാൽ ടേസ്റ്റി പച്ചക്കായ വറവൽ റെഡി .