top of page

ഇഞ്ചി പുളി ചമ്മന്തി...

IMG_20180519_112411(1).jpg
CurryLeaves.jpg

ഈ ചമ്മന്തി അരി ഉപ്പുമാവ് നും, ഇഡ്ഡലിക്കും ,ദോശക്കും ,റൈസിനും നല്ല കോബിനേഷനാണ് .

 

ഇനി ചേരുവകളും ചെയ്യേണ്ട വിധവും പറയാം : 

  • ഇഞ്ചി :  ഒരു tbs  അരിഞ്ഞത്

  • പുളി   : നെല്ലിക്ക വലുപ്പത്തിൽ (കുരു കളഞ്ഞു പിച്ചിവെക്കുക) .

  • വെള്ളുള്ളി   : വലിയ മൂന്നല്ലി 

  • വെളിച്ചെണ്ണ.   : ഒരുtbs 

  • കറിവേപ്പില  : ഒരുതണ്ടുതീർത്തത് 

  • ഉണക്കമുളക്  : ആറെണ്ണം ( എരുവ് വേണ്ടുന്നത്ര )

  • ഉപ്പ്    : പാകത്തിന് 

  • ഉഴുന്ന് പരിപ്പ്   :  ഒരു tsp 

  • കടല പരിപ്പ്.    : ഒരു tbs  വടിച്ചുള്ളത് 

  • കായം പൊടി  :  അര tsp  

  • ചിരവിയ തേങ്ങാ : ഒരു ടീ കപ്പ് 

  • വറവിടാൻ :

  • വെളിച്ചെണ്ണ      : രണ്ടു  tbs 

  • കടുക്         : വറവിടാൻ വേണ്ടുന്നത്ര

  • ഉണക്കമുളക്.  :  രണ്ടെണ്ണം കട്ട് ചെയ്തത് 

  • കറിവേപ്പില     :  ഒരു തണ്ടുതീർത്തത്

ഒരുഫ്രയിങ് പാനിൽ വേണ്ടുന്നത്ര വെളിച്ചെണ്ണചൂടാക്കിയതിൽ കറിവേപ്പില, തുവര പരിപ്പ് , ഉഴുന്ന്പരിപ്പ്,ഉണക്ക മുളക് , കായം,ഇഞ്ചി, പുളി ,വെള്ളുള്ളിഎന്നിവ ക്രമത്തിൽ ചേർത്തു  കരിഞ്ഞുപോകാതെ മൂപ്പിച്ചത് (വെള്ളുള്ളി അധികം മൂക്കണ്ട ) മിക്സിയിൽ ഇട്ടു പൊടിച്ച ശേഷംതേങ്ങയും അല്പം വെള്ളവും ഉപ്പും ചേർത്തു സമ്മന്തി പരുവത്തിൽ അരച്ചെടുത്ത്  , രണ്ടുടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ കടുക് , കറിവേപ്പില, ഉണക്കമുളക് എന്നിവചേർത്തു വറവിട്ടാൽ ടേസ്റ്റി ഇഞ്ചിപ്പുളി ചമ്മന്തി റെഡി .

ginger.jpg
garlic1.jpg
mustard.jpg
puli.jpg
red dry chilli2.jpg

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page