top of page

Vijayalakshmi's
©
2021 by Vadakkan Malabari Ruchi
©


കുക്കർ പാലട പ്രഥമൻ !
അടിപൊളി പ്രഥമൻ മുക്കാൽ മണിക്കൂർ കൊണ്ട് അധികം കഷ്ടപ്പെടാതെ ഉണ്ടാക്കിയെടുക്കാം . ഒരുപരീക്ഷണം നടത്തിനോക്കിയതാണ്.. റിസൾട്ട് സക്സസ് !!
ചേരുവകൾ :
-
ഫുൾഫാറ്റ്മിൽക്ക് : ഒരു ലിറ്റർ
-
അട ചെറു പീസായിട്ടുള്ളത് : 200 ഗ്രാം ( നന്നായി കഴുകി ഒരു ലിറ്റർ തിളച്ച വെള്ളത്തിൽ കുതിർത്തു വെച്ച്
-
പതിനഞ്ചു മിനിറ്റിനുശേഷം ഊറ്റിവെക്കുക)
-
ഷുഗർ : ഒന്നര കപ്പ്( മധുരം വേണ്ടുന്നത്ര)
തയ്യാറാക്കാം :
അൽപ്പം വലിയ കുക്കറിൽ മിൽക്കും തിളച്ചവെള്ളത്തിൽ കുതിർത്ത അടയും , ഷുഗറും ഒന്നിച്ചു മിക്സ് ചെയ്തശേഷം കുക്കറിന്റെ
ലീഡും വെയിറ്റും ഇട്ടു ഗ്യാസ് അടുപ്പിൽ വെച്ച് ഏറ്റവും കുറഞ്ഞ ഫ്ലെയ്മിൽ ഇട്ടു 40 മിനുട്ട് വെക്കുക .സമയം അലാം വെച്ചോളൂ . കൃത്യം 40 മിനുട്ട്സ് കഴിഞ്ഞപാടേ ഗ്യാസ് ഓഫ് ചെയ്യുക ,കുക്കർ പ്രഷർ മാറും വരെ കാത്തിരിക്കുക .ശേഷം തുറന്നാൽ അടിപൊളി പാലട പ്രഥമൻ കഴിക്കാൻ റെഡി.
ഇഷ്ട്ടമുള്ളവർക്ക് അല്പം നെയ്യിൽ കാഷ്യൂ നട്സും കിസ്മിസും ഇതുപോലെ വറവിട്ടു സെർവ് ചെയ്യാം...


bottom of page