
Vijayalakshmi's
2021 by Vadakkan Malabari Ruchi

"സ്പെഷ്യൽ മസാലപച്ചപ്പയർ തോരൻ"



ചേരുവകൾ :
-
ഇളംപച്ചപ്പയർ : 200 ഗ്രാം
-
ഉപ്പ് : പാകത്തിന്
-
വെള്ളം : ഒരു കപ്പ്
-
തേങ്ങ : അര കപ്പ്
-
ജിഞ്ചർ പെയ്സ്റ്റ് :1tsp
-
ഗാർലിക് പെയ്സ്റ്റ് : 1 tsp
-
വെളിച്ചെണ്ണ : മൂന്നു tbs
-
കപ്പലണ്ടി :3 tbs ക്രഷ് ചെയ്തു വെക്കുക
-
സ്പെഷ്യൽ മസാല:
-
മുളകുപൊടി :ഒന്നര tsp (കാശ്മീരി)
-
മഞ്ഞൾപ്പൊടി: അര tsp
-
മല്ലിപ്പൊടി : 1tsp
-
കസൂരിമേത്തി: 1tsp
-
കുരുമുളക്പൊടി :അര tsp
-
മുകളിൽ പറഞ്ഞ മസാലപ്പൊടികൾ മിക്സ് ചെയ്ത് വെക്കുക.
-
വറുത്തിടാൻ :
-
കടുക് : 1tsp
-
കറിവേപ്പില :. ഒരു tsp അരിഞ്ഞത്
-
പയർ വാഷ് ചെയ്തു അര ഇഞ്ച് നീളത്തിൽഅരിഞ്ഞതില് പകത്തിന് ഉപ്പ്പുരട്ടിഅൽപസമയംമാറ്റിവെക്കുക.
ഇനി റെഡി യാക്കാം
ഒരു കടായി അടുപ്പിൽ വെച്ച്,വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കിയതില് കടുക് പൊട്ടിച്ചതിലേക്ക് കറിവേപ്പിലയും കപ്പലണ്ടിയും ചേർത്ത് മൊരിഞ്ഞു വന്നാൽ ജിഞ്ചർ ഗാർലിക്ക് പേയ്സ്റ്റ് ചേർത്ത് കരിഞ്ഞു പോകാതെ മൂപ്പിക്കുക. ശേഷം മസാലകൾ ചേർത്തു പച്ചമണം മാറി മൊരിഞ്ഞ മണം വരുമ്പോൾ ഉപ്പു ചേർത്ത് മാറ്റിവെച്ചപയർ, ചേർത്തുയോചിപ്പിച്ച തില് വെള്ളവും ചേർത്തു അടച്ചു വെച്ച് ചെറു തീയിൽ പയർ പാകത്തിന് വെന്തു വെള്ളം വറ്റി വന്നാൽ തേങ്ങ ചേർത്ത് ചിക്കി ഇറക്കി വെച്ചാൽ രുചികരമായ, "സ്പെഷ്യൽ മസാല പച്ചപ്പയർ തോരൻ " ഊണിനൊപ്പാവും,കഞ്ഞിക്കൊപ്പവും വിളമ്പാൻ റെഡി !
