
Vijayalakshmi's
2021 by Vadakkan Malabari Ruchi
ബീഫ് ബിരിയാണി
വേണ്ടുന്ന ചേരുവകൾ
നെയ്യ് : 100 ഗ്രാം
വെളിച്ചെണ്ണ : കപ്പ്
ജീരകശാല റൈസ് : നാല് കപ്പ് ഏതാണ്ട് ഒരു കിലോ (നന്നായി മൂന്നാല് തവണ വാഷ് ചെയ്ത്ത്തു വെള്ള
മൂറ്റിവെയ്ക്കുക)
വെള്ളം : 8 കപ്പ് (മൈക്രോവേവിൽ ആണ് റൈസ് റെഡിയാക്കുന്നത് എങ്കിൽ 6 കപ്പ് വെള്ളം മതിയാവും)
സവാള : നാലെണ്ണം (സ്ലൈസ് ചെയ്തു വെക്കുക)
തക്കാളി : മൂന്നെണ്ണം (അരിഞ്ഞുവെക്കുക)
നല്ല എരിവുള്ള പച്ചമുളക് :നാലെണ്ണം (സ്ലൈസ് ചെയ്തു വെച്ചത്)
വെള്ളുള്ളി. : വലിയ ആറല്ലി ചതച്ചരിഞ്ഞുവയ്ക്കുക ( നാടൻ വെള്ളുള്ളി ആണെങ്കിൽ ഒരു പന്ത്രണ്ടല്ലി അത് ചെറുതായിരിക്കും)
ബിരിയാണി ഡക്കറേറ്റ് ചെയ്യാൻ:
-
കിസ്മിസ് :മൂന്ന് ടേബിൾസ്പൂൺ
-
സവാള വലുത് :ഒരെണ്ണംsliceചെയ്തത്
-
കാഷ്യൂ നട്സ് : രണ്ട് ടേബിൾസ്പൂൺ പിളർന്നത്
-
ഇവ നെയ്യൽ വറുത്തുകോരിവെക്കുക.
-
ഉപ്പ് : ആവശ്യത്തിന്
-
മല്ലി ഇല : 2 കപ്പ് ( അരിഞ്ഞത്)
-
പുതിന. : അര കപ്പ്(അരിഞ്ഞത്)
-
നല്ല ഫ്രഷ് ബീഫ്. : ഒരു കിലോ (നന്നായി വാഷ് ചെയ്ത വെള്ളം മാറ്റിക്കളഞ്ഞു വയ്ക്കുക)
-
ബീഫ് മാരിനേറ്റ്ചെയ്യാനുള്ള മസാലക്കൂട്ട്
-
മുളകുപൊടി : 3 tsp
-
മഞ്ഞൾപ്പൊടി : അര tsp
-
മല്ലിപ്പൊടി : ഒരു tbs
-
ബിരിയാണി മസാല : ഒരു tsp
-
ഉപ്പ്. : പാകത്തിന്
-
തൈര് : മൂന്നു tbs
-
ചെറുനാരങ്ങാ നീര് : ഒന്നര tbs
-
പച്ചമുളക് : അഞ്ചെണ്ണം
-
വെള്ളുള്ളി : അര കപ്പ്
-
ഇഞ്ചി : ഒന്നര tbs
-
മല്ലി ഇല : ഒരു കപ്പ്
-
പൊതീന : അര കപ്പ്
-
കറിവേപ്പില : ഒരുതണ്ടുതീർത്തത്
-
വെളിച്ചെണ്ണ : 2 tbs
-
ഇവ എല്ലാം കൂടി മിക്സി ജാറിലിട്ടു വെള്ളം ചേർക്കാതെ പെയ്‌സ്റ്റ് ചെയ്തു ബീഫിൽ ഞരടി ചേർത്തു രണ്ടോ മൂന്നോ മണിക്കൂർ മാറ്റി വെച്ച ശേഷം കുക്കറിൽ ഇട്ടു അഞ്ചു വിസൽ വന്നാൽ ഓഫ് ചെയ്യുക .(ഇതിൽ വെള്ളം തീരെ ചേർക്കരുത് )
ഇനി ബിരിയാണി റെഡിയാക്കാം:
ഈ ബിരിയാണി റെഡി ആക്കാൻ പാകത്തിലുള്ള നോൺസ്റ്റിക് പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ പെരിഞ്ചീരകം ചേർത്ത് പൊട്ടിയ ശേഷം ഒരു തണ്ട് കറിവേപ്പില ഇടുക അത് മൂത്ത വന്നാൽ ഇതിലേക്ക് നമ്മൾ റെഡിയാക്കി അരിഞ്ഞുവെച്ച
വെള്ളുള്ളിയും പച്ചമുളകും ചേർത്ത് നന്നായി വഴന്നു വന്നാൽ സവോള യും അല്പം ഉപ്പുംചേർത്ത് നന്നായി വഴറ്റി ക്രിസ്പി ആകേണ്ടതില്ല എങ്കിലും നല്ല ബ്രൗൺ കളറായി മാറുന്നതുവരെ വഴറ്റുക. ശേഷം തക്കാളി ചേർത്ത് ഉടഞ്ഞു വരും വരെ വഴറ്റുക. ഇനി ഇതിലേക്ക് അല്പം ബിരിയാണി മസാലയും, വേവിച്ചുവെച്ച ബീഫും ചേർത്ത് നന്നായി ഇളക്കി യോജി
പ്പിക്കുക. നമ്മൾ ഇതിൽ തീരെ വെള്ളം ചേർത്ത്ല്ലെങ്കിലുംഅതിലൂറിയുള്ളവെള്ളം ഈ മസാലയായിട്ട് മിക്സ് ആയി കുറുകി വരണം. തീർത്തും ഡ്രൈ ആയി പോകരുത്. ഇനി ഇതിലേക്ക് അല്പംമല്ലിയിലചേർത്ത്ഇറക്കിവെക്കാം. ബിരിയാണി മസാല റെഡി.
ഇനി റൈസ് റെഡിയാക്കാം....
മറ്റൊരു പാനൽ 4 ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ഇതിലേക്ക് മാറ്റിവെച്ച സ്ലൈസ് ചെയ്ത പകുതി സവാളയും പിന്നെ കറാമ്പട്ട, ഗ്രാമ്പൂ, ഏലക്ക, എന്നിവ ചേർത്ത് മൂപ്പിച്ചതില് കഴുകി ഊറ്റി വെച്ച് ജീരകശാല റൈസ് ചേർത്ത് ഒരു മൂന്നാല് മിനിട്ട് വറുക്കുക. ഇതിലേക്ക് മുകളിൽ പറഞ്ഞപ്രകാരം അളവിൽ തിളപ്പിച്ച് ഉപ്പുവെള്ളം ചേർക്കുക. നന്നായി തിളച്ചശേഷം സ്റ്റൗവ് സിമ്മിൽ ആക്കി വയ്ക്കുക. നമ്മൾ ഇടയ്ക്ക് റൈസ് ഒന്ന് ഇളക്കി കൊടുക്കേണ്ടതുണ്ട്.ഇതിൽ ചേർത്ത് അളവ് വെള്ളം വറ്റി വരുമ്പോഴേക്കും നമ്മുടെ റൈസ് കറക്റ്റ് ആയി വെന്തു
വന്നിട്ടുണ്ടാവും. ഇനി ഇറക്കിവെച്ച് നമ്മൾ ബിരിയാണി ദം ചെയ്യണം.
ഒരു വലിയ ചെമ്പിൽ ബീഫ് മസാല നിരത്തി അതിനുമുകളിൽ റൈസിന്റെ ഒരു ഭാഗം നിരത്തുക. മുകളിൽ ഫ്രൈ ചെയ്തുവെച്ച സവാളയും കിസ്മിസും കാഷ്യൂ നട്സുംവിതറുക.
വീണ്ടും ഒരു ലയർ റൈസ് നിരത്തുക മുകളിൽ പനിനീരിൽ ചാലിച്ച മഞ്ഞൾ കുടഞ്ഞ്കൊടുക്കുക ശേഷംഅര
ടീസ്പൂൺ ഗരംമസാലപ്പൊടിയും, അല്പം മല്ലിയിലയും തൂവുക.
ഇനി അടുത്ത ലയർ റൈസ്നിരത്തുക,
ഫ്രൈഡ് ഒനിയനും കാഷ്യൂ നട്സും
കിസ്മിസും നിരത്തുക. ബാക്കി റൈസ് മുകളിൽ നിരത്തി ഒരു വെള്ള തുണി നനച്ച് പിഴിഞ്ഞ് റൈസിന്
മുകളിൽ വിരിച്ചിട്ട് അതിനുമുകളിൽ ടൈറ്റ് ലിഡ് വെച്ച് കൺവെക്ഷൻ ഓവൻ ഫൈവ് മിനുട്സ് പ്രീഹീറ്റ് ചെയ്തതില്, വൺ ഫിഫ്റ്റി ഡിഗ്രിയിൽ
ഫിഫ്റ്റീൻ മിനിറ്റ്സ് ദം ചെയ്തെടു
ത്താൽ നല്ല ടേസ്റ്റി ബീഫ്ബിരിയാണി
റെഡി.
ഇനി അടുപ്പിൽ ആണ് ദം ചെയ്യുന്ന
തെങ്കിൽ , ലിഡിന് ഉൾവശം ചുറ്റും മൈദ കുഴച്ച് ഒരു അര ഇഞ്ച് വീതിയിൽ പ്രസ് ചെയ്തു കൊടുക്കുക ശേഷം അടുപ്പിൽ ഒരു പഴകിയ ദോശ തവ വെച്ച് നന്നായി ചൂടായാൽ അതിനുമുകളിൽ ദം ചെയ്യാൻ
റെഡിയാക്കി വെച്ചു ചെമ്പ് കയറ്റി വയ്ക്കുക. ഇനി ഗ്യാസടുപ്പ് സിമ്മിൽ ആക്കിഒരു 15 മിനിറ്റ് ദം ചെയ്യുക. ഇപ്പോൾ ബിരിയാണി റെഡി സേവ് ചെയ്യാം
Nb : ബിരിയാണി മസാലപ്പൊടി യുടെ റെസിപ്പി എന്റെ യൂട്യൂബിൽ ചാനലിൽ മുന്നേ അപ്‍ലോഡ് ചെയ്തിട്ടുണ്ട് കാണുക . പിന്നെ ഈ വീഡിയോ മുഴുവനായി കാണുക എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്തു bell icon ബട്ടൺ ക്ലിക്ക് ചെയ്യുക എങ്കിൽ ഞാൻ അപ്ലോഡ് ചെയ്യുന്ന വീഡിയോ നിങ്ങൾക്ക് അതാതുസമയം കിട്ടുന്നതാണ്