top of page

"സാംബാചിക്കൻ ഫ്രൈ"

maxresdefault (1).jpg
raw-chicken-drumsticks-500x500.jpg
42335071c0f5f392bf6ba7abb154e8d4.jpg

ചേരുവകൾ : ആദ്യംതന്നെ ഞാൻ ഇതിൽ ചേർത്തിരിക്കുന്ന, എന്റെ സ്വന്തം സ്പെഷ്യൽ മസാലയുടെ ചേരുവകളും പ്രിപ്രേഷനും പറയാം.എങ്കിലേ ഈ റസീപ്പി നിങ്ങളിൽ എത്തിക്കാൻ പറ്റൂ.

ചേരുവകൾ:

 

  • വെളിച്ചെണ്ണ : 5tbs

  • കാശ്മീരി മുളകുപൊടി: 3 tbs.

  • മല്ലിപ്പൊടി               :2 tbs

  • മഞ്ഞൾപ്പൊടി.      : 1 tsp

  • കുരുമുളകുപൊടി  : 1 tsp

  • കസൂരിമേത്തി.     : 1tsp

  • ജിഞ്ചർ പൗഡർ.     : 1 tsp

  • ഗാർലിക് പൗഡർ     :1 tsp

  • കറിവേപ്പില പൗഡർ. :1tsp

  • കുടമ്പുളി.            : ഒരു ചെറുവിരൽ വലുപ്പത്തിൽ.(ചെറുതായിനുറുക്കിയത്)

ഇനി ഈ മസലക്കൂട്ട് റെഡി യാക്കാൻ, മുകളിൽ പറഞ്ഞ ചേരുവകൾ ഒന്നിച്ചു മിക്സി ജാറി ലിട്ടു കുടമ്പുളി പൊടിയും വരെ ഒന്ന് കറക്കിയെടുക്കുക.ശേഷം പാനിൽ വെളിച്ചെണ്ണ ചൂടാക്കിയതിൽ ഇട്ടു ചെറു ഫ്ലെയ്മിൽ കരിഞ്ഞു പോകാതെ മൂപ്പിച്ചിറക്കിയാൽ ഇറക്കി വെച്ചു തണുപ്പിച്ചു ബോട്ടലിൽ സൂക്ഷിക്കുക. ഈ മസാല കൂട്ട് മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം. ഇത് ചിക്കൻ, മട്ടൻ,ഫിഷ്,വെജിറ്റബിൾ എന്നീ റസീപ്പി കളിലൊക്കേ ചേർത്ത് ഡിഷിന്റെ വെത്യസ്ത്ത രുചികൾ ആസ്വദിക്കാം.

"സാംബാചിക്കൻ ഫ്രൈ" യിൽ സ്പെഷ്യൽ മസാല എന്നപേരിൽ ഈ മസാലകൂട്ടണ് ചേർത്തത്

 

"സാംബാ ചിക്കൻ ഫ്രൈ "    

 

  ചേരുവകൾ :

 

  • വെളിച്ചെണ്ണ   :5 tbs 

  • ചിക്കൻ  : 1 കിലോ (മീഡിയം പീസ് )

  • ഉപ്പ്‌   :  മുക്കാൽ tsp (വേണ്ടുന്നത്ര )

  • സ്‌പെഷ്യൽ മസാലകൂട്ട് : 2 tsp 

  • ചെറുനാരങ്ങാ നീര് : ഒരു tbs 

  • കുരുമുളക് : മൂന്നു tbs (തരിയായി പൊടിച്ചത് )

  • മല്ലിപൊടി  : രണ്ടു tbs 

  • മഞ്ഞൾപ്പൊടി: അര tsp

  • ചതച്ചെടുക്കാൻ :

  • കസൂരി മേത്തി : അര tsp 

  • കറിവേപ്പില : 10  തണ്ടുതീർത്തത് 

  • വെള്ളുള്ളി : വലിയ രണ്ടു കൂട്

  • ഇഞ്ചി : ഒരു tbs 

  • ഉണക്ക മുളക്    : രണ്ടെണ്ണം

  • പച്ചമുളക് :  രണ്ടെണ്ണം

  • ഉപ്പ്‌. : രണ്ടു നുള്ള്

  • ഇവയെല്ലാം മിക്സി ജാറിൽ ക്രഷ് ചെയ്യുക .

  • കോക്കനട്ട് മിൽക്ക് പൌഡർ :മൂന്നു tbs ( അരകപ്പ് ഇളം ചൂടുവെള്ളത്തിൽ മിക്സ് ചെയ്തു വെക്കുക )

ശേഷംവാഷ്ചെയ്തുകട്ട്ചെയ്തുവെച്ച ചിക്കനിൽ ,സ്‌പെഷ്യൽമസാലയും ,നാരങ്ങാനീരും ,ഉപ്പും ചേർത്തു നന്നായി ഞരടി മിനിമം അഞ്ചു മണിക്കൂർ മാറ്റി വെക്കുക .തലേദിവസംരാത്രിചെയ്തുവെക്കുകയാണെങ്കിൽ നന്നായി ഉപ്പുംമസാലയും  പിടിച്ചുകിട്ടും .അപ്പോൾ നമ്മുടെ ഡിഷിനുരുചിക്കൂടും . ഇനി സാംബാ ചിക്കൻ ഫ്രൈ ചെയ്യാൻ  പാകത്തിലുള്ള നോൺ സ്റ്റിക് കാടായി യിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ ഉതിർത്ത ഒരുതണ്ടു കറിവേപ്പില മൂപ്പിച്ചതിൽ , ചതച്ചുവെച്ച കറിവേപ്പില വെള്ളുള്ളി കൂട്ട്ചേർത്തു ചെറുതീയിൽ കരിഞ്ഞു പോകാതെ മൂപ്പിച്ചതിലേക്കു ക്രമത്തിൽമല്ലിപ്പൊടിയും,മഞ്ഞൾപ്പൊടിയും ,കുരുമുളകുപൊടിയും ചേർത്തു പച്ചമണം മാറി മൂത്തുവന്നാൽമാരിനേറ്റുചെയ്തുവെച്ചചിക്കനുംകോക്കനട്ട്മിൽക്കുംചേർത്തുമലയുടെകൂടെനന്നായിഇളക്കിചേർത്ത ശേഷം കാടായിയുടെ അടപ്പുവെച്ചു ചിക്കൻ വെന്തു മസാലപിടിച്ചു മൊരിഞ്ഞു ഓയിൽ തെളിയും വരെ, ഇടക്കിടെ അടപ്പുമാറ്റി ഇളക്കി കൊടുത്തു കൊണ്ട് ചെറുതീയിൽ ചിക്കൻ മൊരിച്ചെടുത്താൽ നല്ല ടേസ്റ്റി "സാംബാചിക്കൻ ഫ്രൈ" സെർവ് ചെയ്യാൻ റെഡി.

 

Nb :ഈ ഡിഷിൽ വെള്ളം തീരെ .ചേർക്കുന്നില്ല ചിക്കനിൽ നിന്നും മസാലയിൽ നിന്നും ഊറിവരുന്ന വെള്ളവും ഓയിലും അരകപ്പു തേങ്ങാപ്പാലിലുമാണ് ചിക്കൻ വെന്തു മൊരിഞ്ഞു വരുന്നത്.അപ്പോൾനമ്മൾ  പ്രധാനമായി ഓർക്കേണ്ട കാര്യമുണ്ട്, അടുപ്പിന്റെ ഫ്‌ളെയിം നന്നായികുറച്ചു  പാചകം  ചെയ്യണം.

large_square_Lampong_Indonesian_Black_Pe
1119.png

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page