
Vijayalakshmi's
2021 by Vadakkan Malabari Ruchi
മസാല വറുത്തരച്ച മീൻകറി

.png)


ചേരുവകൾ :
ദശകട്ടിയുള്ള മീൻ : അര കിലോ(ചെറു സ്ക്വയർ പീസ്സായികട്ട് ചെയ്തു അല്പം ഉപ്പും മഞ്ഞൾപ്പൊടിയുംപുരട്ടി നന്നായി കറക്കികഴുകി വെക്കുക. വാളൻപുളി:ഒരുനെല്ലിക്കാവലുപ്പത്തിൽ കുതിർത്തു ജൂസ് പിഴിഞ്ഞ് വെക്കുക.
വറുത്തരക്കാൻ :
-
മല്ലി. : 2tbs
-
കുരുമുളക്. : 1tbs
-
ഉണക്കമുളക്. : 6 എണ്ണം
-
കറിവേപ്പില. : ഒരു തണ്ട്
-
മഞ്ഞൾപ്പൊടി :1/2 tsp
-
മഞ്ഞൾപ്പൊടി ഒഴികെ ബാക്കി ചേരുവകൾ ചെറുതീയിൽ ഓയിൽ ചേർക്കാതെ വറുത്തത് ഇറക്കിവെച്ച് ശേഷം മഞ്ഞൾപ്പൊടിയും മിക്സ് ചെയ്തു തണുത്താൽ മിക്സി ജാറിൽ നൈസയി പൊടിച്ചു വെള്ളം ചേർത്തു അരച്ചുമീനിൽപുരട്ടി പകത്തിനുപ്പും ചേർത്തുവെക്കുക.
ഇതിലേക്ക്...
-
പച്ചമുളക് : 4എണ്ണം (ചീന്തിയത്)
-
വെള്ളുള്ളി :1കൂട്
-
(തൊലി മാറ്റി ചതച്ചത്)
-
ഇഞ്ചി : ഒന്നര tbs
-
കറിവേപ്പില :2 തണ്ട്
-
കുഞ്ഞുളളി : 2tbs (നീളത്തിൽ അരിഞ്ഞത്)
-
തക്കാളി : രണ്ടെണ്ണം (കട്ട് ചെയ്തത്)
-
ഉപ്പ്:പാകത്തിന്
ഇൗ പച്ചമസാലകൾ കൂടി ഞരടി മീ നിനൊപ്പംചേർത്തുഅരമണിക്കൂർമാറ്റിവെക്കുക. ശേഷം പുളി പിഴിഞ്ഞ വെള്ളവും (ഒന്നര കപ്പ്) ഒഴിച്ചു മീൻ വേവിക്കാൻവെക്കുക.തീകുറച്ചു വെച്ചു വേവിക്കണം.
തേങ്ങ വറുത്തരക്കാൻ:.
-
വെളിച്ചെണ്ണ. :3tbs
-
കറിവേപ്പില:1തണ്ടുതിർത്തത്
-
കുഞ്ഞുളളി : 1 tbs അരിഞ്ഞത്
-
ചിരവീയതേങ്ങ :ഒന്നരകപ്പ്
ഇവഎല്ലാംകൂടി വെളിച്ചെണ്ണയിൽ ചുവക്കെവറുത്തുതണുപ്പിച്ച്മിക്സിയിൽഒന്നുപൊടിച്ച് അൽപംവെള്ളം ചേർത്തരച്ചുവെക്കുക..ഇപ്പോൾമീനും മസാലയും വെന്തുകുറുകി കാണും.ഇതിലേക്ക് വറുത്തരച്ച തേങ്ങയും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളച്ചു പാകത്തിന് കുറുകി വന്നാൽ ഉപ്പ്, പുളി, എരുവ് പാകം നോക്കിയ ശേഷംഇറക്കിവെച്ച്, 3tbs വെളിച്ചെണ്ണയിൽ 2tbs കുഞ്ഞുള്ളിയോ, സവോളയോ, വറുത്തിട്ടാൽ നല്ല ടേസ്റ്റി മീൻ കറി റെഡി.ഇതേ രീതിയിൽ നെയ്മീൻ, ആവോലി, അയക്കൂറ (ദശകട്ടിയുള്ള ഏതു മീനും) കൊഞ്ച് ഈവക എല്ലാ മീനും രുചികരമായ കറി ഉണ്ടാക്കാം.
ഇൗ കറി ഊണിനൊപ്പവും, പൊറോട്ട, ചപ്പാത്തി, നാൻ, പുട്ട്, അപ്പം എന്നീ പലഹാരങ്ങൾ ക്കൊപ്പവും നല്ല കൊമ്പിനേഷനാണ്.
