
Vijayalakshmi's
2021 by Vadakkan Malabari Ruchi
ചിക്കൻ മോളേഷ്യൻ/മുളകിട്ടത്"ചേരുവകൾ

ചിക്കൻ : അര കിലോ (മീഡിയം പീസ്സായി കട്ട്ചെയ്തു വാഷ്ചെയ്തത്)
ഇതിലേക്ക് ,
-
ഉപ്പ് :പാകത്തിന്
-
കുരുമുളകുപൊടി: അര tsp
-
ചിക്കൻ ടേസ്റ്റ് മേക്കർ:tsp/ഒരു പീസ്
-
ചേർത്തു മാരിനേറ്റ് ചെയ്തു അര മണിക്കൂർ മാറ്റിവെക്കുക.
-
മുളകുപൊടി. : 4 tsp(കാശ്മീരി)
-
മഞ്ഞൾപ്പൊടി : 1 tsp വടിച്ച്
-
മല്ലിപ്പൊടി :1 tsp
-
കസൂരി മേത്തി. : രണ്ടു നുളള്
-
സവോള :. 3 എണ്ണം
-
(സ്‌ലൈസ് ചെയ്തത്)
-
തക്കാളി. : ഒരു വലുത് (അരിഞ്ഞത്)
-
പച്ചമുളക് : 3 എണ്ണം കീറിയത്/അരിഞ്ഞത്.
-
വെള്ളുള്ളി. : 2 tbs ചതച്ചത്
-
ഇഞ്ചി. :1 tbs
-
പച്ചമാങ്ങ / പുളി : വേണ്ടുന്നത്
-
കറിവേപ്പില : 2 തണ്ട്
-
മല്ലിയില. :. 2 tbs
-
വെളിച്ചെണ്ണ. : 4 tbs (ആവശ്യത്തിന്)
"ചിക്കൻ മൊളേഷ്യൻ/ മുളകിട്ടത് "
എങ്ങനെയാണ് ചെയ്യുന്നതെന്ന്
പറയാം . ഒരു കടായി അടുപ്പിൽ വെച്ച് അതിലേക്കുവെളിച്ചെണ്ണഒഴിച്ച്ചൂടാക്കുക. ഇതിലേക്ക് കറിവേപ്പില ,ജിഞ്ചർ & ഗാർലിക് .പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം സവാളയും, ഇത്തിരി ഉപ്പും ചേർത്ത് നന്നായി വഴന്നുവരും വരെ വഴറ്റുക. ഇനി ഇതിലേക്ക് കസൂരിമേത്തി, മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് വഴറ്റിയതിൽ തക്കാളിയും പച്ചമാങ്ങയും ചേർത്ത് ഉടഞ്ഞ ചേരും വരെ,വഴറ്റിയെടുക്കുക.മസാലക്ക് വേണ്ടുന്നത്ര ഉപ്പുണ്ടോ എന്ന് നോക്കുക. ഇനി ഇതിലേക്ക് മാറ്റിവെച്ച ചിക്കൻ ചേർക്കാം.നന്നായി യോജിപ്പിച്ചശേഷം രണ്ടുഗ്ലാസ് വെള്ളം ഒഴിച്ച് മിക്സ് ചെയ്തതിനു ശേഷം അടുപ്പിൽ വെച്ച് ചെറുതീയിൽ ചിക്ക നും മസാലയും വെന്ത ചേർന്ന് കുറുകി വന്നാൽ മല്ലിയില ചേർത്ത് ഇറക്കി
വെക്കുന്നതിനു മുന്നേ എരിവും പുളിയും ഉപ്പും ഒക്കെ പാകത്തിന് ഉണ്ടോ എന്ന് നോക്കണം. ഇപ്പോൾ നമ്മുടെ ചിക്കൻ മൊളേഷ്യൻ /ചിക്കൻ മുളകിട്ടത് റെഡി.
നമ്മുടെ അടിപൊളി ടേസ്റ്റി ചിക്കൻ ഡിഷ് സെർവ് ചെയ്യാൻ റെഡി. നമുക്ക് ചൂട് ചോറിനൊപ്പം നല്ലൊരു കറിയാണ് .പിന്നല്ലാതെ ചപ്പാത്തി പൊറോട്ട പുട്ട് ഇവയ്ക്കൊപ്പവും നല്ലൊരു കോമ്പിനേഷന് കറിയാണിത്.