top of page

"സ്വാദിഷ്ഠമായ പ്രോൺ സ്‌ /കൊഞ്ച്  പൊള്ളിച്ചത്"

prawn.jpg

 ഫ്രൈ ചെയ്യാൻ ആവശ്യമായ ചേരുവകൾ 

 

  • വലിയ പ്രോൺസ്‌   : 20 എണ്ണം

  •  (ക്ലീൻ ചെയ്ത് വാഷ് ചെയ്തത്.)

 

  • കാശ്മീരി ചില്ലി പൗഡർ  :  2 ടീസ്പൂൺ 

  • കുരുമുളക് പൊടി  :1/2 ടീസ്പൂൺ 

  • മഞ്ഞൾ പൊടി   :  1/2 ടീസ്പൂൺ 

  • ഉപ്പ്  : ആവശ്യത്തിന് 

  • വെളിച്ചെണ്ണ  : അര കപ്പ്

  • തയ്യാറാക്കുന്ന വിധം 

  • കൊഞ്ച്   മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ചേർത്ത് മാരിനേറ്റ് ചെയ്ത് 30 മിനിട്ട് വയ്ക്കുക.ശേഷം പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു

  •  ഫ്രൈ ചെയ്ത് എടുക്കാം(ഒരുപാട് ഫ്രൈ ആക്കരുത്)

  • മസാല തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ 

  • സവാള  :  1 എണ്ണം  (വലുത് അരിഞ്ഞത്)

  • തക്കാളി   :   1 എണ്ണം  ( വലുത് അരിഞ്ഞത്)

  • ഇഞ്ചി അരിഞ്ഞത് :1 tbs

  • വെളുത്തുള്ളി  : 2 tbs റൗണ്ടിൽ അരിഞ്ഞത്.

  • കാന്താരി  4എണ്ണം/പച്ചമുളക്    : 2എണ്ണം അരിഞ്ഞത്.(എരിവനുസരിച്ച്)

  • കറിവേപ്പില   : ആവശ്യത്തിന് 

  • മുളക് പൊടി    : 2  ടീസ്പൂൺ 

  • മഞ്ഞൾ പൊടി    : 1/4 ടീസ്പൂൺ 

  • കുരുമുളക് പൊടി : 1/4 ടീസ് സ്പോ

  • മല്ലിപ്പൊടി.   : 1 ടീസ്‌പൂൺ

  • ഉപ്പ്  : ആവശ്യത്തിന് 

  • വാഴയില : ആവശ്യത്തിന് 

  • (വാഴയില സംഘടിപ്പിക്കാൻ പറ്റാ

ത്തവർക്ക്, മീൻ പൊള്ളിച്ചു കഴിക്കാൻ ആഗ്രഹമുള്ളവർക്ക് സിൽവർ ഫോയിൽ ഉപയോഗിച്ചു ചെയ്യാം.

വാഴയിലയിൽ സ്വല്പം രുചി കൂടുതൽ ഉണ്ടാകുമെന്ന് മാത്രം.)

 

തയ്യാറാക്കുന്ന വിധം 

പ്രോണ് സ്‌ ഫ്രൈചെയ്ത ബാക്കി വെളിച്ചെണ്ണയിൽ അല്പം കൂടി ചേർത്തു ചൂടായതിൽ   കറിവേപ്പില,സവോള

ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക്,

(കാന്താരി )എന്നിവ ചേർത്ത് നന്നായി ഇളക്കിയ ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക്

മുളകു പൊടി,മല്ലിപ്പൊടി, മഞ്ഞൾ പൊടിയും ,പകത്തിനിപ്പും നന്നായി മിക്സ് ചെയ്തു മസാല പച്ചമണം മാറിയാൽ തക്കാളി ചേർത്തു നന്നായി വെന്തുടഞുവന്നാൽ ,ഒരു tsp വിനീഗർ ചേർക്കുക.ഇത് വലിയകൊഞ്ചിന്റെ മധുരരുചി മാറ്റാനും മറ്റുരുചികൾ ക്രമീകരിക്കാനുംകൂടിയാണ്.അല്ലെങ്കിൽ ഒരു tsp നാരങ്ങാ നീര് ചേർത്താലും മതി .ഇനിയൽപ്പം മല്ലിയില ചേർത്ത് ഇറക്കാം.ഇപ്പൊൾ പൊള്ളിക്കാനുള്ള മസാല റെഡി .

 

 വാട്ടിയ വാഴയിലയിൽ ആദ്യം കുറച്ച് മസാല ഇട്ട ശേഷം അതിന്റെ മുകളിൽ ഫ്രൈ ചെയ്ത കൊഞ്ച് നിരത്തി 

വയ്ക്കുക.ഇതിന് മുകളിലായി ആവശ്യത്തിന്  മസാല ഇട്ട് വാഴയില പൊതിഞ്ഞു വാഴനാര് കൊണ്ട് കെട്ടിയ ശേഷം ചൂടായ പാനിൽ വെച്ച് ചെറുതീയിൽ 12 മിനുട്ട്  രണ്ട് വശവും  

തിരിച്ചും, മറിച്ചു മിട്ട്പൊള്ളിച്ചെടുക്കാം.

ഇതുപോലെ സിൽവർ ഫോയിലിലും ചെയ്തെടുക്കാം .ഞാൻ സിൽവർ ഫോയിലിലാണ്പ്രോണ്സ്പൊള്ളിച്ചത്.

വീഡിയോയിൽ വെക്തമായി പറഞ്ഞിട്ടുണ്ട്.

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page