
Vijayalakshmi's
2021 by Vadakkan Malabari Ruchi
കത്തിരിക്കാ പുളി ( വഴുതിനാ പുളി



നല്ല ടേസ്റ്റി സൈഡ് ഡിഷ് ആണിത് .
നല്ല ചൂട് ചോറും പരിപ്പ് കറിയും കത്തിരിക്കപുളിയുമുണ്ടെങ്കിൽ ഊണ് ഭേഷായി .
ചേരുവകൾ പറയാം :
-
അധികം മൂപ്പില്ലാത്ത ചെറു വഴുതിന : 6
-
എണ്ണം .ഓരോന്നും നാലായി കീറിയത് അല്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു അര മണിക്കൂർ മാറ്റി വെച്ച ശേഷം രണ്ടു tbs വെളിച്ചെണ്ണയിൽ വഴറ്റി വെക്കുക .)
-
സവോള : 2 എണ്ണം സ്ലൈസ് ചെയ്തത്
-
തക്കാളി : ഒരെണ്ണം വലുത് (ചെറുതായി അരിഞ്ഞത്)
-
ഇഞ്ചി : ഒന്നര tbs അരിഞ്ഞത്
-
പച്ചമുളക് : 2 എണ്ണം ചീന്തിയത്
-
കറിവേപ്പില : രണ്ടുതണ്ടുതീർത്തത്
-
കടുക്. : ഒരു tsp
-
വറ്റൽമുളക് : മൂന്നെണ്ണം (കട്ട് ചെയ്തത് )
-
പുളി. : ഒരു ചെറു നാരങ്ങാ വലുപ്പത്തിൽ (നല്ല ചൂടുവെള്ളത്തിൽ കുതിർത്ത് സത്ത് പിഴിഞ്ഞെടുത്ത് വെക്കുക.
-
മുളകുപൊടി : കാശ്മീരി 2 tsp (സാധാ മുളക് പൊടിയാണെങ്കിൽ ഒന്നര tsp )
-
മഞ്ഞൾപൊടി : അര tsp
-
ഉലുവ പൊടി. : അര tsp
-
കായം പൊടി : അര tsp
-
വെള്ളം : 2 ഗ്ലാസ്
-
ഉപ്പ് : പാകത്തിന്
-
വെളിച്ചെണ്ണ : 4 tbs ( വേണ്ടുന്നത്ര )
-
ശർക്കര ( വെല്ലം) :ഒരാണി
തയ്യാറാക്കുന്ന വിധം:
ഒരു നോൺസ്റ്റിക് പാനിൽ വെളിച്ചെണ്ണ ചൂടാക്കി യതിൽ കടുകിട്ടു പൊട്ടിയാൽ കറിവേപ്പിലയും പിന്നെ ഇഞ്ചിയും പച്ചമുളകും ഉണക്ക മുളകും ചേർത്ത് മൊരിഞ്ഞു വരുമ്പോൾ സവോളയം അല്പം ഉപ്പും ചേർത്തു നന്നായി വഴന്നു വന്നാൽ വഴറ്റി വെച്ച വഴുതനയും ശേഷം മഞ്ഞൾപ്പൊടിയും മുളക് പൊടിയും,ഉലുവപ്പൊടിയും കായം പ്പൊടിയും ക്രമത്തിൽ ചേർത്തു മൂ
പ്പിച്ചതിൽ ടൊമാറ്റോ ചേർത്തു വഴന്നു വന്നാൽ പുളി സത്ത് ചേർത്തു തിളച്ചാൽ പകത്തിനുപ്പും രണ്ടു ഗ്ലാസ്സ് വെള്ളവും പാകത്തിന് ഉപ്പും ,ശർക്കരയും ഒരുതണ്ട്കറിവേപ്പിലയും ചേർത്ത് കുറുകി വന്നാൽ ഇറക്കി വെക്കുക. നല്ല ടേസ്റ്റി "വഴുതിനാ പുളി"(കത്തിരിക്കാ പുളി)റെഡി .

