
Vijayalakshmi's
2021 by Vadakkan Malabari Ruchi

"ബട്ടർ പനീർ മഷ്റൂം മസാല"
ഇനി തയ്യാറാക്കാം :
ഒരു ഫ്രയിങ് പാനിൽ ഒരു പീസ് ബട്ടർ ഉരുക്കിയതിൽ അല്പം മഞ്ഞൾ പൊടി ചേർക്കുക .ശേഷം പനീർ നിരത്തി തിരിച്ചും മറിച്ചുമിട്ടു പനീർ കരിഞ്ഞു പോകാതെ ഷാലോഫ്രൈ ചെയ്തു മാറ്റിവെക്കുക .അല്ലെങ്കിൽ പാനിൽ ബട്ടറിട്ടു പൊട്ടിത്തെറിയൊക്കെ കഴിഞ്ഞ ശേഷം വേണ്ടുന്നത്ര ഓയിൽ കൂടി ഒഴിച്ച് ചൂടായാൽ ഒരു പിഞ്ച് മഞ്ഞൾപ്പൊടി ചേർക്കുക .ഇത് പനീറിന് അല്പംകളർ കിട്ടാൻ ചേർക്കുന്നതാണ് .ശേഷം പനീർ കരിഞ്ഞുപോകാതെ,കൃസ്പിആകാതെ ഫ്രൈചെയ്തു മാറ്റി വെക്കുക .
ഇതിൽ ബാക്കിവന്ന ബട്ടർ മിക്സ് ഓയിൽ അരിപ്പയിൽ അരിച്ചു വെക്കുക.ഈ ഓയിൽ തന്നെ നമുക്ക് ഡിഷിന്റെ ബാക്കി ആവശ്യങ്ങൾക്ക് യൂസ് ചെയ്യാം. ഇനി പാനിൽ ഒരു മൂന്നു tbs ഓയിലിൽ ഓരോ നുള്ളു ഉപ്പും ,മഞ്ഞൾപ്പൊടിയും വിതറി ചൂടാക്കിയതിൽ കട്ട് ചെയ്തു വെച്ച വലിയമഷ്‌റൂം ചേർത്തു അല്പം വഴറ്റിയ ശേഷം ചെറിയ ഇനം മഷ്‌റൂം കൂടി ചേർത്തു ഒന്നിച്ചു വഴറ്റി മാറ്റി വെക്കുക. മഷ്‌റൂംവഴറ്റുമ്പോൾ തനിയേ, നമ്മൾ ചേർക്കാതെ തന്നെ വെള്ളം വന്നു കൊണ്ടിരിക്കും .അത് വറ്റിച്ചെടുക്കാൻ ശ്രമിക്കേണ്ട .അത് അങ്ങിനെ തന്നെ മറ്റൊരു പാത്രത്തിലേക്ക്മാറ്റിവെക്കുക ഇതിനൊക്കെവലിയനോൺ സ്റ്റിക് പത്രം യൂസ്ചെയ്യുന്നതായിരിക്കും നല്ലത്.
ഇനി വീണ്ടും പാൻ അടുപ്പിൽ വെച്ച് ,ഒരുപീസ് ബട്ടർ ചൂടാക്കിയതിൽ നാലു tbs ഓയിൽ കൂടിചേർത്തു ചൂടായാൽ , ജിഞ്ചർ ചേർത്തു വഴന്നാൽ, പട്ട ,ഏലക്കായ ,കറാമ്പൂ ,കറിവേപ്പില ,പച്ചമുളക് , വെള്ളുള്ളി, സവോള , മല്ലിപ്പൊടി , മഞ്ഞൾപ്പൊടി, മുളകുപൊടി , നല്ലജീരകം, പെരും ജീരകം, കസൂരി മേത്തി , തക്കാളി ,കുതിർത്ത കാശ്മീരി മുളക്, കാഷ്യൂനട്സ് എന്നീ ചേരുവകൾ മുകളിൽ പറഞ്ഞ ക്രമത്തിൽ ചേർത്തു വഴറ്റിയതിൽ പാകത്തിനുപ്പും രണ്ടു ഗ്ലാസ് വെള്ളവും ചേർത്തു ഈ മസാല കളെല്ലാം വെന്തു വന്നാൽ ഒരുപിടി മല്ലിയിലയും ചേർത്തു ഇറക്കി
വെച്ച് തണുത്താൽ മിക്സി ജാറിലിട്ടു ഫൈൻ പെയ്‌സ്റ്റ് ചെയ്തു വെക്കുക.
ഇനി ഈഡിഷിന്റെ ലാസ്റ്റ് പാർട്ട് ആണ് ചെയ്യുന്നത് ...
വലിയ കുഴിവുള്ള നോൺസ്റ്റിക് പാൻ അടുപ്പിൽ വെച്ച് ചൂടായാൽ 50 ഗ്രാം ബട്ടർ മെൽറ്റ് ചെയ്ത ശേഷം അരച്ചു റെഡി യാക്കിവെച്ച മസാലയും രണ്ടു ഗ്ലാസ് വെള്ളവും ചേർത്തു അഞ്ചു മിനുട്ട് നന്നായി തിളച്ച ശേഷം റെഡി യാക്കി വെച്ചമഷ്‌റൂമും, പനീറും ചേർത്തു , ചെറു ഫ്ലെയ്മിൽ നന്നായി തിളച്ചു പനീറിലും, മഷ്‌റൂമിലും മസാല പിടിച്ചു ഓയിൽ തെളിയാൻ തുടങ്ങു മ്പോൾ മല്ലിയില ചേർത്തു ഇറക്കി വെക്കുക . നല്ല അടിപൊളി ടേസ്റ്റി " ബട്ടർ പനീർ മഷ്‌റൂംമസാല " സെർവ് ചെയ്യാൻ റെഡി !
ഗീ റൈസ് ,പൊറോട്ട ,നാൻ ,ചപ്പാത്തി , പൂരി , ബട്ടൂര ഇവ ക്കെല്ലാമൊപ്പം നല്ലകോമ്പിനേഷൻ ഡിഷ് ആണിത്...





ചേരുവകൾ :
-
ബട്ടർ : 150 ഗ്രാം
-
മഷ്റൂം : 500 ഗ്രാം
-
പനീർ : 300 ഗ്രാം പാക്കറ്റ്
-
വെജിറ്റബിൾ ഓയിൽ : ഫ്രൈ ചെയ്യാൻ വെണ്ടുന്നത്ര.
-
മിൽക് ക്രീം. : 100 ml
-
തക്കാളി. : 2 എണ്ണം അരിഞ്ഞത്
-
സവോള. : ഒരു വലുത് (അരിഞ്ഞത്)
-
വെള്ളുളളി. :2 tbs (ചതച്ചത്)
-
ഇഞ്ചി. :1 tbs (അരിഞ്ഞു ചതച്ചത്)
-
കറിവേപ്പില. : രണ്ടു തണ്ട്
-
തക്കാളി : ഒരെണ്ണം (തിളച്ച വെള്ളത്തിലിട്ട് സ്കിൻ കളഞ്ഞു മിക്സിയിൽ ഇട്ടു പെയ്സ്റ്റ് ചെയ്തത്)
-
കാശ്മീരി മുളക് :6 എണ്ണം(അര കപ്പ് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് വെക്കുക)
-
കശ്മീരി മുളകുപൊടി :1 tsp
-
മല്ലിപ്പൊടി. : ഒന്നര tbs
-
മഞ്ഞൾപ്പൊടി. : കാൽ tsp
-
കാഷ്യു നട്സ് : 10 എണ്ണം
-
പച്ചമുളക്. : 4 എണ്ണം (ചീന്തിയത്)
-
ഉപ്പ് : പാകത്തിന്
-
വെള്ളം. : വേണ്ടുന്നത്ര
-
മല്ലിയില. : അര കപ്പ്
-
ഏലക്കായ. : 4 എണ്ണം
-
കരാമ്പൂ. : 5 എണ്ണം
-
കറാം പട്ട. :ഒരിഞ്ച് പീസ്
-
പെരുംജീരകം : 1 tsp
-
നല്ലജീരകം. : കാൽ tsp
-
കസൂരി മേത്തി : 1tsp
"ബട്ടർ പനീർ മഷ്റൂം മസാല"

