
Vijayalakshmi's
2021 by Vadakkan Malabari Ruchi

"ഈത്തപ്പഴം & കാരറ്റ് ഹല്‍വ "
ചേരുവകള്‍:
-
കാരറ്റ് : അര കിലോ
-
നെയ്യ് 3 tbs
-
പഞ്ചസാര 1/2കപ്പ്
-
മില്ക്ക് ഒരു കപ്പ്
-
ഈത്തപ്പഴം കുതിര്‍ത്ത് തൊലി കളഞ്ഞു അരിഞ്ഞത് 10എണ്ണം
-
ഏലക്കാപ്പൊടി അര tsp
-
കാഷ്യു നാട്ട്സ് അരിഞ്ഞതു 10 എണ്ണം
-
ബദാം പരിപ്പ് തൊലികളഞ്ഞ് അരിഞ്ഞത് : പത്തെണ്ണം
-
കിസ്മിസ് :കാല്‍ കപ്പ്
-
കോയ ഓർ പാല്പ്പൊടി അര കപ്പ്
ഇനി തയ്യാര്‍ ചെയ്യാം:
ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വെച്ച് ചൂടായാൽ നെയ്യൊഴിച്ച് ചൂടാക്കിയതിൽ കാഷുനട്സ് ,ബദാം.കിസ്മിസ് ഫ്രൈ ചെയ്തു മാറ്റിവെക്കുക(ഫ്രൈ ചെയ്യാതെയും യൂസ് ചെയ്യാം ), ഇനി കാരറ്റ് മിക്സ് ചെയ്തു നന്നായി വഴറ്റുക .ഇതിലേക്ക് ഈത്തപ്പഴം മിക്സ് ചെയ്തശേഷം മില്‍ക്ക് ചേര്‍ത്തു എല്ലാം നന്നായി വഴന്നു വരുമ്പോള്‍ പഞ്ചസാരയും ഫ്രൈ ചെയ്ത നട്സും ഏലക്കാ പ്പൊടിയും മിക്സ് ചെയ്തു നന്നായി വഴറ്റിയ ശേഷം മില്‍ക്ക് പൌഡര്‍ വിതറി നന്നായി ഇളക്കി യോചിപ്പിക്കുക .ഇപ്പോള്‍ ഏതാണ്ട് ഹല്‍വ റെഡി യാവുന്ന പരുവത്തി ലായിക്കാണും,കൈ വെക്കാതെ ഇളക്കികൊണ്ടിരിക്കണം .പാത്ര ത്തിനിന്നും വിട്ടുവന്ന് നെയ്യ് തെളിയുന്ന പാകമായാല്‍ ഇറക്കി വെച്ച് ഇങ്ങിനെ നിങ്ങള്ക്ക് ഇഷ്ടമുള്ള ഷേയ്പ്പ് ചെയ്തു വെച്ചു തണുത്താല്‍ ബൌളില്‍ എടുത്തു സ്പൂണ്‍ കൊണ്ട് കഴിക്കാം ,ഈ ഹല്‍വ മറ്റു ഹല്‍വാ പോലെ കട്ട് ചെയ്തു കഴിക്കുന്നതല്ല .നോര്‍ത്ത് ഇന്ത്യ ക്കാരുടെ പ്രധാന സ്വീറ്റ് ഡിഷ് ആണിത് .
NB: ഇത് കുട്ടികള്‍ക്കും വലിയവര്‍ക്കും രുചികരമായ മായങ്ങള്‍ ഒന്നുമില്ലാത്ത ആരോഗ്യദായകമായ സ്വീറ്റ് ഡിഷ് ആണ് .