
Vijayalakshmi's
2021 by Vadakkan Malabari Ruchi






"കാഷ്യു ചിക്കന്‍ "
വേണ്ടുന്ന ചേരുവകള്‍ :
-
-
ചിക്കൻ : 1 kg (ചിക്കൻ കഴുകി മീഡിയം സൈസില്‍ കട്ട് ചെയ്തതില്‍ അര tsp മഞ്ഞള്‍പ്പൊടിയും,മുക്കാല്‍ tsp ഉപ്പും ഒരു tbs നാരങ്ങ നീരും കൂടി നന്നായി മിക്സ്ചെയ്തു രണ്ടുമണിക്കൂർ മാറ്റി വെക്കുക .
-
ഏലകായ: 5 എണ്ണം
-
പട്ട : ചെറിയ 5 പീസ്
-
പെരുംജീരകം : ഒരു tsp
-
സവോള : നാലെണ്ണം (സ്ലൈസ് ചെയ്തു വെച്ചത്)
-
നല്ല പഴുത്ത തക്കാളി : മൂന്നെണ്ണം (സ്ലൈസ് ചെയ്തത്)
-
ഇഞ്ചി വെള്ളുള്ളി പെയ്സ്റ്റ് : ഒരോ tbs
-
കറിവേപ്പില : രണ്ടു തണ്ട് ഉതിര്‍ത്തത്
-
പച്ചമുളക് : 5 എണ്ണം ചീന്തിയത്
-
ഉപ്പു പാകത്തിന്
-
മഞ്ഞള്‍പ്പൊടി :ഒരു tspവടിച്ച്
-
മുളകുപൊടി :1 tbs ( മുളകുപൊടി ചേർക്കാതെ പച്ചമുളക് ചേർത്ത് ഇൗ റസീപ്പി ചെയ്യാം. അപ്പോൾ ഏതാണ്ട് 15 പച്ചമുളക് ചേർക്കേണ്ടതായി വരും.
-
നിങ്ങൾക്കു വേണ്ടുന്നത്ര എരിവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം (ഞാൻ ഇൗ രണ്ടു വിധത്തിലും ചെയ്യാറുണ്ട്.)
-
മല്ലിപ്പൊടി :രണ്ടു tbs
-
മല്ലിയില അരിഞ്ഞത്:അര കപ്പ്
-
വെളിച്ചെണ്ണ : നാല്tbs
-
തേങ്ങാപ്പാല്‍ : മൂന്നു മുറി തേങ്ങ ചിരവി മിക്സിയില്‍ അടിച്ച് ഒരു ഗ്ലാസ് ഒന്നാംപാലും മൂന്നു കപ്പ് രണ്ടാംപ്പാലും റെഡിയാക്കിവെക്കുക.
-
കാഷ്യു നട്സ് : 15 പൊടിച്ചു അര കപ്പ് ഒന്നാം തേങ്ങാപ്പാല്‍ ചേര്‍ത്ത് അരച്ചുവെക്കുക .
ഇനി റെഡി യാക്കാം :
വലിയൊരു കടായിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ പട്ടയുംഏലകായയും ഒരു tsp പെരുംജീരകവും ചേര്‍ത്തു
ചെറു തീയിൽ മൂത്താൽ കറിവേപ്പിലയും, പച്ചമുളകും ഇഞ്ചി വെള്ളുള്ളി പെയ്സ്റ്റ് ചേര്‍ത്തു മൂപ്പിച്ചശേഷം തീ നന്നായി കുറച്ചു മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും,മുളകുപൊടിയും ചേര്‍ത്തു മൂത്താല്‍ നന്നായി ചതച്ച ഒരു tbs കുരുമുളകും, സവോളയും ,പിന്നീട് തക്കാളിയും ചേര്‍ത്തു വഴറ്റിയതില്‍ ചിക്കന്‍ ചേര്‍ക്കുക .ചിക്കനും മസാലയും യോചിപ്പിച്ചു രണ്ടാം പാല് ചേര്‍ത്തു മൂടിവെച്ചു ചെറുതീയില്‍വേവിക്കുക .ഇടയ്ക്കിടെ അടപ്പ് തുറന്നു ഇളക്കി കൊടുക്കണം.
ചിക്കന്‍ വെന്തു കുറുകിയാല്‍, മസാലയില്‍ ഓയില്‍ തെളിയുമ്പോള്‍ അരച്ചുവെച്ച കാഷ്യു പെയ്സ്റ്റ് ചേർത്തു കൊടുക്കുക, ഇനി ഒന്നാംപ്പാലും മല്ലിയിലയും ചേർത്തു കൊടുക്കുക. തീ കുറച്ചു വേണം ചെയ്യാൻ .രണ്ടു മിനുട്ട്കൂടി വെച്ച് നന്നായി തിളച്ച ശേഷം ഇറക്കി വെച്ചാല്‍ രുചിയേറും കാഷ്യു ചിക്കന്‍ റെഡി. ഈ കറി കോക്കനട്ട് റൈസ്, ,ചപ്പാത്തി, പൊറോട്ട, പുട്ട് ,പത്തിരി, മുട്ട സിര്‍ക്ക ,പാലപ്പം ,ചൂട് ചോറ് എന്നി വക്കൊപ്പമെല്ലാം നല്ല കോമ്പിനേഷനാണ്. പിന്നെ നമ്മുടെ ഇഡ്ഡലി ,ദോശ ക്കുമൊപ്പം സാധാരണ ചട്ട്ണിയും ,സാമ്പാറും കൂട്ടികഴിക്കുന്നതിനേക്കാള്‍ നല്ലരുചിയാണ് ഇങ്ങിനെയുള്ള ചിക്കന്‍ കറിയും ,മട്ടന്‍ കറിയുമൊക്കെ കൂട്ടി കഴിക്കാന്‍ .നിങ്ങളും പരീക്ഷിച്ചു നോക്കിക്കോളൂ. ആദ്യ കാലങ്ങളില്‍ ഞാനും നെറ്റി ചുളിച്ചിരുന്നു.. ചീ!, ഇഡ്ഡലി ക്കൊപ്പം ചിക്കന്‍ കറിയോ
എന്ന് ! ....എന്നാല്‍ ഇപ്പോള്‍ എനിക്കും ഇഡ്ഡലിക്കും,ദോശക്കുമൊപ്പം ചിക്കന്‍റെയോ, മട്ടന്‍റെയോ കറികിട്ടി
യാല്‍ ..ഞാന്‍ ഹാപ്പി !
Nb: ഒരു സ്റ്റൈലിനു വേണ്ടി ഞാൻ സെർവ് ചെയ്തത് കാപ്സിക്കത്തിൽ നിറച്ചാണ് . അപ്പൊൾ ഗ്രേവി അധികം നിറക്കാൻ പറ്റിയില്ല.