top of page
Capture.PNG
fresh-capsicum-250x250.jpg

നല്ല ടേസ്റ്റി കൊത്ത് ചപ്പാത്തി

 

ചേരുവകൾ:

  • ചപ്പാത്തി  : 3 എണ്ണം അരിഞ്ഞത്

  • എഗ്ഗ്. : 2 എണ്ണം (  ഒരു പിഞ്ച് കുരുമളകുപൊടിയും ഉപ്പും 

  • ചേർത്ത് ബീറ്റ് ചെയ്ത് അല്പം  ഓയലിൽ  ഫ്രൈഡ് റൈസിന് വറുക്കുംപോലെ 

  • വറുത്തു വെക്കുക.)

  • ചിക്കൻ  : 1 ബ്രസ്റ്റ് (നീളത്തിൽ അരിഞ്ഞു ഒരു നുള്ളുപ്പുപുരട്ടി  ഓയലിലോ / വെള്ളത്തിലോ വാട്ടിയത്.

  • ബ്രോക്കോളി  : 5 / 6  പൂവ് ചീന്തിയത്  

  • ഗ്രീൻ & റെഡ് കാപ്സികം : ഓരോ tbs വീതം അരിഞ്ഞത്

  • സവോള : 1 tbs അരിഞ്ഞത്

  • റ്റൊമാറ്റോ ഫ്ലഷ് അരിഞ്ഞത് :1 tbs 

  • സ്പ്രിങ്ഒണിയൻ : ഒരു tbs അരിഞ്ഞത്

  • പച്ചമുളക് :  ഒരെണ്ണം കുഞ്ഞായി അരിഞ്ഞത് 

  • ജിഞ്ചർ & ഗാർലിക്  : ഓരോ tsp  വീതം അരിഞ്ഞുചതച്ചത്. 

  • ഉപ്പ്  : പാകത്തിന് 

  • ടൊമാറ്റോ സോസ് : ഒരു tbs 

  • സോയാ സോസ് : ഒരു tsp 

  • ഒലീവൊയിൽ : ഒരു tbs 

  • മല്ലിയില : ഒരു tbs 

ഇനി  റെഡിയാക്കുന്ന വിധം :

ഒരു കടായി അടുപ്പിൽ വെച്ചു ചൂടാക്കിയതിൽ  ജിഞ്ചർ, ഗാർലിക് ചേർത്തുഏതാണ്ട്കരിഞ്ഞുപോകാതെ മൂത്തുവരുമ്പോൾ അരിഞ്ഞു

വെച്ച ടൊമാറ്റോ ഫ്ലഷ് വരെയുള്ള എല്ലാ വെജിറ്റബിള്സും  വേണ്ടുന്നത്ര ഉപ്പുംചേർത്തു വഴന്നുവന്നാൽ സോയ സോസും ടൊമാറ്റോ സോസും ചേർത്തതിൽ റെഡിയാക്കി വെച്ച ചിക്കനും എഗ്ഗും , അരിഞ്ഞ ചപ്പാത്തിയും ,ചേർത്തു മസാലയുമായി നന്നായി മിക്സ് ചെയ്തു അല്പസമയും അടച്ചു വെക്കുക.ഈ സമയം അടുപ്പിന്റെ ഫ്‌ളെയിം നന്നായി കുറച്ചു വെക്കണം .ശേഷം തുറന്നു സ്പ്രിങ് ഒണിയനും , മല്ലിയിലയും വിതറി യോചിപ്പിച്ച ശേഷം അടച്ചു വെച്ചുഗ്യാസ് ഓഫ്ചെയ്യുക .അൽപ സമയത്തിനു ശേഷം ടേസ്റ്റി "കൊത്തു ചപ്പാത്തി " സെർവ് ചെയ്യാം .ഇത്ഒരു ഹെൽത്തി സമ്പൂർണ്ണ മീൽസാണ്‌. ഇതിൽ കാർബോ

ഹൈഡ്രേറ്റ് , പ്രോട്ടീൻസ്  , മറ്റു വിറ്റമിൻസ് എല്ലാം ഒരുപോലെ അടങ്ങിയിട്ടുണ്ട് .

 കുറിപ്പ്: ഇതിൽ നമുക്ക് ഇഷ്ടമുള്ള ഏത് വെജിറ്റബിൾസും ചേർക്കാം.

Onion-PNG-HD-Background.png

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page