
Vijayalakshmi's
2021 by Vadakkan Malabari Ruchi

"പുളിമാങ്ങ ചിക്കൻ"
സ്റ്റെപ്പ് 1 :
-
ചിക്കൻ : ഒരുകിലോ
-
ഫ്രൈഡ് ഒനിയൻ : ഒരു കൈ നിറയെ(സൂപ്പർ മാർക്കറ്റുകളിൽ വാങ്ങാൻ കിട്ടും , അല്ലെങ്കിൽ വെളിച്ചെണ്ണയിൽ വറുത്തു ചേർക്കാം)
-
നാരങ്ങാനീര് : 1 tbs
-
മഞ്ഞൾപ്പൊടി : കാൽ tsp
-
മല്ലിയില : ഒരു കൈ നിറയെ .
-
ഉപ്പ് പൊടി : 1 tsp (പാകാത്തിന്)
-
ഇനി ചിക്കൻ മീഡിയം പീസിൽ കട്ട് ചെയ്തത് നന്നായി വാഷ് ചെയ്ത
ശേഷം,മുകളിൽ പറഞ്ഞ ബാക്കി ചേരുവകൾ ഒന്നിച്ചു മിക്സ് ചെയ്തു ചിക്കനിൽ മാരിനേറ്റ് ചെയ്തു രണ്ടു മണിക്കൂർ മാറ്റി വയ്ക്കുക. (ഓവർനൈറ്റ് ചെയ്തു വെച്ചാലും നല്ലത്.)
സ്റ്റെപ്പ് 2 :
-
കുഞ്ഞുള്ളി : 1 കപ്പ് അരിഞ്ഞത്
-
വെളുത്തുള്ളി ചതച്ചത് : 2 tbs
-
ഇഞ്ചിഅരിഞ്ഞ് ചതച്ചത് : 1 1/2tbs
-
പച്ചമുളക് : 3 എണ്ണം ചീന്തിയത്
-
കറിവേപ്പില : മൂന്ന് തണ്ട്
-
പച്ചമാങ്ങ : നല്ല പുളിയുള്ളത് 1/2 കപ്പ്
-
തക്കാളി :വലുത് ഒരെണ്ണം അരിഞ്ഞത്
-
കസൂരി മേത്തി. : 1 tsp
-
കാശ്മീരി മുളകുപൊടി : 5 tsp
-
മല്ലിപ്പൊടി : 2 tsp
-
മഞ്ഞൾപ്പൊടി : 1/2 tsp
-
ഉപ്പ് : ആവശ്യത്തിന്:
-
വെള്ളം. : രണ്ട് ഗ്ലാസ്(400ml,)
-
വെളിച്ചെണ്ണ : 4 tbs (വേണ്ടുന്നത്ര)
സ്റ്റെപ്പ് 3:
തയ്യാറാക്കാം:
അടുപ്പിൽ വലിയൊരു കടായിവെച്ച്
ചൂടായതിൽ 4 tbs വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കറിവേപ്പില, പച്ചമുളക് & ചതച്ചുവെച്ച ഇഞ്ചി , വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം അരിഞ്ഞ കുഞ്ഞുള്ളിയും , പച്ചമാങ്ങയും ചേർത്ത് നന്നായി വഴന്നു വന്നാൽ,മഞ്ഞൾപൊടി മല്ലിപ്പൊടി , മുളകുപൊടി എന്നിവ ചേർത്ത് മൂത്ത മണം വരുമ്പോൾ തക്കാളിയും , കസൂരി മേത്തിയും ചേർക്കുക. ഇതിനോടൊപ്പം അല്പംകൂടി കറിവേപ്പില ചേർക്കാം. ഇനി തക്കാളി
നന്നായി വഴന്നു ഉടഞ്ഞു വന്നാൽ മാറ്റിവെച്ച വെള്ളം ചേർക്കുക. മസാലക്ക് വേണ്ടുന്നത്ര ഉപ്പും ചേർക്കാം.ചിക്കൻ മാരിനേറ്റ് ചെ
യ്യുമ്പോൾ ഉപ്പുചേർത്തത് മറക്കരുത്.
മസാലയും വെള്ളം തിളച്ചു വന്നാൽ മാരിനേറ്റ് ചെയ്തു വെച്ച ചിക്കൻ ചേർക്കാം. നന്നായി ഇളക്കി യോജിപ്പിക്കുക, ശേഷം കടായി അടച്ചുവെച്ച് ചെറിയ ഫ്ലെയ്മിൽ
ചിക്കൻവെന്ത് മസാലപിടിച്ച് കുറികി വന്നാൽ ഇറക്കിവെച്ച് ചൂടോടെ സെർവ് ചെയ്യാം . ഈ കറി പൊറോട്ട,
ചപ്പാത്തി, നാൻ, ഗീ റൈസ് ഇവയ്ക്കെ
ല്ലാമൊപ്പം നല്ല കോമ്പിനേഷൻ ആണ്.
