
Vijayalakshmi's
2021 by Vadakkan Malabari Ruchi



ഈ ഡിഷ് ഒരുതവണ കഴിച്ചവർ ആ രുചി ഒരിക്കലും മറക്കില്ല. ഉണ്ടാക്കി കഴിച്ചില്ലെങ്കിൽ ,അതിന്റെ നഷ്ടം നിങ്ങൾക്കു തന്നെ. അത്രക്കും രുചിയാണ് കേട്ടോ.
ഈ ഡിഷ് ആദ്യമായി ദുബായിൽ ഒരു പാക്കിസ്ഥാനി റസ്റ്റോറന്റിൽ നിന്നും മോൻ കഴിച്ചിട്ട് വന്നു. അവനത് ഒത്തിരി ഇഷ്ടപ്പെട്ടതു കാരണം വീക്കെൻഡിൽ ഞങ്ങളെല്ലാരെയും കൂട്ടി അവിടെപ്പോയി ബട്ടർ നാനും "ചിക്കൻ ബാലയും " കഴിച്ചു! ഞങ്ങൾക്കുമൊരുപാടിഷ്ട്ടായി !
അവിടെ ഞാൻ രുചിച്ചറിഞ്ഞ രുചിവെച്ചു അതെ രുചിയിൽ മക്കൾക്ക് ഉണ്ടാക്കിക്കൊടുത്തു കൈയ്യടി വാങ്ങി .
അതെ റസീപ്പി നിങ്ങൾക്കു വേണ്ടി വീണ്ടും ചെയ്തു...
അവർ ഈ ഡിഷ് ചെയ്തിട്ടുള്ളത് ഫ്രഷ് ക്രീമിലാണ്. ഞാൻ എന്റേതായ രുചിയിൽ അൽപ്പം കോക്കനട്ട് മിൽക്കും കൂടി ചേർത്തിട്ടാണ് ചെയ്തിട്ടുള്ളത്.
ഒരു കിലോ ചിക്കൻ ക്ളീൻ ചെയ്തു മീഡിയം പീസ് ചെയ്തതിൽ പാകത്തിനുപ്പും ഓരോ ടേബിൾ സ്പൂൺ വീതം ജിഞ്ചർഗാർലിക് പെയ്സ്റ്റും തൈരും ചേർത്തു നന്നായി മാരിനേറ്റ് ചെയ്തു മിനിമം നാല് മണിക്കൂർ മാറ്റിവെച്ചത്, ഡിഷ് റെഡിയാക്കാൻ പാകത്തിലുള്ള വലിയ പാത്രത്തിലേക്കു മാറ്റിയതിൽ, ചീന്തിയ അഞ്ചു പച്ചമുളകും ,ഉതിർത്ത ഒരു തണ്ടു കറിവേപ്പിലയും , രണ്ടു സവോള കട്ട് ചെയ്തു അര കപ്പ് വെള്ളവും ഒരുടീസ്പൂൺ വെളിച്ചെണ്ണയും ചേർത്തുവേവിച്ചു തണുപ്പിച്ചു മിക്സിയിൽ അടിച്ചു പെയ്‌സ്റ്റ് ചെയ്തതും, ഒന്നര കപ്പ് തേങ്ങയിൽ നിന്നും എടുത്ത അര കപ്പ് ഒന്നാംപാൽ മാറ്റിവെച്ചശേഷം റെഡിയാക്കിയ രണ്ടു കപ്പ് രണ്ടാംപാൽ ചേർത്തു എല്ലാം മിക്സ് ചെയ്ത ശേഷം പാത്രം ഗ്യാസടുപ്പിൽ മീഡിയം ഫ്ലെയ്മിൽ വെച്ചു ചിക്കൻ വെന്തു മസാലയും തേങ്ങാപ്പാലും കുറുകി varumpol മാറ്റിവെച്ച ഒന്നാംപാലും പാകത്തിനുപ്പുംചേർത്തു നന്നായി തിളച്ചു കുറുകാൻ തുടങ്ങുമ്പോൾ ഫ്‌ളേയിം വീണ്ടും കുറച്ചു ഒരു കപ്പ് ഫ്രഷ് ക്രീം ചേർത്തിളക്കി ചേർത്തു ചെറുതായി തിളച്ചാൽ ഇറക്കി വെക്കുക.
നല്ല രുചികര മായ "ചിക്കൻ ബാല "റെഡി !
ബട്ടർ നാൻ, പൊറോട്ട, ചപ്പാത്തി ഇവക്കെല്ലാമൊപ്പം നല്ല കോമ്പിനേഷൻ ആണ്.
"ചിക്കൻ ബാല - Chicken Bala"

