
Vijayalakshmi's
2021 by Vadakkan Malabari Ruchi

ബിലിമ്പി ചിക്കൻ ഹണ്ടി


-
വെളിച്ചെണ്ണ : 4 tbs
-
ചിക്കൻ : അര കിലോ ( വാഷ് ചെയ്തു മീഡിയം പീസ് ചെയ്തതിൽ അല്പം ഉപ്പും ,മഞ്ഞൾപ്പൊടിയും ഒരു സ്പൂർ ലെമൺ ജൂസും മിക്സ് ചെയ്തു മാരിനേറ്റു ചെയ്തു ഒരു രണ്ടു മണിക്കൂർ മാറ്റിവെക്കുക)
-
ബിലിമ്പി 6 എണ്ണം ( നേരിയതായി നീളത്തിൽ അരിഞ്ഞു വെക്കുക)
-
പച്ചമുളക് : രണ്ടെണ്ണം നീളത്തിൽകീറിവെക്കുക
-
വെളുത്തുള്ളി : ഒരു tbs (നീളത്തിൽ അരിഞ്ഞത്)
-
ഇഞ്ചി : ഒരു tbs (നീളത്തിൽഅരിഞ്ഞത്)
-
കറിവേപ്പില : രണ്ടു തണ്ടുതിർത്തത്
-
മല്ലിയില : രണ്ടു tbs
-
ടൊമാറ്റോ. : ഒരെണ്ണം വലുത് ചെറുതായരിഞ്ഞത്
-
കുഞ്ഞുളളി. : ഒരു കപ്പ് അരിഞ്ഞത് (ഒരു വലിയ സവോളയും യൂസ് ചെയ്യാം)
-
കസൂരി മേത്തി : ഒരു tsp
-
കശ്മീരി മുളകുപൊടി : 5 tsp
-
മഞ്ഞൾപ്പൊടി : അര tsp
-
ഉപ്പ് : പാകത്തിന്
-
വെള്ളം : 2 കപ്പ് ടീ കപ്പ് (ഒരു വലിയ മഗ് കപ്പ്)
-
കട്ടി തേങ്ങാപ്പാൽ : അര കപ്പ് (ഈസ്റ്റേൺ കോക്കനട്ട് മിൽക് ക്രീമാണ് ഞാൻ യൂസ് ചെയ്തത്
-
ഉപ്പ്. : പാകത്തിന്
തയ്യാറാക്കുന്ന വിധം :
ഒരു വലിയ നോൺ സ്റ്റിക് കടായിയിൽ വെളിച്ചെണ്ണ choodakkiyathil കറി ലീഫും ജിഞ്ചറും ഗാർലിക്കും ഗ്രീൻ ചില്ലിയുംം വഴറ്റി കരിഞ്ഞു പോ കാതെമൂത്ത് വരുമ്പോൾ അരിഞ്ഞുവെച്ച കുഞ്ഞുള്ളി ചേർത്തു മൂപ്പിച്ചതിൽ ഫ്ലെയം കുറച്ചശേഷം മഞ്ഞൾപ്പൊടിയും മുളകപൊടിയും ചേർത്തു മൂത്തുമണം വന്നാൽ അരിഞ്ഞുവെച്ച ടൊമാറ്റോ യും ബിലിമ്പിയും ചേർത്ത് ഉടഞ്ഞു ചേരുംവരെ വഴറ്റിയതിൽ മസാല ക്കു വേണ്ടുന്നത്ര ഉപ്പും കസൂറിമേത്തിയും ഒരു tbs നാരങ്ങ നീരും ചേർത്ത തിൽ മസാലപുരട്ടി വെച്ച ചിക്കനും രണ്ടു ടീ കപ്പ് വെള്ളവും ഒഴിച്ചു നന്നായി മിക്സ് ചെയ്തു മൂടി വെച്ചു ചെറു തീയിൽ ചിക്കൻ വേവിക്കുക ഇടക്കിടെ അടപ്പുമാറ്റി ഇളക്കികൊടുക്കണം . ചിക്കനിൽ മസാല പിടിച്ചു വെന്തു കുറുകാൻ തുടങ്ങിയാൽ ഉപ്പിന്റെ പാകം നോക്കിയ ശേഷം മല്ലിയിലയും കോക്കനട്ട് മിൽ ക്കും ചേർത്തു ചെറുതായി തിളച്ചു തുടങ്ങിയാൽ ഇറക്കി വെക്കുക. നല്ല രുചികരമായ "ബിലിമ്പി ചിക്കൻ ഹണ്ടി " സെർവ് ചെയ്യാൻ റെഡി. റൈസ്, പൊറോട്ട,നാൻ , ചപ്പാത്തി എന്നു വേണ്ട എല്ലാത്തി നൊപ്പാവും നല്ല കോമ്പിനേഷണാണ്.
