
Vijayalakshmi's
2021 by Vadakkan Malabari Ruchi


കറിവേപ്പിലചിക്കൻ
ചേരുവകളും തയ്യാറാക്കുന്ന വിധവും :
-
ചിക്കൻ: 2 kg
-
കറിവേപ്പില :ഇരുപതുതണ്ടുതീർത്തത്
-
വെളിച്ചെണ്ണ : 6 tbs ( ആവശ്യത്തിന്)
-
കുരുമുളക് പൊടി :-നാല് tbs
-
manjal പൊടി :അര tsp
-
മസാലപ്പൊടി : രണ്ടു tbs
-
(രണ്ടു ടേബിൾ സ്പൂൺ മല്ലിയും , 6 ഉണക്കമുളകും ,ഒരു ടേബിൾസ്പൂൺ കുരുമുളകും, ഒരു തണ്ട് കറിവേപ്പിലയും ഓയിലില്ലാതെ വറുത്തു നൈസായി പൊടിച്ചത്)
-
ഉപ്പ് : പാകത്തിന്
-
വെള്ളുള്ളി : 20 വലിയ അല്ലി(2 കൂട്)
തയ്യാറാക്കാം :മിക്സി ബൗളിൽ 15 തണ്ട് കറിവേപ്പിലയും , വെള്ളുള്ളിയും ,രണ്ടു ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടിയും , പൊടിച്ചു മാറ്റിവെച്ച മസാലപ്പൊടിയും ,മഞ്ഞള്‍പൊടിയും, ഒരു ടേബിൾ സ്പൂൺ കോക്കനട്ട് മിൽക്ക് പൗഡറും ,പാകത്തിനുപ്പും എല്ലാം കൂടി ഒന്ന് ക്രഷ് ചെയ്തു , ക്ളീൻ ചെയ്തു വെച്ച ചിക്കനിൽ പുരട്ടി മുപ്പതു മിനുട്ട് മാറ്റിവെക്കുക .(ഞാൻ ഒരുദിവസം മുന്നേ ചെയ്തു വെക്കും .അങ്ങിനെ ചെയ്താൽ ചിക്കനിൽ ഉപ്പും മസാലയും നന്നായിപിടിച്ചു ടേസ്റ്റ്കൂടും).
ഇനി ഇത് റെഡിയാക്കാൻ പാകത്തിലുള്ള ഒരു വലിയ നോണ്‍ സ്റ്റിക് പാനില്‍ (നോൺ സ്റ്റിക് പാത്രമാവുമ്പോൾ അടിയിൽ കരിഞ്ഞുപിടിക്കാതെ റെഡി യായികിട്ടും ) വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ റെഡി യാക്കീവെച്ചചിക്കന്‍ കൂട്ട് അതിലിട്ടിളക്കി ചേര്‍ത്തു മൂടി വെക്കുക . ഇതിൽ നമ്മൾചേർക്കാതെ തന്നെ ഓയിലോടൊപ്പം വെള്ളവും ഊറി വരും.ചെറുതീയ്യില്‍ വെളളംവറ്റു ന്നതുവരെ. ഇടക്കിടെ ഇളക്കി കൊടുക്കണം .ചിക്കനില്‍ ചേര്‍ക്കുന്ന ഓയിലിലും, ചിക്കനില്‍ നിന്നും വരുന്ന വെളളത്തിലുമാണ് വെന്തു വരുന്നത് ..ഇതിവെള്ളംഒട്ടുംതന്നെചേര്ക്കുന്നില്ല . ചിക്കന്‍ വെന്തു ഓയില്‍ തെളിയുമ്പോള്‍ ബാക്കി കറിവേപ്പി ലയും, കുരു മുളക് പൊടിയും ചേര്‍ത്ത് കരിഞ്ഞു പിടിക്കാതെ ഇളക്കി കൊണ്ട് വേപ്പില നല്ലവണ്ണംമൊരിഞ്ഞു വരണംഅപ്പോഴേക്കും ചിക്കനും മൊരിഞ്ഞിരിക്കും അതാണ് പാകം .ഇനി ഇറക്കിവെച്ചു .. ഭക്ഷണത്തിന്റെ
കൂടെ കൂട്ടികഴിക്കാം ...ചൂട് ചോറിനൊപ്പമോ,തൈര്‍സാദത്തിനൊപ്പമോ കൂട്ടി കഴിക്കാന്‍ നല്ല രുചിയാണ് .പൊറോട്ടക്കൊപ്പ മാവുമ്പോള്‍ വേറെ എന്തെങ്കിലും ഒരു ഗ്രേവി കൂടി വേണം .
NB : എരുവ് നന്നായുണ്ടെങ്കിലേ നല്ലരുചികിട്ടു ,ഞങ്ങള്‍ക്ക് നല്ലഎരുവ് വേണം . നിങ്ങള്ക്ക് നിങ്ങളുടെ പാകത്തില്‍ ക്രമീകരിക്കാം .
ഇനി കറിവേപ്പില ചിക്കൻ ഉണ്ടാക്കാൻ ഇതിൽ പറഞ്ഞിരിക്കുന്ന മറ്റു മസാലകൾ ഒന്നും ഇല്ലെങ്കിൽ പറഞ്ഞ അളവിൽ കറിവേപ്പിലയും, കുരുമുളകു
പൊടിയും, വെളിച്ചെണ്ണയും പാകത്തിനുപ്പും മാത്രം ചേർത്തും ഉണ്ടാക്കാം. ആദ്യമൊക്കെ അങ്ങിനെയാണുണ്ടാക്കി കൊണ്ടിരുന്നത് .
പകുതികറിവേപ്പില ക്രഷ് ചെയ്യാതെ തന്നെ ചിക്കനോടൊപ്പം ഉപ്പും കുരുമുളകുപൊടിയും ചേർത്തു പുരട്ടിവെക്കും.ബാക്കി കറിവേപ്പില പാചകത്തിന്റെ ഹാഫ് വേയിൽ ചേർക്കും. ഓരോ തവണ ചെയ്യുമ്പോഴും അല്പസ്വല്പം മാറ്റങ്ങൾ വരുത്തി നോക്കും.രുചിയുടെ അടി
സ്ഥാനത്തിൽ മുകളിൽ പറഞ്ഞ രീതിയാണ് വേണ്ടതെന്ന് ഉറപ്പിച്ചു തീരുമാനിച്ചു

