
Vijayalakshmi's
2021 by Vadakkan Malabari Ruchi



ഡെയ്റ്റസ് പിക്കിൾ...

ഇവിടെ ഗൾഫിൽ നല്ല ഫ്രഷ് ഈത്തപ്പഴം കിട്ടുന്നത്കൊണ്ട് അതുകൊണ്ടുണ്ടാക്കുന്ന അച്ചാറിനു പ്രത്യേക രുചിയാണ്. ഇപ്പോൾ സീസൺ ആയതു കൊണ്ട് രണ്ടു കുല പഴുത്തു തുടങ്ങിയ കിട്ടി .അത് വെച്ചാണ് ഈ പിക്കിൾ ചെയ്തത് .
ഇതിനു വേണ്ടുന്ന ചേരുവകൾ
-
ഫ്രഷ് ഈത്തപ്പഴം : അര kg (സ്കിന്നും സീഡും കളഞ്ഞു വെക്കുക)
-
ഓയിൽ : 3 tbs
-
വിനീഗർ : ഒരു കപ്പ്
-
വെള്ളം : ഒന്നരകപ്പ്
-
മുളകുപൊടി : നാല് tsp
-
മഞ്ഞൾപ്പൊടി :അര tsp
-
കായം പൊടി : ഒരു tsp
-
കുരുമുളകുപൊടി : അര tsp
-
ഉലുവ അര tsp + കടുക് ഒരു tsp ഇവ രണ്ടും വറുത്തു പൊടിക്കണം
-
ഇഞ്ചി + വെള്ളുള്ളി ഇവരണ്ടും ക്രഷ് ചെയ്തെടുക്കണം
-
പച്ചമുളക് :മൂന്നെണ്ണം കീറി വെക്കുക
-
കറിവേപ്പില :2 തണ്ടുതീർത്തത്
-
വെളിച്ചെണ്ണ : മൂന്നു tbs
-
ഉപ്പ് : പാകത്തിന്
തയ്യാറാക്കുന്ന വിധം :
ഒരു വലിയ പാൻ ചൂടാക്കിയതിൽ നല്ലെണ്ണയും വെളിച്ചെണ്ണയും ഒന്നിച്ചു മിക്സ് ചെയ്തതിൽ പകുതി ഒഴിച്ച് ചൂടായാൽ കറിവേപ്പിലയും പച്ചമുളകും വഴറ്റിയ ശേഷം ജിഞ്ചറും ഗാർലിക്കും ചേർത്തു വഴന്നാൽ റെഡിയാക്കി വെച്ച ഈത്തപ്പഴം ചേർക്കുക. ഇനി അല്പം ഉപ്പും ചേർത്തു നന്നായി വഴന്നുടഞ്ഞുവന്നാൽഒരു പ്ലേറ്റിലേക്കുമാറ്റിയശേഷംപാനിലേക്കു ബാക്കിയുള്ള വെളിച്ചെണ്ണ മിക്സ് ചേർത്തു ചൂടായാൽ ഉണക്കമുളക് ചേർത്തുഗ്യാസ് ഓഫ് ചെയ്തു , ഓയിലിൽ മഞ്ഞൾപ്പൊടി , കായം , മുളകുപൊടികുരുമുളകുപൊടി , ഉലുവപ്പൊടി ,ചതച്ച കടുക് എന്നിവ ക്രമത്തിൽ ചേർത്തു യോചിപ്പിച്ച ശേഷം ഗ്യാസ് ഓൺ ചെയ്തു സിമ്മിൽ മസാല മൂത്ത ശേഷം വേണ്ടുന്ന ഉപ്പുംവിനീഗർവെള്ളം ചേർത്തു നന്നായി തിളച്ച മസാല കൂട്ടിലേക്ക് വഴറ്റി മാറ്റിയഡെയ്റ്റസ് ചേർത്തു നന്നായി ഉടച്ചു മിക്സ് ആയാൽ ഇളക്കി കൊടുത്ത് കൊണ്ട് അഞ്ചു മിനുട്ടിൽ കൂടുതൽ വെയ്റ്റ് ചെയ്യുക . ഡെയ്റ്റസും മസാലയ് നന്നായി പാകത്തിനുള്ള അയവിൽ കുറുകി വന്നാൽ ഇറക്കി വെച്ച് തണുത്താൽ സ്റ്റെർലൈസ് ചെയ്ത ബോട്ടലിൽ ഫിൽ ചെയ്തു വെക്കുക.
നല്ല ടേസ്റ്റി ഫ്രഷ് ഈത്തപ്പഴ പിക്കിൾറെഡി . ഒരു വർഷത്തിൽ കൂടുതൽ ഈപിക്കിൾ ഫ്രിഡ്‌ജിൽ സൂക്ഷിച്ചുകഴിക്കാൻ പറ്റും