
Vijayalakshmi's
2021 by Vadakkan Malabari Ruchi


"ഡ്രാഗൺ ചിക്കൻ"


ചേരുവകൾ:
-
ചിക്കൻ ബ്രസ്റ്റ് : മൂന്നെണ്ണം(വാഷ് ചെയ്തു ലയർ ചെയ്തു ചെറു വിരൽ കട്ടിയിലും, നീളത്തിലും കട്ട് ചെയ്തത്)
-
ഗ്രീൻ കാപ്സിക്കം : ഒരെണ്ണം(കാലിഞ്ച് കട്ടി യിലും, ഫുൾ നീളത്തിലും കട്ട് ചെയ്തത്)
-
സവോള വലുത് : ഒരെണ്ണം(അല്പം കട്ടിയിൽ സ്ലൈസ് ചെയ്തത്)
-
വലിയഅല്ലി വെള്ളുള്ളി : അര കപ്പ്(ഓരോന്നും നാലായി ചീന്തിയത്)
-
ഇഞ്ചി : 2 tbs (നീളത്തിൽ അരിഞ്ഞത്)
-
ഉള്ളിതണ്ട് : 2 tbs ( നീളത്തിൽകട്ട് ചെയ്തത്)
-
കാഷ്യു നട്സ് : അര കപ്പ് (പിളർന്ന് വെച്ചത്)
-
ഓയിൽ : എല്ലാം ഫ്രൈ ചെയ്യാൻ വേണ്ടുന്നത്ര.
ഡ്രാഗൺ ചിക്കൻ മസാല റെഡി യാക്കിവെക്കാം.
ചേരുവകൾ :
-
കാശ്മീരി മുളകുപൊടി :ഒന്നര tsp
-
ടൊമാറ്റോ സോസ് : 3 tbs
-
സോയാ സോസ് :1 tbs
-
റെഡ് ചില്ലീസ് സോസ് :1 tsp
-
വിനിഗര്‍ : 1 tbs
-
ഷുഗർ : ഒന്നര tsp (ഇവയെല്ലാം ഒരു ബൗളിൽ മിക്സ് ചെയ്തു വെക്കുക.)
ചിക്കൻ മാരിനെറ്റ് ചെയ്യാൻ:
-
കാശ്മീരി മുളകുപൊടി : 1 tsp
-
സോയസോസ് : 1 tsp
-
കോൺ ഫ്ലോർ :2 tbs
-
മൈദ : 1 tbs
-
ഉപ്പ് : പാകത്തിന്
-
ചെറുനാരങ്ങാ നീര് :1 tsp (ഓപ്ഷണൽ)
ഇവയെല്ലാം ഒന്നിച്ചു മിക്സ് ചെയ്ത് ചിക്കനിൽ പുരട്ടി അര മണിക്കൂർ മാറ്റി വെക്കുക .ശേഷം. ഇൗ ചിക്കൻ, വേണ്ടുന്നത്ര ഓയിൽ ചൂടാക്കിയതിൽ ഫ്രൈ ചെയ്തത് മാറ്റിവെക്കുക ..ഇതേ ഓയലിൽ ജിഞ്ചറും, ഗാർലിക്കും, ഫ്രൈ ചെയ്തു വെക്കുക. ശേഷം കാപ്സിക്കവും, സവോളയും ഫ്രൈ ചെയ്ത് മാറ്റി വെക്കുക.ഇവ അധികം മൊരിഞ്ഞു പോകരുത്.
തയ്യാറാക്കുന്ന വിധം:
ഇനി എളുപ്പം ഡ്രാഗൺ ചിക്കൻ റെഡി യാക്കാം ആദ്യം തന്നെ വലിയൊരു കടായി അടുപ്പിൽവെച്ചു ചൂടായാൽ
അതിലേക്ക് ചിക്കനും മസാലകളും ഫ്രൈ ചെയ്തു ബാക്കി വന്ന ഓയലിൽ നിന്നുംമൂന്നുtbsഓയിൽഒഴിച്ചുചൂടായാൽ പിളർന്നു വെച്ചിരുന്ന കാഷ്യു നട്സ് ചേർത്ത്നിറംമാറാതെഒന്ന്പതംവരുംവരെ വാട്ടിയ ശേഷം മൂന്ന് ഉണക്കമുളക് രണ്ടായി കട്ട് ചെയ്തു സീഡ് മാറ്റിയ ശേഷം ഓയലിൽ ഇട്ടുമൂത്തുവന്നാൽ ഫ്ലെയംകുറച്ചശേഷം,റെഡിയാക്കിവെച്ചിരുന്ന ഡ്രാഗൺ മസാല ചേർത്തു മുളകുപൊടി യുടെ പച്ചമണം മാറും വരെ വഴറ്റിയതിൽ ഫ്രൈ ചെയ്തു വെച്ചിരുന്നചിക്കൻചേർത്തുമസലയുമായി നന്നായി മിക്സ് ചെയ്യുക.ഇനി ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച വെജിറ്റബിളും, അരിഞ്ഞുവെച്ച ഉള്ളിതണ്ടും ചേർത്തുരണ്ടുമൂന്നു മിനുട്ട് കൂടി ചിക്കിയിളക്കി ഇറക്കി വെക്കുക .നല്ല എരിവും, ഉപ്പും, പുളിയും, മധുരവുമുള്ളടേസ്റ്റി"ഡ്രാഗൺ ചിക്കൻ "സെർവ് ചെയ്യാൻ റെഡി..


