
Vijayalakshmi's
2021 by Vadakkan Malabari Ruchi
മലബാറി ഫ്രൈഡ് ചിക്കൻ മസാല :



-
മീഡിയം പീസ് ചെയ്ത ഒരുകിലോ ചിക്കനിൽ, കഷ്മീരിചില്ലി പൌഡർ നാലു tsp,
-
മല്ലിപൊടി മൂന്നു tsp,
-
ഗരം മസാല ഒരു tsp
-
മഞ്ഞൾപൊടി മുക്കാൽ tsp
-
ജീരകം ഒരുനുള്ള്
-
ഉപ്പുപാകത്തിന്
-
ജിഞ്ചർ ഗാർലിക് പെയ്സ്റ്റ് ഓരോ tsp വീതം
ഇവയെല്ലാം മിക്സിയിൽ അടിച്ചോ, അല്ലാതെ നേരിട്ടോ ചിക്കനിൽ mix ചെയ്ത് അൽപ്പനേരം വെച്ചശേഷം അര കപ്പ് വെള്ളവും മിക്സ് ചെയ്ത് ചെറുതീയ്യിൽ വേവിച്ച്ടുത്തതിൽ നിന്നും ചിക്കൻ പെറുക്കിയെടുത്തു ഓയലിൽ അധികം മൊരിഞ്ഞു പോകാതെ വറുത്തു കോരുക, ശേഷം മൂന്നുണക്കമുളകും, രണ്ടു തണ്ട് ഉതിര്‍ത്ത കറിവേപ്പിലയും വറുത്തുകോരി മാറ്റിവെക്കുക .
ഇനി ഗ്രേവി തയ്യാറാക്കാൻ വേണ്ടുന്ന മസാലകൾ :
ചിക്കൻ വേവിക്കാൻ ചേർത്ത മസാല കൾ എല്ലാം തന്നെ ഗ്രേവിക്കും ചേര്‍ക്കാം. അളവ്ആവശാനുസരണം.
-
കാഷ്മീരിചില്ലിപൌഡര്‍ രണ്ടു tbs,
-
മഞ്ഞള്‍പ്പൊടി മുക്കാല്‍ tsp
-
മല്ലിപ്പൊടി 2 tsp
-
karampatta ഒരിഞ്ചു പീസ്
-
തക്കോലം ഒന്ന്
-
ഏലക്കായ 3 എണ്ണം
-
കറാപൂ 3 എണ്ണം
-
പെരുംജീരകം ഒരു tsp
ഇവയെല്ലാം കൂടി മിക്സിയില്‍ അല്‍പ്പം വെള്ളം ചേര്‍ത്തു നന്നായി അരച്ചെടുത്തത്.
-
10 അണ്ടിപരിപ്പ് പൊടിച്ചതില്‍, ഒരു tbs കിസ്മിസ്സും, അര കപ്പ് മില്‍ക്കും ചേര്‍ത്ത് അരച്ചത്.
-
വലിയ സവോള കൊത്തിയരിഞ്ഞത് മൂന്നെണ്ണം
-
രണ്ട് വലിയ തക്കാളി അടിച്ചെടുത്തത്
-
ഇഞ്ചിവെള്ളുള്ളിപെയ്സ്റ്റ് ഓരോ tsp വീതം
-
മല്ലിയില അര കപ്പ്
-
വെള്ളം ഒരു ഗ്ലാസ്സ്
ഗ്രേവി തയ്യാർ ചെയ്യാം :
ചിക്കൻ വറുത്തെടുത്ത ഒയലിൽ സവോള വഴറ്റി ഇഞ്ചി വെള്ളുള്ളി ചേര്‍ത്തു വഴന്നാല്‍, തക്കാളി അടിച്ചതും ചിക്കന്‍ വേവിച്ചതില്‍ ബാക്കിവന്ന മസാലയും ചേര്‍ത്തു വഴറ്റി വഴിക്രമത്തിൽ അരച്ചുവെച്ച മുളകുമസാല പെയ്സ്റ്റ് ചേര്‍ത്തു മൂത്ത് ഓയില്‍ തെളിഞ്ഞാല്‍, മസാലക്കു വേണ്ടുന്ന പാകത്തിന് ഉപ്പും അര കപ്പ് മല്ലിയിലയും ചേര്‍ത്തു മിക്സ് ചെയ്തതില്‍ ഫ്രൈ ചെയ്തുവെച്ച ചിക്കനും കൈകൊണ്ടു പൊടിച്ച കറിവേപ്പിലയും ഉണക്ക മുളകും ചേര്‍ത്തു നന്നായി മിക്സ് ചെയ്തശേഷം ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്തു മൂടിവെച്ചു ചെറുതീയ്യില്‍ ഇടയ്ക്കിടെ ഇളക്കി കൊടുത്തും കൊണ്ട്, ചിക്കനില്‍ മാസലപിടിച്ചു ഓയിൽ തെളിയും വരെ വഴറ്റി, കാഷ്യു പെയ്സ്റ്റും അല്‍പ്പം കൂടി മല്ലി ഇലയും മിക്സ് ചെയ്ത് മൂടിവെച്ച് ഇളക്കി ചേ ർ ത്ത് തീ ഓഫ് ചെയ്യുക. ഞാന്‍ ഈ ഡിഷ് നുവേണ്ടി യൂസ് ചെയ്തത് വെളിച്ചെണ്ണയാണ്
NB: ഈ ഡിഷ് ഇതുവരെയുള്ള പാചകത്തിലെ അറിവ് വെച്ച് ഒന്ന് പയറ്റി നോക്കിയതാ , മനസ്സില്‍ തോന്നിയ ഒരു പേരും കൊടുത്തു..അല്ലെങ്കില്‍ പേരില്‍ എന്തിരിക്കുന്നു അല്ലേ, മാറ്റങ്ങളുള്ള രുചിയിലല്ലേ ശ്രദ്ധിക്കേണ്ടത്.
...എന്നാല്‍ സംഭവം ഉഗ്രന്‍ !! നല്ല ട്ടെയ്സ്റ്റ്...ഈ പരീക്ഷണം നിങ്ങള്‍ക്കും ട്രൈ ചെയ്യാം റിസള്‍ട്ട് നന്നായിരിക്കുമെന്നാണ് എന്‍റെ വിശ്വാസം .ഇതൊക്കെ ചെയ്യുമ്പോള്‍ ഫ്ലെയ്മിന്റെ കാര്യത്തില്‍ കണ്‍ട്രോള്‍ വേണം, അല്ലാത്തപക്ഷം കരിഞ്ഞു രുചിയോടെ കണ്‍ട്രോള്‍ പോയികിട്ടും.
ഗീറൈസിനൊപ്പവും, പൊറോട്ട, ചപ്പാത്തി,വെള്ളേപ്പം, പിന്നെ അരി ദോശക്കൊപ്പവും കൂട്ടി കഴിക്കാന്‍ അടിപൊളി ഡിഷ് ആണിത്. ഞാന്‍ ഗാരണ്ടി ...!
