
Vijayalakshmi's
2021 by Vadakkan Malabari Ruchi

കാട മുട്ട + വെജിറ്റബള്‍ സൂപ്പ് :

വൈകുന്നേരത്തെ ചായക്കു പകരം വീട്ടിൽ തയ്യാറാക്കിയ ഗരംമാഗരം " കാടമുട്ട + വെജിറ്റബൾ സൂപ്പ് ആയാലോ .. രുചികരം . ആരോഗ്യത്തിനും നല്ലത്.
ചേരുവകൾ :
-
കാടമുട്ട 8എണ്ണം : പുഴുങ്ങിയതു കട്ട് ചെയ്തുമാവാം, പച്ചമുട്ട പൊട്ടിച്ചു ചേർത്തമാവാം (3 കോഴി മുട്ട യായാലും മതി)
-
വെള്ളരി, കാരാട്ട്, ബ്രോക്കോളി, ബീന്‍സ്, മല്ലിയില ഇവയെല്ലാം ചെറുതായരിഞ്ഞത് രണ്ടു ടേബിൾ സ്പൂണ്‍ വീതം.
-
പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
-
മാഗി ചിക്കൻട്ടെയ്സ്റ്റ്മെയ്ക്കർ : ഒരു പീസ്, പൌഡറാണെങ്കിൽ: രണ്ടു ടീസ്പൂണ്‍
-
ഒരു വലിയ പൊട്ടറ്റോപുഴുങ്ങി പൊടിച്ച് ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരച്ചത് :മീഡിയം സൈസ്സ് ആണെങ്കില്‍ രണ്ടെണ്ണം .
-
കോണ്‍ഫ്ലോർ :ഒരു ടീസ്പൂണ്‍അര കപ്പ് പാലില്‍ കലക്കി വെച്ചത് .
-
ഉപ്പും കുരുമുളക് പൊടിയും ആവശ്യാനുസരണം ...
വെള്ളരി, കാരറ്റ് , ബ്രോക്കോളി ബീന്സ് രണ്ട് കപ്പ് വെള്ളവും ചിക്കന്‍ ടേയ്സ്റ്റ് മേയ്ക്കറും ചേര്‍ത്തു മുക്കാല്‍ വേവില്‍ വേവിക്കുക .ശേഷം പൊട്ടറ്റോ പെയ്സ്റ്റും ആവശ്യം വെള്ളവും അരിഞ്ഞ പച്ചമുളകും ചേര്‍ത്തു തിളച്ചാല്‍ കുരുമുളക് പൊടിയും കോണ്‍ഫ്ലോർ മിക്സും, പച്ചമുളകും കാട മുട്ടയും ചേര്‍ത്തിളക്കി തിളച്ചാല്‍ മല്ലിയില ചേര്‍ത്തിറക്കുക . ഇനി ഒരു tbs നെയ്യില്‍ രണ്ടോമൂന്നോ ചെറിയുള്ളി അരിഞ്ഞു വറവിട്ടാല്‍ രുചികരമായ വെജിറ്റബിള്‍ കാട മുട്ടാ /കോഴി മുട്ടാ സൂപ്പ്റെഡി.
ഇനി നിങ്ങൾക്കും ട്രൈചെയ്യാം NB: കാടമുട്ടക്ക് പകരം കോഴി മുട്ടയും ഉപയോഗിക്കാം .