
Vijayalakshmi's
2021 by Vadakkan Malabari Ruchi
"പച്ച ചീരയും പരിപ്പും എരിശ്ശേരി "


ചേരുവകൾ :
-
പരിപ്പ്. : മുക്കാൽ കപ്പ്
-
ചീര : രണ്ടു കപ്പ് അരിഞ്ഞത്
-
പച്ചമുളക് : ആറെണ്ണം ചീന്തിയത്
-
മഞ്ഞൾപ്പൊടി : അര tsp
-
മുളകുപൊടി : മുക്കാൽ tsp
-
ഉപ്പും വെള്ളവും : വേണ്ടുന്നത്ര
-
അരപ്പിന് :
-
തെങ്ങ : ഒരു കപ്പ്
-
മഞ്ഞൾപ്പൊടി : അര tsp
-
നല്ല ജീരകം : അര tsp
-
വെള്ളുള്ളി : രണ്ടല്ലി വലുത് (ചേർക്കാതെയും ചെയ്യാം )
-
വറവിടാൻ :
-
വെളിച്ചെണ്ണ : രണ്ടു tbs
-
കടുക് : ഒരു tsp (കുഞ്ഞുള്ളി കൊണ്ടും ചെയ്യാം)
-
കറിവേപ്പില : തണ്ട്
-
ഉണക്ക മുളക് : രണ്ടെണ്ണം കട്ട് ചെയ്തത്
-
തെങ്ങ : ഒരു tbs
ചെയ്യേണ്ടുന്ന വിധം :
പരിപ്പ് കഴുകി കുക്കറിലിട്ടു പച്ചമുളകും അര tsp മഞ്ഞൾപ്പൊടിയും പാകത്തിനുപ്പും ,ഒന്നര കപ്പ്വെള്ളവുംചേർത്തു അടുപ്പിൽ വെച്ച് മൂന്നു വീസൽ വന്നാൽ ഓഫ് ചെയ്യുക. പ്രഷർ മാറിയാൽ അതിലേക്ക് അരിഞ്ഞ ചീരയും മുളകുപൊടിയും ചേർത്തു വീണ്ടും ഒരു വീസൽ വന്നാൽ ഓഫ്ചെയ്യുക . ഇനി അരപ്പ് ഒന്നിച്ചു ചേർത്തു അല്പം വെള്ളംചേർത്തു അരച്ചെടുക്കുക . എരിശ്ശേരിക്ക് അധികം
അരയേണ്ടതില്ല. ഇനിവേവിച്ചു വെച്ച പരിപ്പുകൂട്ടിൽ അരപ്പും പാകത്തിന് വെള്ളവും ചേർത്തു ചെറു തീയ്യിൽ നന്നായി തിളച്ചാൽ ഇറക്കി വെച്ച ചേരുവകൾ കൊടുത്ത ക്രമത്തിൽ ചേർത്തു വറവിട്ടാൽ ടേസ്റ്റി ചീര പരിപ്പ്ക കറി ചൂട് ചോറിനൊപ്പം കൂട്ടി കഴിക്കാൻ റെഡി .


