top of page
fish tin foil.jpg

"സ്വാദിഷ്ഠമായ അയല പൊള്ളിച്ചത്"

ഫ്രൈ ചെയ്യാൻ ആവശ്യമായ ചേരുവകൾ 

 

  • അയല   : 2 എണ്ണം

 (ക്ലീൻ ചെയ്ത് മഞ്ഞൾപ്പൊടിയും ഉപ്പും.ചേർത്തുരസി വാഷ് ചെയ്തശേഷം രണ്ടു വശവും കത്തികൊണ്ട്  മുള്ള്അറ്റ് പോകാതെ വരഞ്ഞു കൊടുക്കുക.)

 

  • കാശ്മീരി ചില്ലി പൗഡർ  :  2 ടീസ്പൂൺ 

  • കുരുമുളക് പൊടി  :1/4ടീസ്പൂൺ 

  • മഞ്ഞൾ പൊടി   :  1/2 ടീസ്പൂൺ 

  • ഉപ്പ്     : ആവശ്യത്തിന് 

  • വെളിച്ചെണ്ണ  :2ടേബിൾസ്പൂൺ 

 

  • വെളിച്ചെണ്ണ        : അര കപ്പ്

  • തയ്യാറാക്കുന്ന വിധം 

  • അയല   എല്ലാ ചേരുവകളും ചേർത്ത് മാരിനേറ്റ് ചെയ്ത് 30 മിനിട്ട് വയ്ക്കുക.ശേഷം പാൻ ചൂടാക്കി  ഫ്രൈ ചെയ്ത് എടുക്കാം(ഒരുപാട് ഫ്രൈ ആക്കരുത്)

  • മസാല തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ 

  • സവാള   :  1 എണ്ണം  (വലുത് അരിഞ്ഞത്)

  • തക്കാളി   :   1 എണ്ണം  ( വലുത് അരിഞ്ഞത്)

  • ഇഞ്ചി അരിഞ്ഞത് :1 tsp

  • വെളുത്തുള്ളി ചതച്ചത് : 2 tbs 

  • കാന്താരി  4എണ്ണം/പച്ചമുളക്    : 2എണ്ണം (എരിവനുസരിച്ച്)

  • കറിവേപ്പില: ആവശ്യത്തിന് 

  • കട്ടി തേങ്ങപ്പാൽ:   1/4 കപ്പ് 

  • മുളക് പൊടി: 1/2 ടീസ്പൂൺ 

  • മഞ്ഞൾ പൊടി : 1/4 ടീസ്പൂൺ 

  • കുരുമുളക് പൊടി : 1/4 ടീസ് സ്പോ

  • മല്ലിപ്പൊടി : 1 ടീസ്‌പൂൺ

  • ഉപ്പ്   : ആവശ്യത്തിന് 

  • വാഴയില  : ആവശ്യത്തിന് 

(വാഴയില സംഘടിപ്പിക്കാൻ പറ്റാ

ത്തവർക്ക്, മീൻ പൊള്ളിച്ചു കഴിക്കാൻ ആഗ്രഹമുള്ളവർക്ക് സിൽവർ ഫോയിൽ ഉപയോഗിച്ചു ചെയ്യാം.

വാഴയിലയിൽ സ്വല്പം രുചി കൂടുതൽ ഉണ്ടാകുമെന്ന് മാത്രം.)

 

തയ്യാറാക്കുന്ന വിധം 

 

അയല ഫ്രൈ ചെയ്ത ബാക്കി  ഓയിലിൽ  തന്നെ കറിവേപ്പില,സവോള

ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക്,

(കാന്താരി )എന്നിവ ചേർത്ത് നന്നായി ഇളക്കിയ ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റുക.സവാള നന്നായി വഴന്ന് വരുമ്പോൾ മുളകു

പൊടി,മല്ലിപ്പൊടി, മഞ്ഞൾ പൊടിയും ,പകത്തിനിപ്പും നന്നായി മിക്സ് ചെയ്തു മസാല പച്ചമണം മാറിയാൽ 

തക്കാളി ചേർത്തു നന്നായി വെന്തുടഞ്ഞ ശേഷം കട്ടിയുള്ള 

തേങ്ങപ്പാൽ ചേർത്തിളക്കി വറ്റി വരുമ്പോൾ തീ ഓഫ് ചെയ്യാം. വാട്ടിയ വാഴയിലയിൽ ആദ്യം കുറച്ച് മസാല ഇട്ട ശേഷം അതിന്റെ മുകളിൽ ഫ്രൈ ചെയ്ത അയല വയ്ക്കുക.ഇതിന് മുകളിലായി ആവശ്യത്തിന്  മസാല ഇട്ട് വാഴയില പൊതിഞ്ഞു വാഴനാര് കൊണ്ട് കെട്ടിയ ശേഷം ചൂടായ പാനിൽ വെച്ച് ചെറുതീയിൽ നന്നായി രണ്ട് വശവും പൊള്ളിച്ചെടുക്കാം.

ഇതുപോലെ സിൽവർ ഫോയിലിലും ചെയ്തെടുക്കാം .ഞാൻ സിൽവർ ഫോയിലിൽ  ആണ്  അയല പൊള്ളിച്ചത്.

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page