top of page

സ്പെഷ്യല്‍ ഫിഷ്‌ ഫ്രൈ :

ഡോവര്‍ ഫിഷ്‌  (ഞങ്ങള്‍ നാട്ടില്‍ പറയുന്നത് വലിയ മാന്ത ,നങ്ക് എന്നൊക്കെയാണ് ), സാമന്‍ (salmon) ഫിഷ്‌ ,അയക്കൂറ, ആവോലി ഇവയില്‍ ഏതു വേണമെങ്കിലും യൂസ് ചെയ്യാം. ഞാനിന്നെടുത്തത് ,ഡോവര്‍ ഫിഷും ,സാമനുമാണ്.

  • ഡോവര്‍ ഫിഷ്‌ : ഒരുകിലോ സ്കിന്‍ & വാല്‍ പീസും മാറ്റി വലുതായി കട്ട്‌ചെയ്തു ക്ലീന്‍ ചെയ്തത് വെള്ളം വാരാന്‍വെക്കുക .

  • സാമന്‍ ഫിഷ്‌ : നാലു പീസ്‌ (കുട്ടികള്‍ക്ക് മുള്ളില്ലാതെ കൊടുക്കാന്‍ മാത്രം )

  • കാശ്മീരി മുളകുപൊടി : നാലു tsp(എരുവ് വേണ്ടുന്നത്ര കൂട്ടാം .ഞങ്ങള്‍ക്ക്നല്ല എരുവ് വേണം അതിനാല്‍ അളവിലും കൂട്ടാറുണ്ട്.)

  • മഞ്ഞള്‍പൊടി : മുക്കാല്‍ tsp 

  • ഉപ്പുപൊടി :പാകത്തിന് 

  • ജിഞ്ചര്‍ ഗാര്‍ലിക് പെയ്സ്റ്റ് : അര tsp വീതം

  • പച്ചമുളക് : ചെറുതായരിഞ്ഞു ചതച്ചത് ഒരു tsp  

  • അരിപ്പൊടി : ഒരു tsp (കൃസ്പി കൂടതല്‍ സമയം നിലനിര്‍ത്താന്‍ )

  • നാരങ്ങ നീര് : ഒരു tsp 

  • വെള്ളം :രണ്ടു tbs (മസാലകള്‍ മിക്സ് ചെയ്തെടുക്കാന്‍)

  • വെളിച്ചെണ്ണ : ഫ്രൈ ചെയ്തെടുക്കാന്‍ വേണ്ടുന്നത്ര . 

  • (ഓയില്‍ ഫ്രൈ  ചെയ്യുന്നതിലും കൂടുതല്‍ ഓയില്‍ ഫിഷ്‌ വലിച്ചെടുക്കുന്നത് ഷാലോ ഫ്രൈ ചെയ്യുമ്പോഴാണെന്നാണ് എന്‍റെ നിഗമനം. പിന്നെ നിങ്ങള്‍ക്കുവേണമെങ്കില്‍ ഫിഷില്‍ മസാലപുരട്ടി നന്നായി പിടി.ച്ചശേഷം ഒലീവോയില്‍ തടവി ഗ്രില്‍ ചെയ്തെടുക്കാം.)

  • അലങ്കരിക്കാന്‍: 

  • വലിയ പപ്പടം : രണ്ടെണ്ണം ചെറുതായി അരിഞ്ഞത് 

  • കറിവേപ്പില : മൂന്നു തണ്ടുതിര്‍ത്തത്

റെഡിയാക്കം:

ആദ്യമായി വലിയൊരു ബൌളില്‍ മുളകുപൊടി മുതല്‍ വെള്ളം വരെയുള്ള ചേരുവകള്‍ നന്നായി

മിക്സ് ചെയ്തതില്‍ ഫിഷ്‌ ചേര്‍ത്തു ഫിഷില്‍ നന്നായി തേച്ചു പിടിപ്പിച്ചു മിനിമം അരമണിക്കൂര്‍

മാറ്റിവെക്കുക .കൂടുതല്‍ സമയം വെക്കുകയാണെങ്കില്‍ രുചികൂടും. ശേഷം പാനില്‍

വെളിച്ചെണ്ണയൊഴിച്ചു നന്നായി ചൂടക്കിയതില്‍ കറിവേപ്പിലയും ,പപ്പടവുംമൊരിച്ച് കോരി

മാറ്റിവെച്ചശേഷം ഫിഷ്‌ മൂന്നലുപീസ് വീതം ഇട്ടു മുഴുവനായും ഫ്രൈ ചെയ്തെടുത്തു പ്ലേറ്റില്‍

നിരത്തിയാല്‍  കറിവേപ്പില & പപ്പടം കൊണ്ട് അലങ്കരിച്ചു സെര്‍വ്വ് ചെയ്യാന്‍ സ്പെഷ്യല്‍ ഫിഷ്‌ ഫ്രൈ റെഡി .

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page