
Vijayalakshmi's
2021 by Vadakkan Malabari Ruchi
"കുടമ്പുളിയിട്ടുവരട്ടിയ Salmon ഫിഷ് കറി "


-
ഉപ്പു വേണ്ടുന്നത്ര
-
വെള്ളം : രണ്ടു ഗ്ലാസ്
-
കറിവേപ്പിലരണ്ടുതണ്ട്ഉതിര്‍ത്തത്,
-
ഉലുവ അര tsp .
-
ഉണക്ക മുളക് : മൂന്നെണ്ണം രണ്ടായി കട്ട്‌ചെയ്തത്
-
വെളിച്ചെണ്ണ നാലു tbs
ഇനി തുടങ്ങാം അല്ലേ ,ഒരുവലിയ പാന്‍ ചൂടായതില്‍വെളിച്ചെണ്ണഒഴിച്ചു ചൂടായാല്‍ ഉലുവ പൊട്ടിച്ചതില്‍ കറിവേപ്പിലയും മുളകുംമൊരിഞ്ഞാല്‍ സ്‌ളൈസ് ചെയ്ത സവോളയും, ക്രഷ് ചെയ്തു വെച്ച ടൊമാറ്റോ മസാലയും ചേര്‍ത്തുവഴറ്റി ഓയില്‍ തെളിയുമ്പോള്‍ പാകത്തിന് ഉപ്പും(ഫിഷില്‍ പുരട്ടിവെച്ച ഉപ്പിന്റെ കാര്യംമറക്കാതെആവശ്യത്തിനുചേര്‍ക്കുക ) മസാലപ്പൊടികളും ചേര്‍ത്തു മൂത്താല്‍ കുതിര്‍ത്തു വെച്ച കുടമ്പുളിയും രണ്ടു ഗ്ലാസ് വെള്ളവും ഒരു തണ്ട് കറിവേപ്പില രണ്ടായി കട്ട് ചെയ്തതും ചേര്‍ത്തു നന്നായി വെട്ടിത്തിളച്ചാല്‍ ഫിഷ് ചേര്‍ത്തിളക്കി കൊടുത്ത്(ചെറുഫ്ലെയ്മില്‍ ചെയ്യണം ) മൂടിവെച്ചു (ഇടക്കിടെ തുറന്നു ചുറ്റിച്ചു കൊടുക്കുകയോ ഇളക്കി കൊടുക്കുകയോ ചെയ്യണം) മാസലക്കളും ഫിഷും വെന്തുകുറുകി ഓയില്‍ തെളിയുമ്പോള്‍ ഇറക്കിവെച്ചാല്‍ സൂപ്പര്‍ സാമണ് ഫിഷ് വരട്ടിയത് കഴിക്കാന്‍ റെഡി!
ദശ കട്ടിയുള്ള ഏതു ഫിഷ്‌കൊണ്ടും ഈ ഡിഷ് ചെയ്യാം .റൈസ് ,പുട്ട് ,അപ്പം പൊറോട്ട ,ചപ്പാത്തി നാന്‍ ഇത്യാദികളില്‍ ഏതിന്‍റെ കൂടെയും നല്ല കോമ്പിനേഷന്‍ ആണ് .(പുളിഅധികമായിതോന്നുന്നുവെങ്കില്‍ പുളിയുടെപീസ്സസ്എടുത്തുമാറ്റം(ഇതില്‍ ചേര്‍ത്തിട്ടുള്ള എരുവ് ,പുളി ,ഓയില്‍ നിങ്ങളുടെ ഇഷ്ടാനുസരണം കൂട്ടുകയോ കുറക്കുകയോ ചെയ്യാം.
ഇത്എന്‍റെ രുചിക്കനുസരിച്ചുള്ള ചേരുവകള്‍ ചേര്‍ത്തു ള്ളതാണ്.

ചേരുവകളും ,തയ്യാറാക്കുന്ന വിധവും:
-
മുക്കാല്‍ കിലോ Salmon(സാമൻ) ഫിഷ് മീഡിയം സൈസില്‍ കട്ട് ചെയ്തു വാഷ് ചെയ്തതില്‍ അല്‍പ്പം ഉപ്പുപുരട്ടി മാറ്റിവെക്കുക.
-
സവോള : 2 സ്ലൈസ് ചെയ്തു വെക്കുക.
-
രണ്ടു ടൊമാറ്റോ ,മുക്കാലിഞ്ച് കഷണം ഇഞ്ചി ,നാല് വലിയല്ലിവെള്ളുള്ളി, രണ്ടു പച്ചമുളക്, ഒരുtsp കസൂരിമേത്തി ഇവയെല്ലാംക്ലീന്‍ചെയ്തുഒന്നിച്ചുക്രഷ്ചെയ്തു വെക്കുക.(വേറെവേറെ ചെയ്യാതെ ജോലി എളുപ്പമാക്കം ) ഒരു ബൌളില്‍ ,ആറുtsp കാശ്മീരി മുളകുപൊടി ,മൂന്നു tsp മല്ലിപ്പൊടി ,മുക്കാല്‍ tsp മഞ്ഞള്‍പ്പൊടി ഒന്നിച്ചു ചേര്‍ത്തു വെക്കുക നല്ല ചൂടുവെള്ളത്തില്‍ അഞ്ചു ചെറു പീസ് കുടമ്പുളി കുതിര്ത്തു വെക്കുക (വേണ്ടുന്നത്ര).