
Vijayalakshmi's
2021 by Vadakkan Malabari Ruchi




ഫ്രൈഡ് ബനാന & കടലപരിപ്പ് പ്രദമന്‍ :


ചേരുവകള്‍:
-
രണ്ടു ബനാന വേവിച്ചു ഉന്നകായക്ക് തയ്യാര്‍ ചെയ്യുംപോലെ അരച്ചെടുത്ത് ചെറിയ ബോളുകളും ഓവല്‍ ഷേയ്പ്പിലും ചെയ്തെടുത്തു നെയ്യില്‍ ഫ്രൈ ചെയ്തു വെക്കുക.
-
കോക്കനട്ട്മില്‍ക്ക് : രണ്ടു തേങ്ങയുടെത് .ഒന്നാംപാലും,രണ്ടാംപാലും എടുത്തുവെക്കുക.(സമയ കുറവുകാരണം ഇന്ന് ഞാന്‍ യൂസ് ചെയ്തത് കൌളയുടെ 400 ml കോക്കനട്ട് മില്‍ക്ക് ക്രീം ആണ് ഇതിനു രുചി കുറവൊന്നു മില്ലാട്ടോ (കാശ് ഇത്തിരി കൂടുമെന്ന് മാത്രം).
-
വെല്ലം (ശര്‍ക്കര ) അര കിലോ (മധുരം വേണ്ടുന്നത്ര )ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്തു ഉരുക്കി അരിച്ചു വെക്കുക .
-
ഒരു കപ്പ് കടല പരിപ്പ് നന്നായി കുതിര്‍ത്ത ശേഷം കുക്കറില്‍ വെള്ളം ചേര്‍ത്തു വേവിച്ചുടച്ചു വെച്ചത്.
-
10 കാഷ്യു നട്സ് പൊടിച്ചു അല്‍പ്പം തേങ്ങാപ്പാല്‍ ചേര്‍ത്തു അരച്ചത്
-
നെയ്യ് :ആവശ്യാനുസരണം
-
ഏലകായ 8 എണ്ണം പൊടിച്ചത്
ഇനി റെഡി യാക്കാം :പ്രദമന്‍ ഉണ്ടാക്കാന്‍ പാകത്തിലുള്ള പാത്രം അടുപ്പില്‍ വെച്ചതില്‍ വെന്ത കടലപരിപ്പും ഒരു കപ്പ് തേങ്ങാപാലും ചേര്‍ത്തു നന്നായി കുറുകി വന്നശേഷം ശര്‍ക്കര പാനി ചേര്‍ത്തു ,പരിപ്പില്‍ മധുരം പിടിച്ചു കുറുകാന്‍ തുടങ്ങുമ്പോള്‍ ഫ്രൈ ചെയ്തു വെച്ച ബനാന ചേര്‍ക്കുക .ഉടഞ്ഞു പോകാതെ ശ്രദ്ധിച്ചു ഇളക്കികൊടുക്കുക .ഇതില്‍ വെള്ളം കുറയുമ്പോള്‍ തേങ്ങാപ്പാല്‍ അല്‍പ്പാല്‍പ്പമായി ചേര്‍ത്തു കൊടുക്കുക .ഇനി അരച്ചുവെച്ച നട്സ് ചേര്‍ക്കാം .ഇനി പാത്രത്തിന്‍റെ അടിയില്‍ പിടിച്ചു കരിഞ്ഞു പോകാന്‍ സാധ്യത കൂടുതലാണ് .അതുകൊണ്ട് തീ നന്നായി കുറക്കണം .ഇനി ഏലകായപ്പൊടിയും ഒരു നുള്ള് ഉപ്പും ബാക്കിയുള്ള കട്ടി തേങ്ങാപ്പാലും ചേര്‍ത്തു ഒന്നു തിളച്ചാല്‍ ഇറക്കി വെക്കാം.
ഇനി വറവിടാം...
രണ്ടു tbs നെയ്യില്‍ അര കപ്പ് അരിഞ്ഞതേങ്ങ ചേര്‍ത്തു മൂത്തുവരുമ്പോള്‍ അര കപ്പ് കാഷ്യു നട്സ് ചേര്‍ക്കുക അതും മൊരിയുമ്പോള്‍ രണ്ടു tbs കിസ്മിസും ചേര്‍ത്തു മൂത്താല്‍ പ്രദമനില്‍ ചേര്‍ത്തു നന്നായി ഇളക്കി ചേര്‍ക്കുക അങ്ങിനെ ഫ്രൈഡ് ബനാന&കടലപരിപ്പ് പ്രദമന്‍ റെഡി.