top of page

ചിക്കൻ ഫ്രെയ്‌ഡ്‌ റൈസ് 

frie .jpg

ചേരുവകൾ 

  • ചിക്കൻ ബ്രസ്റ്റ്  : രണ്ടെണ്ണം (വാഷ് ചെയ്തുചെറിയ ക്യൂബ്സാക്കി അരിഞ്ഞു ഓരോനുള്ളുപ്പും,കുരു

  • മുളകുപൊടിയും,കാൽ കപ്പ് വെള്ളവും ചേർത്തു വേവിച്ചു വെക്കുക.മൈക്രോ വേവ്വ് ഉള്ളവർക്ക് അതിൽ വെച്ച് മൂന്നു മിനുട്ടു കൊണ്ട് വേവിച്ചെടുക്കാം )

  • ബസുമതി റൈസ് : രണ്ടു കപ്പ് ( കഴുകി നാലു കപ്പ് വെള്ളവും,പാകത്തിനുപ്പും ,ഒരു tsp  ഗീയും ചേർത്തു മൈക്രോ

  • വേവിൽ  25 മിനുട്ടു വെച്ചാൽ പാക

  • ത്തിന് വെന്തു കിട്ടും .അല്ലെങ്കിൽ 

  • അടുപ്പിൽ വെച്ച് വേവിച്ചെടുക്കുക )

  • എഗ്ഗ്      : മൂന്നെണ്ണം (ഒരു പിഞ്ചു വീതം ഉപ്പും ,കുരുമുളകുപൊടിയും ചേർത്തു അല്പം ഓയിലിൽ ചിക്കി ഫ്രൈ ചെയ്ത വെക്കുക )

  • പച്ചമുളക് : രണ്ടെണ്ണം(അരിഞ്ഞത്)

  • വെള്ളുള്ളി : അരിഞ്ഞത് :ഒരു tbs 

  • കാരറ്റ് അരിഞ്ഞത് : രണ്ടു tbs 

  • ഗ്രീൻ കാപ്സികം : പകുതി (അരിഞ്ഞത്)

  • റെഡ് കാപ്സികം : രണ്ടു tbs ( അരിഞ്ഞത്)

  • സ്പ്രിങ് ഒനിയൻ (ഉള്ളിത്തണ്ട് ): രണ്ടു tbs 

  • സോയസോസ്   : ഒരു tbs 

  • നാരങ്ങാനീര്    : ഒരു tbs (ഓപ്‌ഷണൽ )

  • വെജിറ്റബിൾഓയിൽ : 5  tbs 

  • വെള്ളുള്ളി അരിഞ്ഞത് : ഒരു tbs 

 

ഇനി എളുപ്പം ഫ്രെയ്‌ഡ്‌ റൈസ് റെഡി യാക്കിയെടുക്കാം . 

നല്ല വലിയ കാടായി അടുപ്പിൽ വെച്ച് വെജിറ്റബിൾ ഓയിൽഒഴിച്ചുചൂടായാൽ അരിഞ്ഞുവെച്ചിരുന്ന ഒരു tbs  വെള്ളു

ള്ളി ചേർത്തു കരിഞ്ഞു പോകാതെ മൂപ്പിച്ചതിൽ വേവിച്ചുവെച്ച ചിക്കൻ ചേർത്തു കൃസ്പി ആകാതെ മൊരി

ഞ്ഞുതുടങ്ങിയാൽ ഫ്രൈ ചെയ്തു വെച്ച എഗ്ഗ് ചേർത്തുലർത്തിയതിൽ, 

ചെറുതായി അരിഞ്ഞുവെച്ച  കാരറ്റ്, കാപ്സിക്കം , സവോള, പച്ചമുളക് , വെള്ളുള്ളി,  ഒരു നുള്ള് ഉപ്പ് (ഉപ്പ് റൈസിലും,ചിക്കനിലും ,എഗ്ഗിലും ചേർത്തിട്ടുള്ളത് ഓർമ്മയിൽ വേണം . പിന്നെ സോയാസോസ്സിലും )

ഇവയെല്ലാം ചേർത്തുനന്നായി മിക്സ് ചെയ്തതിൽ റൈസ് കുടഞ്ഞിടുക .(റൈസിന്റെപാകംകറക്റ്റായിരിക്കണം .വെന്തുടഞ്ഞുപോകരുത് ) ഇനി ഇട

ക്കിടെ ഇളക്കി കൊടുത്ത് കൊണ്ട് മിനിമം അഞ്ചുമിനുറ്റ് ഇളക്കി ഫ്രൈ 

ചെയ്തശേഷം സ്പ്രിങ് ഒണിയൻ വിതറി ഇറക്കിവെച്ചശേഷം  സോയാ

സോസുംചെറുനാരങ്ങാനീരുംകുടഞ്ഞു

 ഇളക്കി ചേക്കുക. ഇപ്പോൾ ടേസ്റ്റി & യമ്മീ "ചിക്കൻ ഫ്രെയ്‌ഡ്‌ റൈസ്‌"

സെർവ് ചെയ്യാൻ റെഡി.

കുറിപ്പ് : നമുക്ക് ഇതിലേക്ക് അരിഞ്ഞ 

അര കപ്പ്പ്രോൺസും, നല്ല ഇളം

 (മൂപ്പില്ലാത്ത )ബീൻസ് ഉണ്ടെങ്കിൽ അതും ചെറുതായരിഞ്ഞു രണ്ടു tbs ചേർക്കാം .ലാസ്റ്റിൽ അല്പംമല്ലി

യിലയും ചേർക്കാം .ചെറുനാരങ്ങാ നീരും. ഇവമൂന്നും ഓപ്‌ഷണൽ ആണ് .

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page