top of page

 "രുചികരമായ ഇഡ്ഡലി പാലപ്പം"

എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന രുചികരമായ ഇഡ്ഡലി പാലപ്പം :

കാലത്ത് തിരക്കുള്ള സമയങ്ങളില്‍  ഇതാവുമ്പോള്‍  ഇഡ്ഡലി തട്ടില്‍ നെയ്മയം പുരട്ടി കോരിയൊഴിച്ച് ആവിക്കു വെച്ച് പോയി പ്രധാന ജോലി കഴിഞ്ഞു വരുമ്പോഴേക്കും പാലപ്പം റെഡി യാവും .

ഞാന്‍ കുറച്ചു ദിവസം മുന്പ് ,ഒരു നാലു കപ്പ്‌ പച്ചരി കഴുകി പത്തു മിനുട്ട് കുതിര്‍ത്തശേഷം  വെള്ളം നന്നായി വാര്‍ത്തു കളഞ്ഞു രണ്ടു മണിക്കൂര്‍ ഒന്നുകൂടി കുതിരാന്‍ വെച്ചശേഷം മിക്സിയില്‍ പൊടിച്ച് നൈസ് പൌഡറായി അരിച്ചെടുത്ത പൊടി നന്നായി പത്തിരി പൊടിയുടെ പാകത്തില്‍ വറുത്തു തണിച്ചു സൂക്ഷിച്ചത് ഓര്‍മ്മവന്നു . ഇങ്ങിനെ ചെയ്തു സൂക്ഷിച്ചാല്‍  അല്‍പ്പം എടുത്തു തിളച്ച വെള്ളത്തില്‍ പാകത്തിന്നി ഉപ്പുചേര്‍ത്ത് തവികൊണ്ട് ഇളക്കി കുഴച്ചു തണിഞ്ഞാല്‍ കൈകൊണ്ട് ഇടിച്ചു കുഴച്ചു മയപ്പെടുത്തിയ മാവു കൊണ്ട് ,ഇടിയപ്പം ,കൈപത്തിരി ,അട ,ആവി പത്തല്‍ ,കുഴക്കട്ട ഇവയൊക്കെ ഉണ്ടാക്കാം .ഇതേ പൊടി തന്നെ അടുപ്പില്‍ ഒരു വലിയ പാത്രത്തില്‍ ഒരു ഗ്ലാസ്‌ അരിപ്പൊടി ക്ക് രണ്ടു ഗ്ലാസ്‌ വെള്ളം എന്നകണ ക്കില്‍ ഒഴിച്ച് പാകത്തിന് ഉപ്പും ഒരു tbs വെളിച്ചെണ്ണയും ചേര്‍ത്തു നന്നായി തിളച്ചാല്‍ അരിപ്പൊടി ഇട്ടു ഇളക്കി യെടുത്ത് തണുത്താല്‍ കൈകൊണ്ടു നന്നായി ഇടിച്ചു കുഴച്ച മാവു കൊണ്ട് ചപ്പാത്തി റോളര്‍ കൊണ്ട് പരത്തി ചപ്പാത്തി കല്ലില്‍ ചുട്ടെടുക്കുക .മറിച്ചിട്ടശേഷം വീണ്ടും ഒന്നുകൂടി മറിച്ചിട്ട് ചട്ടകം കൊണ്ട് ഒന്ന് പ്രസ് ചെയ്താല്‍ നന്നായി കുമിളിച്ചു പൊങ്ങി വരും .അങ്ങിനെ നൈസ് പത്തിരി റെഡി .നല്ല ചിക്കന്‍ കറിയും കൂട്ടി തട്ടിവിട്ടാല്‍ ...ഹോ ..ഇപ്പോള്‍ കുറെ റെസീപ്പി പറഞ്ഞു തന്നുവല്ലേ ..

തലേ ദിവസം  രാത്രി രണ്ടു കപ്പ്‌ വറുത്ത അരിപ്പൊടി യില്‍ ഒരു കപ്പ്‌ തേങ്ങാപ്പാലും ,അര കപ്പ്‌ ചോറും ഒരു tspവടിച്ച്‌ ഈസ്റ്റും ,ഒരു tsp പഞ്ചസാരയും വേണ്ടുന്ന വെള്ളവും ചേര്‍ത്തു അടിച്ചെടുത്തത്തില്‍ ഒരു കപ്പ്‌ റവയും ചേര്‍ത്തു ദോശ മാവിനെ ക്കാളും  കട്ടിയില്‍ ഇഡ്ഡലി മാവിന്‍റെ അയവില്‍  മിക്സ് ചെയ്തു വെക്കുക .കാലത്ത് പാലപ്പം ഉണ്ടാക്കാന്‍ നേരത്ത് പാകത്തിന് ഉപ്പും ചേര്‍ത്തു( വേണമെങ്കില്‍ ചെറുതായിനുറുക്കിയ   ഓരോ tbs ബദാമും,കാഷ്യു നട്സുംചേര്‍ക്കാം ) ഇതുപോലെ ഇഡ്ഡലി പാത്രത്തില്‍ ഒഴിച്ച്  ആവിയില്‍ വേവിച്ചാല്‍ ഇഡ്ഡലി പാലപ്പം റെഡി  ,എന്നിട്ട് ഇതാ ഇത് പോലെ ആവിയില്‍ വെന്തവനെ നിരത്തുക ....

പിന്നെ വീട്ടില്‍ ഈസ്റ്റ് ഇല്ലെങ്കില്‍ അപ്പകാരം ചേര്‍ത്തും ഉണ്ടാക്കാം .പൊട്ടറ്റോബാജിയോ,തേങ്ങാപ്പാലില്‍ പഞ്ചസാര മിക്സ് ചെയ്തതോ കൂട്ടി കഴിക്കാം.

NB:ഇതേ മാവില്‍ അല്‍പ്പം കൂടി പഞ്ചസാര ചേര്‍ത്തു വട്ടയപ്പം ഉണ്ടാക്കാം ,നെയ്‌മയം പുരട്ടിയ പത്രത്തില്‍ ഒഴിച്ച്  ആവിയില്‍ വേവിച്ച്ടുത്താല്‍ മതി .

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page