
Vijayalakshmi's
2021 by Vadakkan Malabari Ruchi

"കുനാഫ / Kunafa" (Arabian desserts)
ചേരുവകൾ:
1 . Kunafa dough :250 ഗ്രാം
ബട്ടർ : 100 ഗ്രാം മെൽറ്റ് ചെയ്തത് .
Kunafa dough നന്നായി പിച്ചിയെടുത്ത് , ബട്ടറുമായി യോജിപ്പിച്ച് മാറ്റിവെക്കുക.
2. കുനാഫ ക്രീം റെഡിയാക്കാൻ വേണ്ടത്:
-
തണുത്ത മിൽക്ക് : 1 കപ്പ്
-
കോൺഫ്ലോർ : 3 tbs
-
ഷുഗർ : 3 tbs
-
മിൽക്ക്ക്രീം : 4 tbs
-
ക്രീം ചീസ്. : 4 tbs(6 ക്യൂബ്‌സ്)
-
Mozzarella cheese:150ഗ്രാം(വേണ്ടുന്നത്ര).
-
ക്രീം റെഡിയാക്കാം : ഒരു പാത്രത്തിൽ അതിൽ തണുത്ത് മി, ഷുഗറും, കോൺഫ്ലോറും ഒന്നിച്ചു നന്നായി മിക്സ് ചെയ്ത ശേഷം ശേഷം അടുപ്പിൽ വെച്ച് ചെറുതീയിൽ കട്ടിയായി കുറുക്കി ഇറക്കി തണുപ്പിച്ചശേഷം , മിക്സി ജാർ ലേക്ക് മാറ്റി കൂടെ ക്രീം ടീംചീസും , മിൽക്ക് ക്രീമും ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക. ഇപ്പോൾ kunafa ക്രീം റെഡി .
3. ഷുഗർ സിറപ്പ് :
ഷുഗർ : ഒരു കപ്പ്
വെള്ളം : 1 കപ്പ്
ലെമൺ ജ്യൂസ് : 1 tsp
വാനില എസൻസ്. : 1/2 tsp
ഷുഗറും വെള്ളവും ഒന്നിച്ചുചേർത്ത് നന്നായിതിളച്ചു വന്നാൽ ലെമൺ ജ്യൂസ് ചേർത്ത് ഇളക്കി വെച്ചശേഷം ഷം വനില എസൻസ്കൂടി ചേർത്ത്, തണുക്കാൻ മാറ്റിവയ്ക്കുക.
4 . സ്ട്രോബറി സിറപ്പ്
-
നല്ല പഴുത്തുമുഴുത്ത സ്ട്രോബറി :200 ഗ്രാം (നന്നായി മൂന്നുതവണ വാഷ് ചെയ്തു, ഞെട്ടിന്റെഭാഗം കട്ട് ചെയ്തു മാറ്റിയശേഷം ഓരോന്നും നാലായി കീറിവെക്കുക.
-
വെള്ളം : ഒരു കപ്പ്
-
ഷുഗർ :ഒരു കപ്പ്
-
ഇനികട്ട് ചെയ്ത് വെച്ച സ്ട്രോബറി , ഒരു പാനിൽ ഇട്ട് ഒരു കപ്പ് വെള്ളവും ചേർത്ത് അടുപ്പിൽ വെച്ച് ചെറു തീയ്യിൽ വെന്തുവരുമ്പോൾ ഒന്ന് ഉടച്ചു കൊടുത്തശേഷം ഷുഗർ ചേർത്തു അലിഞ്ഞു കുറുകിചേർന്നാൽ ഇറക്കി വെക്കുക. ഇടയ്ക്കിടെ ഇളക്കി തണുപ്പിക്കുക.
ഈ സ്ട്രോബറി സിറപ്പും , ഷുഗർ സിറപ്പും കുനാഫയോടൊപ്പം കൂട്ടി കഴിക്കാനുള്ളതാണ്. സിറപ്പുകൾ ഒഴിച്ചു കഴിക്കുന്നതുകൊണ്ട് കുനാഫ യിൽ മധുരം അധികംചേർക്കാറില്ല.
സ്ട്രോബറി സിറപ്പും , ഷുഗർസിറപ്പും
ബാക്കി വന്നാൽ ഫ്രിഡ്ജിൽ സൂക്ഷിച്ചു, കേക്ക് ഐസിംഗ് ചെയ്യുമ്പോൾ, ലെയറിൽ യൂസ് ചെയ്യാൻ പറ്റും.
ഇനി kunafa റെഡിയാക്കാം:
ആദ്യം തന്നെ എന്നെ ഓവൻ അഞ്ചു മിനിറ്റ് പ്രീഹിറ്റ്സെറ്റ്ചെയ്തുവയ്ക്കുക.
പിന്നെ 180 ഡിഗ്രിയിൽ 25 മിനുട്ട് സെറ്റ് ചെയ്തു വെക്കുക. ഇനി kunafa
റെഡിയാക്കാൻ പാകത്തിലുള്ള കേക്ക് ബേക്കിംഗ് ട്രേയിൽ , ബട്ടർ കൊണ്ട് നന്നായി ഗ്രീസ് ചെയ്യുക. ശേഷം റെഡിയാക്കി വെച്ച് കുനാഫ ഡോ വിൽ പകുതി ഗ്രീസ് ചെയ്തുവെച്ച ട്രേ
യിൽ നിരത്തി നന്നായി അമർത്തി കൊടുക്കുക. അതിനുമുകളിൽ അല്പം മുസറല്ല ചീസ് വിതറിയതിനു മുകളിൽ റെഡിയാക്കി വെച്ച് .No.2 . Kunafa ക്രീം മുഴുവനായും നിരത്തിയശേഷം മുകളിൽ ബാക്കി mozzarella cheese മുഴുവനായും വിതറി കൊടുക്കുക . അതിനുമുകളിൽ പകുതി മാറ്റി വെച്ച കുനാഫ ഡോവ് നിരത്തി കൈകൊണ്ട്
ചെറുതായി അമർത്തി കൊടുക്കുക. ഇപ്പോൾ kunafa ബേക്ക് ചെയ്യാൻ റെഡി..
ആദ്യം ഞാൻ 20 മിനിറ്റ് ആണ് സെലക്ട് ചെയ്തത്. ശേഷം തിരിച്ചിട്ട് ഒരു 10 മിനിറ്റ് കൂടി വേണ്ടിവന്നു നന്നായിട്ട് മൊരിഞ്ഞു വരാൻ.
സൈസ് ഇത്തിരി വലുതായത് കൊണ്ടാവാം 30 മിനുട്സ് വേണ്ടി
വന്നത്.
