
Vijayalakshmi's
2021 by Vadakkan Malabari Ruchi



"ആന്ധ്രാ പപ്പു "

ആന്ധ്രാ & കർണാടകക്കാർ കോമണായി use ചെയ്യുന്ന ഡിഷ് ന്റെ പേരാണ് "ആന്ധ്രാപപ്പു " നമ്മൾ മലയളികൾക്ക് പരിപ്പ് കറി.. നമ്മുടെ. പരിപ്പ് കറിയുമായി യാതൊരു samyathayumilla. ഇവർ ഇൗ കറികളിൽ തേങ്ങ ചേർക്കാറില്ല.രുചിയും വളരെ വെത്യസ്ത്തമാണ്.നമ്മുടെ അയൽ നാടിന്റെ രുചികൂടി അറിയേണ്ടേ ...ഇതാ ആന്ധ്രാ പപ്പു ന്റേ റസീപ്പി.
ചേരുവകൾ :
-
തുവരപരിപ്പ് : ഒന്നര ടീ കപ്പ്
-
(കുതിർത്തത് )
-
മഞ്ഞൾപ്പൊടി. : ഒരു tsp വടിച്ച്
-
പച്ചമുളക് നല്ല എരുവുള്ളത് : 6 എണ്ണം (കീറിയത്)
-
വെള്ളുള്ളി : 6 വലിയല്ലി
-
പൊട്ടിക്ക or പടവലങ്ങ : 2 കപ്പ് അരിഞ്ഞത്
-
വെള്ളം & ഉപ്പ് : വേണ്ടുന്നത്രാ
-
നല്ല ജീരക പ്പൊടി : അര tsp
-
വറവിടാൻ :
-
ഓയിൽ :. 3 tbs
-
കടുക് : 1tsp
-
കറിവേപ്പില : ഒരു തണ്ടുതൃത്തത്
-
ഉണക്കമുളക് : 4 രണ്ടായി മുറിച്ചത്
-
ചെറു ജീരകം : 1tsp
-
ചെറുതയരിഞ്ഞ വെള്ളുള്ളി : 2 tbs
-
ചെറുതയരിഞ്ഞ് ചതച്ച ഇഞ്ചി : 1tbs
-
കസൂരി മേത്തി : ഒരു tsp
-
നെയ്യ് : 1tbs ( ഓപ്ഷണൽ)
തയ്യാറാക്കാം :
ഒരു കുക്കറിൽ കുതിർത്ത പരിപ്പിൽ ആവശ്യത്തിന് വെള്ളം ചേർത്തു മൂന്നു വിസൽ വന്നാൽ ഓഫ് ചെയ്തു പ്രഷർമാറിയാൽമഞ്ഞൾപ്പൊടി,പച്ചമുളക്,വെള്ളുള്ളി,അരിഞ്ഞപൊട്ടിക്കയും (ഇഷ്ടമുള്ള ഏതു പച്ചകറി യും ചേർക്കാം) പാകത്തിനുള്ളഉപ്പും ,വെള്ളവും ചേർത്തു രണ്ടു വിസൽ വന്നാൽ ഓഫ് ചെയ്തു തണുത്താൽ ഒന്നുടച്ചു പാകത്തിന് വെള്ളവും, ഉപ്പും,ജീരകപ്പൊടി യും ചേർത്തു നന്നായി തിളച്ചാൽ ഇറക്കി വെക്കുക.
ഇനി വറവിടാൻ പാകത്തിലുള്ള പാൻ അടുപ്പിൽ വെച്ചു ചൂടായാൽ ഓയിൽപാകത്തിന് ചൂടക്കിയതിൽ കടുകിട്ട് പൊട്ടിയാൽ കറിവേപ്പില യും,മുളകും മൂപ്പിച്ചതിൽ ജീരകം ചേർത്തു പൊട്ടിയാൽ ഇഞ്ചിയും, വെള്ളുള്ളിയും ചേർത്തു കരിഞ്ഞുപോകാതെ മൂത്തു വന്നതിൽ ജീരകം ചേർത്തു പൊട്ടി യാൽ കസൂരി മേത്തി ചേർത്തിളക്കി റെഡി യാക്കി വെച്ച കറിയിൽ ഒഴിച്ചു ഒരു tbs നെയ്യും കൂടി ചേർത്തുനന്നായി ഇളക്കിച്ചേർക്കുക . ടേസ്റ്റി "ആന്ധ്രാ പപ്പു " റെഡി. നല്ല അടിപൊളി രുചിയാണ് .ഇൗ കറിയും,ചൂട് ബസുമതി റൈസ് & ഒരു tbs നെയ്യും കൂട്ടി കുഴച്ച് കഴിക്കാൻ നല്ല രുചിയാണ്; കൂടെ ഇത്തിരി പിക്കിളും,ഒരു പപ്പടം കൂടിയുണ്ടെങ്കിൽ, ഊണ് ഭേഷ് 👌
ഇൗ കറി ചപ്പാത്തി , പൊറോട്ട ,നാൻ ഇവക്കെല്ലാമൊപ്പം നല്ല കോമ്പിനേഷ നാണ്.