
Vijayalakshmi's
2021 by Vadakkan Malabari Ruchi
ബേകഡ് ചിക്കൻപൊട്ടറ്റോ ലയർ

ചേരുവകൾ:
-
ചിക്കൻ ബ്രെസ്റ്റ് : മൂന്നെണ്ണം
-
(വാഷ് ചെയ്തു വെള്ളംആറ്റി ഓരോ ബ്രസ്റ്റും അഞ്ചാറ് പീസായി കട്ട് ചെയ്തു ,അര tsp വീതം കുരുമുളകുപൊടി ,ഉപ്പ്,മഞ്ഞൾപ്പൊടി , പിന്നെ ഒരു tbs ഒലീവ് ഓയിലും, tbs ബട്ടറും ചേർത്തു മാരിനേറ്റു ചെയ്തു അര മണിക്കൂർ മാറ്റി വെച്ച ശേഷം ഒരു ബേക്കിങ് ട്രേയിൽ നിരത്തി ഗ്രിൽ ചെയ്തു തണുത്താൽ കൈകൊണ്ടു പിച്ചി യെടുത്തുവെക്കുക )
-
പൊട്ടറ്റോ. : മൂന്നെണ്ണംവലുത് (പുഴുങ്ങി പൊടിച്ചു വെക്കുക)
-
ബ്രോക്കോളി : ഒരു കപ്പ് അരിഞ്ഞത്
-
കേബേജ് : ഒരു കപ്പ് അരിഞ്ഞത്
-
കാപ്സിക്കം : രണ്ടു tbs
-
മഷ്‌റൂം സ്ലൈസ് ചെയ്തത് : ഒരു cup
-
ഇഞ്ചി : ഒരു tbs
-
വെള്ളുള്ളി :ഒന്നര tbs
-
ഒരിഗാനോ : ഒരു tsp
-
എഗ്ഗ് : രണ്ടെണ്ണം
-
മുളക് പൊടി : ഒരു tsp
-
കുരുമുളകുപൊടി : അര tsp
-
ക്രീം ചീസ് : ഒരു കപ്പ്
-
മൊസറല്ല ചീസ് : 300 ഗ്രാം
-
മയോണൈസ് : രണ്ടു tbs
-
ടൊമാറ്റോ സോസ് : രണ്ടു tbs
-
ഉപ്പ് : ആവശ്യത്തിന്
-
ഗീ / ബട്ടർ : ഒരു tsp (ട്രേയിൽ പുരട്ടാൻ )
-
ലസാനിയ ഷീറ്റ് :6 എണ്ണം(വേണ്ടുന്നത്)
-
ഷീറ്റ് ഉപ്പിട്ട് തിളക്കുന്ന വെള്ളത്തിലിട്ട് മയപ്പെടുത്തിയെടുക്കുക)
-
വൈറ്റ് സോസ്:
-
ബട്ടർ : 4 tbs
-
മൈദ : 4 tbs
-
മിൽക് : രണ്ടു ഗ്ലാസ്
-
മിൽക് ക്രീം :2 tbs
-
ഉപ്പ്. : അര tsp
-
കുരുമുളകുപൊടി : അര tsp
തയ്യാറാക്കുന്ന വിധം :
പാനിൽ ബട്ടർ ഉരുക്കിയതിൽ മൈദ ചേർത്ത് മൂത്തുവരുമ്പോൾ മിൽക് അല്പാല്പം ചേർത്ത് വിസ്‌ക് കൊണ്ട് കട്ടയില്ലതെ യോചിപ്പിക്കുക. തീ വളരെ കുറച്ചു വെച്ച് ചെയ്യണം. കുറുകി വരുമ്പോൾ ക്രീം ചേർത്ത് ഗ്യാസ് ഓഫ് ചെയ്യുക .ശേഷം പാടകെട്ടാതെ ഇളക്കി തണുപ്പിച്ചു പാകത്തിന് ഉപ്പും അര tsp കുരു മുളകുപൊടിയും ചേർക്കുക. വൈറ്റ് സോസ് റെഡി
ഇനി ഇതെങ്ങനെയാണ് ബേക്ക്ചെയ്യാൻ റെഡിയാക്കുന്നതെന്നുനോക്കാം.പിന്നെ ഓരോ ഇൻഗ്രീഡിയന്റും വേണ്ടവിധം റെഡിയാക്കി വെച്ചിട്ടുണ്ട് . ഇനിയെതോചിതം ഫില്ല്ചെയ്തു ബേക് ചെയ്യുകയേ വേണ്ടതുള്ളൂ .അപ്പോൾ തുടങ്ങാം .
സ്റ്റപ്പ് 1 : ഒരു വലിയ ബൗളിൽ എഗ്ഗും മുളകുപൊടിയും,കുരുമുളകുപൊടിയും ,,മയോണൈസും ,ടൊമാറ്റോസോസും ,ഒരിഗാനോയും, മല്ലിയിലയും ,കേബേജും,ബ്രോക്കോളിയും, നുറുക്കിയ കാപ്സിക്കവും ,വെള്ളുള്ളിയും ,ഇഞ്ചിയും മഷ്‌റൂമും, പച്ചമുളകും, ചിക്കനും, വേണ്ടുന്ന ഉപ്പും എല്ലാം കൂടി ഒന്നിച്ചു നന്നായി മിക്സ് ചെയ്തുവെക്കുക.
സ്റ്റപ്പ് 2 : മറ്റൊരുബൗളിൽ പൊടിച്ചെടുത്തപൊട്ടറ്റോയും, കാൽ കപ്പ് വൈറ്റ് സോസും,,രണ്ടു tbs ക്രീം ചീസും ഒന്നിച്ചു മിക്സ്ചെയ്ത വെക്കുക.
സ്റ്റപ്പ് 3 : ബേക്ക് ചെയ്യാനുള്ള ട്രേയിൽ ഗീ പുരട്ടിയ ശേഷം പതം വരുത്തിവെച്ച ഷീറ്റ് വിരിച്ചതിൽ മൊസരല്ലചീസ് വിതറിയതിനു മുകളിൽ റെഡിയാക്കി വെച്ചചിക്കൻ മിക്സ് പകുതിവിതറിനിരത്തി കൊടുക്കുക. അതിനു മുകളിൽ ചീസ് വിതറി മുകളിൽ പകുതി പൊട്ടറ്റോ മിക്സ് നിരത്തി അതിനുമുകളിൽ കട്ടിവൈറ്റ് സോസ്ഒഴിച്ച് സ്പാച്ചുലാ കൊണ്ടു നിരത്തി മുകളിൽ നിറയെ മൊസാരല്ല ചീസ് നിരത്തുക . ഇനി 10 മിനുട്ട് പ്രീ ഹീറ്റ് ചെയ്ത ഓവനിൽ ട്രേവെച്ച്
180 ഡിഗ്രി യിൽ സെറ്റ്ചെയ്തു 40 മിനുട്ട് ബേക്ക്ചെയ്തെടുത്താൽ നല്ല ടേസ്റ്റി ഡിന്നർ " ബേക്ഡ് ചിക്കൻപൊട്ടറ്റോലയർ "സെർവ് ചെയ്യാൻ റെഡി !!
Nb: വീഡിയോയിൽ ഒത്തിരി കര്യങ്ങൾ പറയുന്നതിന്റെ തിടുക്കത്തിൽ വല്ലതും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ സോറി .
പിന്നെ നമ്മുടെ ബേക്കിങ് ട്രേ വലുതാണെങ്കിൽ, ഇതുപോലെ ഒരുലയർ കൂടിചെയ്തു ബേക് ചെയ്‌തെടുക്കാം. ഞാൻ പറഞ്ഞഅളവിൽ ചെയ്യുന്ന ചേരുവകൾ കൊണ്ട് രണ്ടെണ്ണം ബേക്ചെയ്തെടുക്കാം .ഏതാണ്ട് എട്ടുപേർക്ക് ഡിന്നർ കഴിക്കാം.