top of page

ഇന്നത്തെ ലഞ്ച്പക്കാ വെജിറ്റേറിയന്‍ ആവാമെന്നുകരുതി..ആരോഗ്യത്തിനും ഗുണകരം..

 

ലെമണ്‍ റൈസ്ചേരുവകള്‍ :

രണ്ടു ഗ്ലാസ്‌ ബസുമതി റൈസ് വാഷ് ചെയ്തു മൂന്നര ഗ്ലാസ്‌ വെള്ളം ഒഴിച്ച് റൈസ് കുക്കറിലോ ,മൈക്രോ വേവിലോ വെച്ച് റൈസ് റെഡിയാക്കി വെക്കുക.

  • ഓയില്‍ : നാല് tbs 

  • കിസ്മിസ് :രണ്ടു tbs(നിര്‍ബന്ധമില്ല )

  • കാഷ്യു നട്സ്പിളര്‍ന്നത്  :രണ്ട്tbs(നിര്‍ബന്ധമില്ല )

  • കടുക് :ഒരു tsp

  • കറിവേപ്പില :ഉതിര്‍ത്തത് :രണ്ടുതണ്ട് 

  • ഉണക്കമുളക്:മൂന്നെണ്ണംകട്ട്‌ചെയ്തത് 

  • ഇഞ്ചി :അരിഞ്ഞത് ഒരു tbs

  • പച്ചമുളക് :അരിഞ്ഞത് ഒരു tbs

  • ഒരു സവോള :ചെറുതായി അരിഞ്ഞത്

  • മഞ്ഞള്‍പ്പൊടി :മുക്കാല്‍ tsp

  • മല്ലിയില  അരിഞ്ഞത്:രണ്ടു tbs

  • ചെറുനാരങ്ങ :വലുതൊന്ന്(മൂന്നു tbs നീര് )

  • ഉപ്പു പാകത്തിന് 

 

 

ഇനി റെഡിയാക്കാന്‍  പാകത്തിലുള്ള  ഒരു കടായി അടുപ്പില്‍ വെച്ച് ചൂടായാല്‍ ഓയില്‍ ഒഴിച്ച് കിസ്മിസും ,കാഷ്യു നട്സും ഫ്രൈ ചെയ്തു മാറ്റിയ ശേഷം ബാക്കി ഓയലില്‍ കടുക് ഇട്ടു പൊട്ടിയ ശേഷം കറിവേപ്പിലയും ഉണക്കമുളകും ചേര്‍ത്തു മൊരിഞ്ഞതിലേക്കു ഇഞ്ചി,സവോള ,പച്ചമുളക് ചേര്‍ത്തു നന്നായി വഴന്നു വന്നാല്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു മൂപ്പിച്ചശേഷം ചെറുനാരങ്ങ നീരും പാകത്തിന് ഉപ്പും ശേഷം വേവിച്ച ബസുമതി റൈസ് ഉതിര്‍ത്തിട്ടു നന്നായി ഇളക്കി യോചിപ്പിച്ചു തീ കുറച്ചു അല്‍പ്പസമയം  മൂടിവെക്കുക, വീണ്ടും ഇളക്കി കൊടുക്കുക.ഇനി പാകത്തിന് ഉപ്പും പുളിയും ഉണ്ടെന്നു ഉറപ്പാക്കിയ ശേഷം (കുറവാണെങ്കില്‍ ചെറുനാരങ്ങനീരും ഉപ്പും ചേര്‍ക്കണം) മല്ലിയിലയുംകാഷ്യുനട്സും,കിസ്മിസും വിതറി യോചിപ്പിച്ചു തീ ഓഫ് ചെയ്തു ചൂടോടെ വിളമ്പി കഴിക്കാം.

 

ഇതിനോടൊപ്പം ഉള്ളി ചിക്കി ഫ്രൈ നല്ല കോമ്പിനേഷനാണ് (സവോള മസാലകൂട്ടുകള്‍ ചേര്‍ത്തു നന്നായി മൂപ്പിച്ചു കോരിയാല്‍ ഫ്രൈ റെഡി, ഇത് തനിയെ കഴിക്കാനും നല്ലരുചിയാണ്. റസീപ്പി പിന്നെ പോസ്റ്റ്‌ ചെയ്യാം) കൂടാതെ അധികം പുളിയില്ലാത്ത കട്ടി തൈരും ,പിക്കിളും ,പപ്പടവും ഇവനോട് ചേരും.

ലെമണ്‍റൈസും ഉള്ളി ചിക്കിവടയും

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page