top of page

 "കൊതിയൂറം ചിക്കൻലിവർ ഫ്രൈ"

                                                                         

ചേരുവകൾ :

സ്റ്റെപ്പ് 1

  • ചിക്കൻ ലിവർ : അര കിലോ (ക്ളീൻ ചെയ്തു ഓരോന്നും രണ്ടായി കട്ട് ചെയ്തുവെക്കുക )

  • ഉപ്പ്‌ : ഒരു tsp (വേണ്ടുന്നത്ര )

  • വെളിച്ചെണ്ണ :ഒരു tbs 

  • കാശ്മീരി മുളകുപൊടി: രണ്ടു tsp 

  • മല്ലിപ്പൊടി : ഒരുടീസ്പൂൺ 

  • മഞ്ഞൾപ്പൊടി :അര ട്സപ്

  • കുരുമുളക് പൊടി : അര tsp 

ഒരു നോൺസ്റ്റിക് കാടായിയിൽ വെളിച്ചെണ്ണഒഴിച്ച് ചൂടായാൽ മസാല പൊടികളെല്ലാം ചേർത്തു ചെറുഫ്ലെയ്മിൽ കരിഞ്ഞു പോകാതെ മൂപ്പിച്ചതിൽ പകുതി ഉപ്പും രണ്ടു tbs  വെള്ളവും ചേർത്തുമിക്സ് ചെയ്തതിൽ ലിവർ ചേർത്തു മസാലയിൽ മിക്സ് ചെയ്തു ചെറു ഫ്ലെയ്മിൽ മൂടിവെച്ചുവേവിക്കുക. ഇടയ്ക്കിടെ തുറന്നുനോക്കണം . മാക്സിമം 5 മിനുട്ടു വേവിച്ചാൽ മതി .

 

സ്റ്റെപ്പ് 2 

അരപ്പ് റെഡിയാക്കാൻ വേണ്ടുന്ന ചേരുവകൾ :

  • കുരുമുളക് :രണ്ടു tsp 

  • കറിവേപ്പില : 12  തണ്ടുതീർത്തത് 

  • വെളുത്തുള്ളി : വലിയ 6  അല്ലി 

  • ഇഞ്ചി : ഒരു tsp 

  • മഞ്ഞൾപ്പൊടി : കാൽ tsp 

  • ബാക്കിവെച്ച ഉപ്പുപൊടി :അര tsp 

ഇനി സ്റ്റെപ്പ് 2 വിൽപറഞ്ഞ  എല്ലാ ചേരുവകളും  ചെറിയ മിക്സി ജാറിൽ ഇട്ടു വെള്ളം ചേർക്കാതെ തരുതരുപ്പായി അരച്ചുവെക്കുക.

സ്റ്റെപ്പ് 3 

ഒരു നോൺ സ്റ്റിക് കാടായി അടുപ്പിൽ വെച്ച് ചൂടായാൽ മൂന്നു tbs  വെളിച്ചെണ്ണഒഴിച്ച് ചൂടായി വരുമ്പോൾ അരച്ച് മാറ്റിവെച്ച മസാല കൂട്ട് ചേർത്തു വഴറ്റി മൂത്തു (കരിഞ്ഞുപോവരുത് ചെറു ഫ്ലെയ്മിൽ ചെയ്യണം) വന്നാൽ ആദ്യം മസാല ചേർത്തു വേവിച്ചു മാറ്റിവെച്ച ലിവർ ചേർത്തു മസാല കൂട്ടുമായി യോചിപ്പിച്ചു , ലിവറിൽ മസാല പിടിച്ചു വരാൻ അൽപ്പസമയം മൂടിവെക്കുക .ശേഷം ഇടക്കിടെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം. മാക്സിമം 10  മിനുട്ട് വേണ്ടിവരും.

എല്ലാംമൊരിഞ്ഞുവന്നിട്ടുണ്ടാകും .അപ്പോഴേക്കും ഗ്രീൻ കളറിലുള്ള മസാല  ഏതാണ്ട് ബ്ലാക്ക് കളറായിമാറിയിരിക്കും. (ഇത് കരിഞ്ഞതല്ലാട്ടോ കറിവേപ്പിലയും കുരുമുളകുമൊക്കെ മൂത്തു മൊരിഞ്ഞു വരുന്നതാണ്. ഈ മസാലപൊടിക്കൂട്ടി  ഊണ് കഴിച്ചാൽ പിന്നെ  ചോറ് മതിയാവാതെ വരും). ഇനി പാകത്തിനുപ്പുണ്ടെന്നുറപ്പുവരുത്തിയ ശേഷം ഇറക്കി വെച്ച് ചൂടോടെ തന്നെ സെർവ് ചെയ്യാം. ഇപ്പോ അടിപൊളിചിക്കൻ ലിവർ ഫ്രൈ " റെഡി!

NB: njan ലിവർ വേവിക്കുമ്പോൾ ചേർത്തത് " എന്റെ രുചിക്കൂട്ട് "എന്ന പോസ്റ്റിലെ ബേസിക് മസാല പ്പൊടിയാണ്: ഈ പോസ്റ്റ് എല്ലാവർക്കും ഓർമ്മയിൽ കാണുമെന്ന് കരുതുന്നു.

          

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page