
Vijayalakshmi's
2021 by Vadakkan Malabari Ruchi

"ചിക്കൻ ഫ്രൈ മകാനുക്കായ് "
ചേരുവകള്‍ :
-
ചിക്കൻ : ഒരു കിലോ , ചെറിയ കഷണങ്ങളാക്കി കഴുകിയത്
-
മുളകുപൊടി:3tbs (കാശ്മീരി )
-
മഞ്ഞൾ പ്പൊടി :ഒരുടീസ്പൂണ്‍ ഫുൾ
-
ഇഞ്ചി , വെള്ളുള്ളി അരച്ചത് : ഒരുടേബിൾ സ്പൂണ്‍ വീതം
-
പെരുംജീരകം പൊടിച്ചത് : ഒരുടേബിൾ സ്പൂണ്‍
-
കുരുമുളക് പൊടി: ഒരു tbs
-
ഗരം മസാല : ഒരു tsp
-
ഉപ്പ് : പാകത്തിന്
-
സവോള വലുത് : ഒരെണ്ണം അരിഞ്ഞത് (നല്ലത് ചെറിയുള്ളി)
-
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്:ഒരിഞ്ചു കഷണം ,
-
വെള്ളുള്ളി പത്തല്ലി : ചതച്ചത്
-
പച്ചമുളക് : 6 എണ്ണം അറ്റം ചീന്തിയത്
-
കറിവേപ്പില : നാല് തണ്ട്
-
തക്കാളി : രണ്ടെണ്ണം അല്‍പ്പം കട്ടിയില്‍ നീളത്തില്‍ അരിഞ്ഞു ഒരു നുള്ള് ഉപ്പു പുരട്ടി വെക്കുക .
-
വെളിച്ചെണ്ണ : വറുത്തു കോരാൻ പാകത്തിന്
തയ്യാറാക്കാൻ : ചിക്കനിൽ ഉപ്പു വരെയുള്ള മസാലകൾ നന്നായി മിക്സ് ചെയ്തു അര മണിക്കൂര്‍ മാറ്റിവെക്കുക .. പിന്നീട് ചിക്കനില്‍ അര കപ്പ് വെള്ളവും ചേര്‍ത്തു അടച്ചു വെച്ച്ചെറു തീയ്യില്‍ വേവിച്ചു വെള്ളം വറ്റിയാല്‍ ഇറക്കി വെച്ച് ,മറ്റൊരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കിയതില്‍ വേവിച്ചു വെച്ചതില്‍ നിന്നും ചിക്കന്‍ കഷണങ്ങള്‍ മാത്രം എടുത്തിട്ടു ഫ്രൈ ചെയ്തെടുക്കുക .
ഇനി ഓയില്‍ കൂടുതലുണ്ടെങ്കില്‍ അല്‍പ്പം മാറ്റിയ ശേഷം ഇഞ്ചി muthalകറിവേപ്പിലവരെയുള്ളചേരുവകള് വറുത്തു കോരി മാറ്റിയ ശേഷം സവോളയും ചിക്കന്‍ വേവിച്ചതില്‍ ബാക്കി വന്ന മസാലയും ചേര്‍ത്തു വഴറ്റി ഓയില്‍ തെളിയുമ്പോള്‍ ഉപ്പു പാകത്തിന് ചേര്‍ത്ത ശേഷം അരിഞ്ഞു വെച്ച തക്കാളി ചേര്‍ത്തു ഉടഞ്ഞു പോവാതെ വഴറ്റിയതില്‍ ഫ്രൈചെയ്തു മാറ്റി വെച്ച ചിക്കനും മസാലകളും ചേര്‍ത്തു നന്നായി മിക്സ് ചെയ്‌തിറക്കിയാല്‍, ഇതുപോലൊരു അടിപൊളി ചിക്കന്‍ ഫ്രൈ കഴിക്കാം .
NB:ഈ ഡിഷ് സ്വയം പരീക്ഷിച്ചു രുചിച്ചു നോക്കിയപ്പോള്‍ അടിപൊളി .മക്കള്‍ക്കും നല്ല ഇഷ്ടമായി , എന്നാല്‍ നിങ്ങള്‍ക്കുവേണ്ടി പോസ്റ്റിയേക്കാമെന്നു തോന്നി .അപ്പോള്‍ ഈ ഡിഷ് ഏതു പേരില്‍ അറിയപ്പെടും, എന്ത് പേര് കൊടുക്കു മെന്ന്‍ ആലോചിച്ചപ്പോള്‍ ഇവിടെ ദുബായില്‍ ഞങ്ങള്‍ അധികവും ഭക്ഷണം കഴിക്കാന്‍ പോകാറുള്ള ഒരു ------ഹോട്ടലിലെ സ്പെഷ്യല്‍ ഡിഷുകളുടെ പേരുകളാണ് ഓര്‍മ്മ വന്നത് " അമ്മായി മരുമോനിക്കായി വെച്ച കോയി കറി, ഇത്താത്ത കോയികറി, മകാളുക്കായി കെട്ടിപ്പൊതിഞ്ഞത്, ബീവിന്‍റെ കോയി കറി,ഇങ്ങിനെ ഒരുപാട് ഡിഷസ് ഉണ്ടിവിടെ.. പേരുകൾ മൊത്തമായും ഓർമ്മയിൽ വരുന്നില്ല . എല്ലാം ഞങ്ങള്‍ പലതവണയായി ടേയ്സ്റ്റ്ചെയ്തിട്ടുണ്ട് പിന്നെ എന്‍റെ ഈ ഡിഷ്നെന്തു കൊണ്ട് "മകാനുക്കായ് " എന്ന് പേര്കൊ ടുത്തുക്കൂടാ അല്ലേ...അവനാണെങ്കില്‍ മീനാനെങ്കിലും ,ചിക്കനാണെങ്കിലും ,മട്ടനാണെങ്കിലും ഫ്രൈ ചെയ്തു വേണം .അപ്പോള്‍ അവന്റെ പേരില്‍ ഒരു ചിക്കന്‍ ഫ്രൈ ഇരിക്കട്ടെ അല്ലേ..




