
Vijayalakshmi's
2021 by Vadakkan Malabari Ruchi

"ടേസ്റ്റി & ഹെൽത്തി എഗ്ഗ് ബ്രെയ്ക് ഫാസ്റ്റ് "
ചേരുവകൾ :
-
എഗ്ഗ് : 2 (പാകത്തിന് ഉപ്പ്
-
ചേർത്തു ബീറ്റ് ചെയ്തു വെക്കുക )
-
ബ്രോക്കോളി : 5 ഇതൾ പൂവ്(ഓയിലിൽ/വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് വാട്ടിചീന്തിയത്)
-
റെഡ് കാപ്സികം : ഒരു tbs അരിഞ്ഞത്
-
ഗ്രീൻ കാപ്സികം: ഒരു tbs അരിഞ്ഞത്
-
സവോള : ഒരു tbs അരിഞ്ഞത്
-
പച്ചമുളക് : ഒരു tsp ക്രഷ് ചെയ്തത്
-
മല്ലിയില : ഒരു tbs അരിഞ്ഞത്
-
തക്കാളി : ഒരു tbs (കുരുകളഞ്ഞു ദശകട്ടി അരിഞ്ഞത്
-
ഗ്രെയ്റ്റഡ് ചീസ് : രണ്ടു tbs
-
ഒലീവ് ഓയിൽ : ഒരു tbs
-
ഒറിഗാനോ : ഒരു പിഞ്ച് (ഓപ്‌ഷണൽ )
റെഡിയാക്കാം :
അരിഞ്ഞ വെജിറ്റബിൾസ് ഒന്നിച്ചു മിക്സ് ചെയ്തു വെക്കുക.
റെഡിയാക്കാൻ പാകത്തിലുള്ള നോൺ സ്റ്റിക്പാൻ അടുപ്പിൽ വെച്ച് ചൂടായാൽ ഒരുസ്പൂൺ ഒലീവ് ഓയിൽ ഒഴിച്ചു സ്പ്രഡ് ചെയ്ത ശേഷം എഗ്ഗ് ഒഴിച്ചു
പാൻചുറ്റിച്ച ശേഷം തീ നന്നായി കുറച്ചു എഗ്ഗിനു മുകളിൽ വെജിറ്റബിൾസ് ഒരുപോലെ നിരത്തി
മുകളിൽ ചീസ് വിതറി ശേഷം ഒറിഗാനോ വിതറിയ ശേഷം ഓംലറ്റ് പകുതിയിൽ വെച്ചു ഫോൾഡ് ചെയ്തു പ്രസ്സ് ചെയ്തു കൊടുത്ത ശേഷം ചട്ടകം കൊണ്ട് സാവകാശം തിരിച്ചിട്ടു ഗ്യാസ് ഓഫ് ചെയ്തു സേർവിങ് പ്ലെറ്റിലേക്കു മാറ്റിയാൽ നമ്മുടെ ഹെയ്ത്തി ബ്രെയ്ക് ഫാസ്റ്റ് കഴിക്കാൻ റെഡി.കൂടെ ഒരു കപ്പ് ഗ്രീൻടീ / ഫ്രഷ് ജൂസ് കൂടി ആവാം



