
Vijayalakshmi's
2021 by Vadakkan Malabari Ruchi



ഹോം മെയ്ഡ് മയോണൈസ്
എന്തും നമുക്ക് നമ്മുടെ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പറ്റുമെങ്കില്‍ അത് നല്ല കാര്യമല്ലേ ...ഒന്ന് ട്രൈ ചെയ്തു നോക്കൂ .എളുപ്പത്തില്‍ ചെയ്യാന്‍ പറ്റും
ചേരുവകള്‍ :
-
എഗ്ഗ് യോക്ക് 3 എണ്ണം
-
വിനീഗർ. :2 tbs
-
ചെറുനാരങ്ങാ നീര് :1 tbs
-
ഒലീവ് ഓയില്‍ :ഒരു കപ്പ് (മറ്റു വെജിറ്റബിള്‍ ഓയിലുകളും ചേര്‍ക്കാം )
-
പഞ്ചസാര :ഒരു tsp
-
വെള്ളുള്ളി പൌഡര്‍ :അര tsp(അല്ലെങ്കിൽ ഒരു വലിയ അല്ലി വെള്ളുള്ളി ചേർക്കാം)
-
ഉപ്പ് :കാല്‍ tsp
റെഡി യാക്കുന്ന വിധം :
മിക്സിജാറിൽ അരകപ്പ് ഒലീവ് ഓയിലും മൂന്ന്,എഗ്ഗ് യോക്കും , രണ്ടു tbs വിനീഗറും ഒരു tbs ചെറുനാരങ്ങ നീരും , ഒരു tsp പഞ്ചസാരയും ,അരtsp വെള്ളുള്ളി പൌഡറും പാകത്തിന് ഉപ്പും ചേർത്തു അടിക്കുക, ഇടക്കിടെ ബാക്കി ഓയില്‍ അല്‍പ്പാല്‍പ്പമായി ചേര്‍ത്തു കട്ടിയാകുന്നത് വരെ അടിക്കുക. ശേഷം ബോട്ടലില്‍ മാറ്റി ഫ്രിഡ്ജ്‌ല്‍ സൂക്ഷിച്ചു കൊണ്ട് ആവശ്യാനുസരണം ഉപയോഗിക്കാം .