top of page

"ചിക്കന്‍ കറിയും മുട്ട സിര്‍ക്കയും "

ചിക്കന്‍ കറി:

ഒരു കിലോ  ചിക്കന്‍ കഴുകി മീഡിയം പീസായി കട്ട് ചെയ്തതില്‍ ഒരു tbs ചെറുനാരങ്ങ നീരും ,അര tsp മഞ്ഞള്‍പ്പൊടിയും, ചിക്കനില്‍ പിടിക്കാന്‍ പാകത്തിന് അല്‍പ്പം ഉപ്പും ചേര്‍ത്തു നന്നായി മിക്സ് ചെയ്തു രണ്ടു മണിക്കൂര്‍ മാറ്റിവെക്കുക. തലേ ദിവസമേ ഇതുപോലെ ചെയ്തു ഫ്രിഡ്ജ്‌ല്‍ സൂക്ഷിച്ചാല്‍ ചിക്കന്‍ പാകത്തിന് ഉപ്പു പിടിച്ചിരിക്കും പിന്നെ നാരങ്ങ നീര് ചേര്‍ക്കുന്നത് കൊണ്ട് ചിക്കന്‍ നല്ല സോഫ്റ്റായിരിക്കും .

 

  • സവോള നാലെണ്ണം സ്ലൈസ് ചെയ്തു വെച്ചതും. നല്ല പഴുത്ത മൂന്നു തക്കാളി സ്ലൈസ് ചെയ്തതും ഒന്നിച്ചു ചേര്‍ത്തു  നന്നായി ഞരടി വെക്കുക.

  • ഇഞ്ചി വെള്ളുള്ളി പെയ്സ്റ്റ് : ഒരm     

  • വെളിച്ചെണ്ണ :3 tbs (മസാല റെഡിയാക്കാന്‍ )

  • കറിവേപ്പില :രണ്ടു തണ്ട് ഉതിര്‍ത്തത് പച്ചമുളക് മൂന്നെണ്ണം ചീന്തിയത് 

  • സവോള അരിഞ്ഞത്:ഒരു tbs

  • ഉപ്പു പാകത്തിന് 

  • കാശ്മീരി മുളകുപൊടി :രണ്ടു tbs

  • സാധാ മുളകുപൊടി :ഒരു tsp

  • മഞ്ഞള്‍പ്പൊടി :ഒരു tspവടിച്ച്‌

  • ഗരം മസാല :ഒരു tsp

  • മല്ലിപ്പൊടി രണ്ടു tbs

  • വെളിച്ചെണ്ണ :3 tbs:തേങ്ങയും മസാലകളും വറുത്തെടുക്കാന്‍ 

  • കുരുമുളക് :ഒരു tbs

  • തേങ്ങ ചിരവിയത് :ഒരു ടീ കപ്പ്‌ അമര്‍ത്തി അളന്നത്

  • ചെറിയുള്ളി അരിഞ്ഞത്"ഒരു tbs

  • കറിവേപ്പില ഒരു തണ്ട് ഉതിര്‍ത്തത് 

  • പെരുംജീരകം :ഒരു tsp

  • മല്ലിയില അരിഞ്ഞത്:അര കപ്പ്‌ 

ഫ്രൈ പാനില്‍ വെളിച്ചെണ്ണ ചൂടക്കിയതില്‍ കുരുമുളക് മുതല്‍ പെരുംജീരകം വരെയുള്ള മസാലകള്‍ ചേര്‍ത്തു ഗോള്‍ഡന്‍ നിറമാകുന്നതു വരെ ചെറു തീയ്യില്‍ വറുത്തു തണുപ്പിച്ച് മിക്സിയില്‍ ഇട്ടു ഒന്ന് പൊടിച്ച ശേഷം അല്‍പ്പം വെള്ളം ചേര്‍ത്തരച്ചു ഫൈന്‍ പെയ്സ്റ്റ് ആക്കിവെക്കുക.

ഇനി റെഡി യാക്കാം : 

വലിയൊരു കടായിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍  ചെറിയ രണ്ടുകഷണം പട്ടയും നാല് ഏലകായയും ചേര്‍ത്തു മൂത്താല്‍ കറിവേപ്പിലയും ഒരു tbs കുഞ്ഞായരിഞ്ഞ സവോളയും പച്ചമുളകും മൂപ്പിച്ചതില്‍ ഇഞ്ചി വെള്ളുള്ളി പെയ്സ്റ്റ് ചേര്‍ത്തു മൂപ്പിച്ചശേഷം തീ നന്നായി കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും ,മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു മൂത്താല്‍ സവോളയും തക്കാളിയും ചേര്‍ത്തു വഴറ്റിയതില്‍ ചിക്കനും അര കപ്പ്‌ വെള്ളവും ചേര്‍ക്കുക. ചിക്കനും മസാലയും യോചിപ്പിച്ചു മൂടിവെച്ചു ചെറുതീയില്‍വേവിക്കുക. ഇടയ്ക്കിടെ അടപ്പ് തുറന്നു ഇളക്കികൊടുക്കണം. ചിക്കന്‍ വെന്തു മസാലയില്‍ ഓയില്‍ തെളിയുമ്പോള്‍ അരച്ചുവെച്ച തേങ്ങാ കൂട്ടും ആവശ്യം വെള്ളവും ചേര്‍ത്തു  തിളച്ചു കുറുകാന്‍ തുടങ്ങുമ്പോള്‍ മല്ലിയിലയും ഗരം മസാലപ്പൊടിയും  ചേര്‍ത്തു കൊടുക്കുക .രണ്ടു മിനുട്ട് കൂടി മൂടി വെക്കുക .ശേഷം ഇറക്കിവെച്ചു ചൂടോടെ വിളമ്പാന്‍ ചിക്കന്‍ കറിറെഡി .

peper.jpg
chicken-pieces.jpg
onions.jpg
spices2.png

മുട്ട സിര്‍ക്ക : 

മൂന്നു ഗ്ലാസ്‌ പച്ചരി കഴുകി അഞ്ചു മണിക്കൂര്‍ കുതിര്‍ത്തു വെച്ചതില്‍ ,മൂന്നു കോഴി മുട്ടയും ,മൂന്നു tbs ചോറും ,പാകത്തിന് ഉപ്പും ,ഒരു tsp പഞ്ചസാരയും ,കാല്‍ tsp അപ്പകാരവും, അര കപ്പ്‌ മൈദ യും ,ആവശ്യത്തിനു വെള്ളവും ചേര്‍ത്തു ഇഡ്ഡലി മാവിന്റെയും ,ദോശ മാവിന്‍റെയും മധ്യത്തിലുള്ള അയവില്‍ അരച്ചെടുത്ത് 15 മിനുട്ട് മാറ്റി വെച്ച ശേഷം ,ഒരു ചീനച്ചട്ടിയില്‍ ഓയില്‍ നന്നായി ചൂടായാല്‍ തീ സിമ്മിലാക്കി ,നെയ്യപ്പം ചുടുംപോലെ ഓരോ വലിയ തവി മാവൊഴിച്ച് നന്നായി ബോള്‍ പോലെ പൊങ്ങി വന്നാല്‍ തിരിച്ചിടുക.രണ്ടു വശവും മൊരിഞ്ഞാല്‍ അരിപ്പ കൈയ്യില്‍ കൊണ്ട് കോരിയെടുത്ത് ചരിച്ചു പിടിച്ചു ഓയില്‍ വാര്‍ന്നു പോയ ശേഷം ടിഷ്യു വിരിച്ച പത്രത്തില്‍ നിരത്തുക .അധിക ഓയില്‍ ടിഷ്യു വലിച്ചെടുക്കും .ഇങ്ങിനെ എല്ലാം ചുട്ടെടുക്കുക .ഈ പറഞ്ഞ അളവില്‍ ഉണ്ടാക്കിയ മാവ് കൊണ്ട്  14 സോഫ്റ്റ്‌ മുട്ടസിര്‍ക്കയുണ്ടാക്കി . ഇത്ഒരുകുഞ്ഞുകുടംബത്തിന് ധാരാളമാണ്.ചൂട് ചിക്കന്‍കറിയും കൂട്ടി കഴിക്കാന്‍ നല്ല രുചിയായിരുന്നു... ഈ കറിയോടൊപ്പം വെള്ളെപ്പവും നല്ല കോമ്പിനേഷനാണ്!

rice2.jpg

chi.

Designed & Developed by :

Shammi Kris & Aditya Kris

© 2021 by Vadakkan Malabari Ruchi

All rights reserved !

Visitors

bottom of page