
Vijayalakshmi's
2021 by Vadakkan Malabari Ruchi

"മട്ടൻ പെപ്പർ ഫ്രൈ "
ഈ മട്ടൻ റെസീപ്പി ചെയ്യാൻ വേണ്ടുന്ന ചേരുവകൾ :
-
മട്ടൻ : 1 kg (വാഷ് ചെയ്തതിൽ ഒരു tsp ഉപ്പും അര tsp manjalppodiyum കാൽ കപ്പ് വെള്ളവും ചേർത്തു കുക്കറിൽ നാലു വിസൽ വരെ വേവിച്ചു വെക്കുക .
-
വെളിച്ചെണ്ണ : 4 tbs
-
സവോള :3 എണ്ണം (വലുത്
-
സ്ലൈസ് ചെയ്തത്, )
-
മഞ്ഞൾപ്പൊടി : അര tsp
-
കട്ടി തേങ്ങാപ്പാൽ :,അര കപ്പ്
-
കറിവേപ്പില ,ഉപ്പ് ആവശ്യാനുസരണം
-
മസാലപ്പൊടി : 2 tbs (എന്റെ ബേസിക് മസാല.)
-
(അതായത്
-
മല്ലി 2 tbs,
-
ഉണക്കമുളക്: 4 എണ്ണം
-
കുരുമുളക് : 1 tsp
-
കറിവേപ്പില. :ഒരു തണ്ടുതൃത്തത്..ഇവയെല്ലാം ഒന്നിച്ചു ഓയിൽ ചേർക്കാതെ വറുത്തിറക്യാൽ അര tsp മഞ്ഞൾപൊടി ചേർത്ത് ,തണുത്താൽനൈ്സ്സയിപൊടി ച്ചെടുക്കുക)
ഇതിന്റെ പോസ്റ്റ് എന്റെ YouTube channel & website റസീപ്പി കോർണറിലും മുന്നേ പോസ്റ്റ് ചെയ്തിട്ടുണ്ട്.
-
കുരുമുളകുപൊടി :രണ്ടു tbs (അളവ് കൂട്ടുകയോ കുറക്കുകയൊ ചെയ്യാം)
-
മസാല കൂട്ട് : ജിഞ്ചർ അരിഞ്ഞത് ഒന്നര tbs, ഗ്രീൻ ചില്ലി ചീന്തിയത് രണ്ടെണ്ണം വെള്ളുള്ളിഅല്ലി ചതച്ചത് 5 എണ്ണം. ഇത്രയും ചേരുവകൾ വേണം.
ഇനി റെഡിയാക്കാം!
ഒരു വലിയ പാനിൽ ഓയിൽ ചൂടാക്കിയതിൽ ഒരു നുള്ള് ഉപ്പ് വിതറി ,കറിവേപ്പിലയും ,ജിഞ്ചർ ,ഗാർലിക് ,ഗ്രീൻ ചില്ലി,സവോള എന്നീ പച്ചമസാലകൾ മൂപ്പിച്ചതിലേക്കു പാകത്തിനുപ്പും, മഞ്ഞൾപ്പൊടി കുരുമുളക് പൊടി ,മസാലപ്പൊടി എന്നീ ക്രമത്തിൽ ചേർത്ത ശേഷം വേവിച്ച മട്ടൻ ചേർത്തു യോചിപ്പിച്ചു ,മാറ്റിവെച്ച തേങ്ങാപ്പാൽ കൂടി ചേർത്തു നന്നായി ഇളക്കി ചേർത്തു ചെറു ഫ്ലെയ്മിൽ മൊരിഞ്ഞു മസലേ യിൽ ഓയിൽ തെളിഞ്ഞു വന്നാൽ മട്ടൻ പെപ്പർ ഫ്രൈ തയ്യാർ . ഇത് നല്ല ചൂട്ചോറിനൊപ്പം കൂട്ടി കഴിക്കാൻ നല്ല രുചിയാണ്. ചപ്പാത്തി പൊറോട്ട ,നാൻ ഇവക്കൊപ്പമെല്ലാം നല്ല കോമ്പിനേഷൻ കൂടിയാണ് .അപ്പോൾ ഇത്തിരി തേങ്ങാപ്പാൽ ചേർത്തു ഗ്രേവി യാക്കിയാൽ മതി