
Vijayalakshmi's
2021 by Vadakkan Malabari Ruchi
"സ്പെഷ്യല്‍ ഓംലെറ്റ് "




ഇതു ഒരു നേരത്തെ ഫുള്‍ മീലായ് കണക്കാക്കാം ,ബ്രെയ്ക്ക് ഫാസ്റ്റ് ആയോ ,ലഞ്ച് ആയോ ,ഡിന്നര്‍ ആയോ കഴിക്കാം .കൂടെ ഒരു ഗ്ലാസ് ജൂസോ,ഒരു ഗ്ലാസ് വെള്ളമോ കുടിച്ചാല്‍ നമ്മുടെ ഒരു ചാണ്‍ വയറുഫുള്ളാവും ,ഇത് ഒരു ഹെല്‍ത്തി & ഹെവി മീല്‍ ആണ് .
ചേരുവകള്‍ :
-
കോഴി മുട്ട :2
-
ഓട്ട്സ് :നമ്മുടെ ഒരു കൈനിറയെ മിക്സിയില്‍ പൊടിച്ചത്
-
ചീസ് സ്ക്രെയ്പ്പ് ചെയ്തത് :ഒരു tbs
-
മില്‍ക്ക് :ഒരു tbs
-
കുരുമുളക് പൊടി:അര tsp
-
ഉപ്പ്:പാകത്തിന്
-
മഞ്ഞള്‍പ്പൊടി :ഒരു പിഞ്ച്
-
മുട്ട മുതല്‍ മഞ്ഞള്‍പ്പൊടി വരെ യുള്ള ചേരുവകള്‍ ഒന്നിച്ചു ചേര്‍ത്തു നന്നായി ബീറ്റ് ചെയ്തു വെക്കുക .
-
വഴറ്റാന്‍
-
കറിവേപ്പില :അഞ്ച്ഇല അരിഞ്ഞത്
-
പച്ചമുളക് :ഒരെണ്ണം തരിയായി അരിഞ്ഞത്
-
ഇഞ്ചി :അരിഞ്ഞത്:അര tsp
-
മീഡിയം സൈസ് പകുതി സവോള സ്ലൈസ് ചെയ്തത്
-
മഷ്രൂം ക്ലീന്‍ ചെയ്തു സ്ലൈസ് ചെയ്തത് :അര കപ്പ് (പകരമായി വേവിച്ച ചിക്കനോ ,സോസ്സെജോ നൈസായി സ്ലൈസ് ചെയ്തും ചേര്‍ക്കാം )
-
മീഡിയം സൈസ്പൊ ട്ടറ്റോ ഹാഫ് :നൈസായി അരിഞ്ഞത്
-
തക്കാളി :ചെറുതായി അരിഞ്ഞത് :ഒരു tbs
-
മല്ലിയില :ഒരു tbs
-
ഉപ്പു പാകത്തിന്
-
ഇനി : ഒരു പാനിൽ ഒന്നരtbs ഓയിൽ ചൂടക്കിയതിൽ ഇഞ്ചി,കറിവേപ്പില, മൂപ്പിച്ചതിൽ മഷ്രൂം, സവോള, പൊട്ടറ്റോ ,തക്കാളി, പച്ചമുളക്, ഇവ ചേര്ത്തു നന്നായി വഴന്നു ചേർന്നു വന്നാൽ പാകത്തിന് ഉപ്പും ,മല്ലിയിലയും ചേർത്തു ഇറക്കിവെച്ചു തണുത്താൽ, ബീറ്റ് ചെയ്തു വെച്ച എഗ്ഗ് മിക്സിൽ ചേര്ത്തു 10 മിനുട്ട് മാറ്റി വെച്ച ശേഷം, ഒരു നോൺ സ്റ്റിക് പാനിൽ രണ്ട് tbs ഓയിൽ ഒഴിച്ചു നന്നായി ചൂടായാൽ തീ കുറച്ച് ഓം ലെറ്റ് മിക്സ് ഒഴിച്ച് അടപ്പ് കൊണ്ട് മൂടി വെച്ച് അടി ഭാഗം കരിയാതെ മൊരിഞ്ഞു വന്നാൽ സാവകാശം മറിച്ചിട്ട് മൊരിഞ്ഞു പാകമായാൽ ഇറക്കി വെച്ച് പ്ലെയ്റ്റ് ലേക്ക് മാറ്റി ,രുചികരമായ ,"സ്പെഷ്യൽ ഓം ലെറ്റ് "ചൂടോടെ കഴിക്കാം .
NB :ഇത് ഒരാൾക്ക് കഴിക്കാനുള്ള ഓംലെറ്റ് നു വേണ്ടുന്ന ചേരുവകളാണ് ചേർത്തത് .
ഈ ഫോട്ടോ യിൽ രണ്ടു വിധത്തിലുള്ള ഓം ലെറ്റ് ഉണ്ട് .റസീപ്പി യെല്ലാം ഒന്നു തന്നെ .ഒൻപതു വയസ്സു കാരാൻ കൊച്ചുമോന് സോസ്സേജും പൊട്ടറ്റോയും ചേർത്തു ള്ള ഓം ലെറ്റ് വേണമെന്നു പറഞ്ഞതു കാരണം ഒന്ന് അങ്ങിനെയുമിരിക്കട്ടെന്ന് കരുതി.,
