
Vijayalakshmi's
2021 by Vadakkan Malabari Ruchi


ഹണി ഗ്ലെയ്സ്ഡ് പ്രോണ്‍സ്

-
വലിയ പ്രോണ്സ് : 1kg (അതിന്‍റെ വാല്‍ചിറക് കളയാതെ ബാക്കി തോട്പൊളിച്ചുമാറ്റിഅതിന്‍റെ നടുക്ക് കീറുകൊടുത്ത് വെയ്ന്പോലുള്ള അഴുക്ക്എടുത്തു മാറ്റി വാഷ് ചെയ്തെടുത്തു വെക്കുക.)
-
ഉപ്പ് : അര ts
-
കുരുമുളകുപ്പൊടി : അര tsp
-
കാശ്മീരി മുളക്പൊടി : അര tsp
-
സോയസോസ് :2 tsp
-
കോൺ ഫ്ലോർ. : 4 tbs
-
മൈദ : 2 tbs
-
എഗ്ഗ് : 2 എണ്ണം( ബീറ്റ് ചെയ്തത്)
-
വെള്ളം : 2 tbs
മുകളിൽ പറഞ്ഞ ചേരുവകളെല്ലാം മിക്സ്ചെയ്തു ക്ലീൻ ചെയ്തു വെച്ച പ്രോൺസിൽ പുരട്ടി അര മണിക്കൂർ മാറ്റി വെക്കുക.
ഇനി ഇതിനുവേണ്ടുന്ന സോസ്സ് റെഡിയാക്കാം:
-
ടൊമാറ്റോ കെച്ചപ്പ് : അര കപ്പ്
-
സോയാ സോസ് : 1 tsp
-
വെള്ളം : കാൽ കപ്പ്
-
കോൺ ഫ്ലോർ. : 1 tsp
-
കാശ്മീരി മുളക്പൊടി: അര tsp
-
ഷുഗർ: 1 tbs
-
വിനീവർ :1 tbs
-
ഹണി : 2 tbs
-
ഉപ്പ് : പാകത്തിന്
-
ഇവയെല്ലാം ഒന്നിച്ചു മിക്സ് ചെയ്ത് വെക്കുക.
-
വെജിറ്റബിൾഓയിൽ. : പ്രോണ്‍സ് ഫ്രൈ ചെയ്തെടുക്കാൻ വേണ്ടുന്നത്ര.
-
കറിവേപ്പില : ഒരുതണ്ട്
-
പച്ചമുളക് : രണ്ടെണ്ണം (ഫ്രൈ ചെയ്തു അലങ്കരിക്കാന്‍ )
-
വെളുത്തുള്ളി :2 അല്ലി
-
(വലുത് ചതച്ചരിഞ്ഞത് )
-
ബട്ടര്‍ : ഒരു ചെറിയ പീസ്
ഇനി തയ്യാറാക്കാം :
ഒരു പാനില്‍ ഓയില്‍ ചൂടക്കിയതില്‍ പച്ചമുളകും കറിവേപ്പിലയും കളര്‍ മാറാതെ ഫ്രൈ ചെയ്തു മാറ്റിവെച്ച ശേഷം മസാല പുരട്ടി മാറ്റിവെച്ച പ്രോണ്‍സ് ഫ്രൈ ചെയ്തു കോരിയെടുത്തു മാറ്റിവെക്കുക. ഇനി മറ്റൊരു പാനില്‍ ബട്ടര്‍ഇട്ടു ചൂടാക്കി വെളുത്തുള്ളി ചേര്‍ത്തു മൂപ്പിച്ചതില്‍ റെഡിയാക്കിവെച്ച സോസ് ചേര്‍ത്തു ചെറുതീയ്യില്‍തിളച്ചു പാകത്തിന് കുറുകി വന്നാല്‍ ഫ്രൈ ചെയ്തു വെച്ച പ്രോണ്‍സ്ചേര്‍ത്തു നന്നായി മിക്സ് ചെയ്തു അടുപ്പില്‍ നിന്നും ഇറക്കി ബൌളിലേക്കുമാറ്റി ഫ്രൈ ചെയ്ത കറിവേപ്പിലയും പച്ചമുളകും കൊണ്ടലങ്കരിച്ച് സെര്‍വ് ചെയ്യാം.




