
Vijayalakshmi's
2021 by Vadakkan Malabari Ruchi


" കൊഞ്ച്(പ്രോൺസ്) വറവൽ "
ചേരുവകളും പാചക വിധവും :
വലിയ കൊഞ്ച് :750 ഗ്രാം
(ഓടുകളഞ്ഞ് മുകൾഭാഗം ചീന്തുകൊടുത്ത് കരുത്തവിരപോലുള്ള അഴുക്ക് കളഞ്ഞു വാഷ് ചെയ്തതിൽ ഒരു മുക്കാല് tspവീതംഉപ്പ്,കുരുമുളകുപൊടി,മഞ്ഞൾപ്പൊടി പുരട്ടി അൽപസമയം മാറ്റി വെക്കുക)
സവോള :ഒരെണ്ണം (അരിഞ്ഞത് )
തക്കാളി :ഒരെണ്ണം (അരിഞ്ഞത്)
ഇഞ്ചി അര ഇഞ്ച് പീസ്+വലിയല്ലി വെള്ളുള്ളി 6എണ്ണം+പച്ചമുളക് 3എണ്ണം+കറിവേപ്പില ഒരു തണ്ട് ഉത്തിർത്തത് ഇൗ നാല്ഐറ്റംസ് ,അരഞ്ഞുപോകതെ ക്രഷ് ചെയ്തു വെക്കുക.(കുഞ്ഞു കല്ലുരലിൽ ചതച്ച് അ രിഞ്ഞലും മതി.)
കസൂരിമേത്തി : ഒരു tsp
ഉപ്പ് : മസാലക്ക് വേണ്ടുന്നത്ര(കൊഞ്ചിൽ ചേർത്തത് ഓർമ്മ വേണം)
തേങ്ങ : മുക്കാല് കപ്പ് (
ഗോൾഡൻ കളറിൽ വറുത്തെടുത്തത്. ഇങ്ങിനെ വറുത്തത് ഷോപ്പിൽ കിട്ടാനുണ്ട്)
കടുക് : ഒരു tsp
പച്ചമുളക് : 2 (അറ്റം അല്പം ചീന്ത് കൊടുത്തത്. കട്ട് കൊടുത്തില്ലെങ്കിൽ ഓയിലിൽ ഇടുമ്പോൾ പൊട്ടിത്തെറിക്കും)
മുളകുപൊടി(കാശ്മീരി) :1tsp
മല്ലിപ്പൊടി : 1 tsp
മഞ്ഞൾപ്പൊടി : അര tsp
ഗരംമസാല : ഒരു tspവടിച്ച്
വിനീഗർ : 1 tsp
മല്ലിയില : അര കപ്പ്
വെളിച്ചെണ്ണ : 4 Tbs
റെഡിയാക്കുന്ന വിധം:
വലിയൊരു കടായി അടുപ്പിൽ വെച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ കടുക് പൊട്ടിച്ചുശേഷംചെറുചീന്തുകൊടുത്തു മാറ്റിവെച്ച പച്ചമുളക് വഴറ്റി കോരി മാറ്റിയ ശേഷം ,ക്രഷ് ചെയ്തു വെച്ച മസാല കൂട്ടും, സവോളായും ചേർത്ത് ചെറു ബ്രൗൺ കളർ ആയിവരും വരെ
വഴറ്റിയശേഷംമല്ലിപ്പൊടി,മുളകുപൊടി,മഞ്ഞൾപ്പൊടി , ഗരം മസാല പൊടി എന്നിവ ക്രമത്തിൽചേർത്ത് മൂപ്പിച്ചതിൽ അരിഞ്ഞ തക്കാളിയും, കസൂരിമേത്തി കൈകൊണ്ട് ഞരടിയതും
ചേർത്ത് തക്കാളി വെന്തുടഞ്ഞാൽ പകാത്തിനുപ്പും ,മസാല പുരട്ടി വെച്ച കൊഞ്ചും ചേർത്ത് അടച്ചുവെച്ച് 10 മിനുട്ട്ചെറുതീയിൽവെച്ച്ഇടക്കിടെഇളക്കികൊടുത്തുകൊണ്ട് ,കൊഞ്ച് വെന്തു മസാല പിടിച്ചു വരും വരെ കാത്തിരിക്കുക,ശേഷം വിനീഗറും,വറുത്തതേങ്ങായും,മല്ലിയിലയും,ഫ്രൈ ചെയ്തു മാറ്റിയ രണ്ടു പച്ചമുളകും ചേർത്തു രണ്ടുമിനുട്ട് കൂടി അടച്ചുവെച്ച് ഇറക്കി വെച്ചാൽ നല്ല രുചികരമായ കൊഞ്ച് വറവൽ കഴിക്കാൻ റെഡി.നല്ല ചൂട് ചോറിനൊപ്പം കൂട്ടി കഴിക്കാം നല്ലരുചിയാണ്.വേറെ കറികൾ ഒന്നുമില്ലാതെ തന്നെ കഴിക്കാൻ പറ്റും.കൂടെ ഒരു പപ്പടം മാത്രം മതിയാവും.ചപ്പാത്തി,പൊറോട്ട,നാൻഎന്നവക്കൊപ്പമെല്ലാം നല്ലകോമ്പിനേഷനാണ്
NB: ഇതിൽ വിനീഗർ ചേർക്കുന്നത് ,കൊഞ്ചിന് ചെറിയമധുരംതോന്നിക്കും അത് ഒഴിവാക്കാനാണ്.പകരം ചെറുനാരങ്ങാനീര് ചേർത്താലും മതി.

