
Vijayalakshmi's
2021 by Vadakkan Malabari Ruchi

"ഹെൽത്തി രംഗോളി ദോശ"

ബേസിക് ദോശ ബാറ്റർ :
മൂന്നു കപ്പ് പച്ചരിയും ഒരു കപ്പ് ഉഴുന്നുപരിപ്പും ഒരു Tbs ഉലുവയും ക്ളീൻ ചെയ്തു 6 മണിക്കൂർ കുതിർത്ത ശേഷം (ഈവിനിംഗ് ) പാകത്തിന് വെള്ളവും അര കപ്പ് ചോറും അല്ലെങ്കിൽ അര tsp ബേക്കിങ് സോഡയും ചേർത്തു അരച്ച മാവ്വ് പൊങ്ങാൻ വെച്ച് പിറ്റേന്ന് കാലത്ത് ആവശ്യത്തിന് ഉപ്പു ചേർത്ത ശേഷം മറ്റു മൂന്നു ബൗളുകളിൽ കൂടി വീതം വെച്ചതിൽ ഓരോന്നിലും വെറൈറ്റി മസാലകളും നാച്വറൽ കളറും മിക്സ് ചെയ്യണം.
നമ്പർ 1 ബാറ്റർ + ബീറ്റ്റൂട്ട് കളർ ജൂസ്.
നമ്പർ 2 ബാറ്ററിൽ ഓരോ tbs വീതം മല്ലിയില , പൊതീന , കറിവേപ്പില ,ഒരു പച്ചമുളക് ,ഒരു വെളുത്തുള്ളി എല്ലാംകൂടി പെയ്‌സ്റ്റ്ചെയ്തു ചേർക്കുക.
നമ്പർ 3 ബാറ്ററിൽ അരകപ്പ് ഗ്രെയ്റ്റഡ് കാരറ്റ്,ചെറുതായി നുറുക്കിയ പകുതി വീതംസവോളയും ,തക്കാളിയും, ഒരു tbs അരിഞ്ഞ മല്ലിയിലയും ഒരു tsp അരിഞ്ഞ ഇഞ്ചിയും ഇവയെല്ലാം കൂടി മിക്സ് ചെയ്യുക .ഈ കൂട്ടിൽ അൽപ്പം കൂടി ഉപ്പുചേർക്കേണ്ടി വരും.
നമ്പർ 4 സാധാ ബാറ്റർ
ഈ നാലുവിധ ബാറ്റർ കൊണ്ടും ദോശ ചുട്ടെടുക്കുക .ദോശക്കു മുകളിൽ ഗീയോ വെളിച്ചെണ്ണയോ പുരട്ടണം. എല്ലാം ചുട്ടെടുത്തൽ രുചികരമായ രംഗോളി ദോശ റെഡി.
ഇതിനൊപ്പം കൂട്ടി കഴിക്കാൻ ചട്ട്ണി റെഡിയാക്കാൻ: ഒരു കപ്പ് തേങ്ങയിൽ ഒരു ടീസ്പൂൺ ഇഞ്ചി നുറുക്കിയത് ചേർത്തരച്ചതിൽ മൂന്ന് പച്ചമുളകും (എരുവ് വേണ്ടുന്നത്ര ) പാകത്തിനുപ്പും അര കപ്പ് പുളികുറഞ്ഞ തൈരും ചേർത്തു ഒന്നുകൂടി ബീറ്റ് ചെയ്തു ബൗളിലേക്കു മാറ്റിയതിൽ വെളിച്ചെണ്ണയിൽ കടുക് , കറിവേപ്പില ഉണക്കമുളകും ചേർത്തു വറവിട്ടാൽ തേങ്ങാ ചട്ട്ണിയും റെഡി.
NB : ഈ കളർ ഫുൾ ദോശ നമ്മുടെ കൊച്ചു മക്കൾ ഒത്തിരിസന്തോഷത്തോടെ കഴിക്കും.


