
Vijayalakshmi's
2021 by Vadakkan Malabari Ruchi


"സ്പെഷ്യൽ തുവർദാൽകറി "
ചേരുവകൾ:
No.1.
-
തുവരപ്പരിപ്പ്. :. 2 കപ്പ് (നന്നായി കഴുകി രണ്ടുമണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക)
-
പച്ചമുളക് : അഞ്ചെണ്ണം കീറിയത്.
-
മഞ്ഞൾപൊടി. : 1/4 tsp
-
വെള്ളം : കുക്കറിൽ പരിപ്പ് വേവാൻ വേണ്ടുന്നത്ര.
-
ഇനി മുകളിൽ പറഞ്ഞവയെല്ലാം ചേർ
-
ത്ത് കുക്കറിൽ നന്നായി വേവിച്ചു
വെക്കുക.
No.2.
-
നെയ്യ്. : 1 tbs(ഇഷ്ടം പോലെ ചേർക്കാം)
-
വെളിച്ചെണ്ണ : 4 tbs
-
സവാള : ഒരെണ്ണംഅരിഞ്ഞത്
-
ഇഞ്ചി :1 tbs അരിഞ്ഞത്
-
വെളുത്തുള്ളി : 2 tbs ചതച്ച് അരിഞ്ഞത്
-
കറിവേപ്പില : ആവശ്യത്തിന്
-
ഉണക്കമുളക് : 2 ഓരോന്നും രണ്ടായി കട്ട് ചെയ്തത്.
-
തക്കാളിവലുത് : ഒരെണ്ണം അരിഞ്ഞത്
-
വെള്ളം : 2 ഗ്ലാസ്
-
ഉപ്പ് :ആവശ്യത്തിന്
-
മഞ്ഞൾപൊടി : 1/4 tsp
-
മുളകുപൊടി : 1/2 tsp
-
കായം പൊടി : 1 tsp വടിച്ച്
ഇനി റെഡിയാക്കാം:
കറി റെഡിയാക്കാൻ പാകത്തിലുള്ള വലിയൊരു കടായി അടുപ്പിൽവച്ച്,
ചൂടാക്കിയതിൽ 1 tsp നെയ്യും , 2tbs വെളിച്ചെണ്ണയും ഒഴിച്ചു ചൂടായി വരുമ്പോൾ , അരിഞ്ഞ സവോള, വെളുത്തുള്ളി, ഇഞ്ചി ഇവ ചേർത്തു
ചെറു തീയിൽ കരിഞ്ഞു പോകാതെ മൂപ്പിക്കുക, ഇനി ഗ്യാസ് ഓഫ് ചെയ്തു മഞ്ഞൾപൊടി മുളകുപൊടി കായം എന്നിവ ചേർക്കുക.ഇങ്ങിനെ ചെയ്യുന്നത് പൊടികൾ കരിഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ് ..വീണ്ടും ഗ്യാസ് ഓൺ ചെയ്തു തക്കാളി ചേർത്തു നന്നായി വഴന്നാൽ
ഇതിലേക്ക് വേവിച്ചു ഉടച്ചുവെച്ച് പരിപ്പ് കൂട്ട് ഒഴിച്ചു ആവശ്യം വേണ്ടുന്ന വെള്ള
വും ഉപ്പും ചേർക്കുക. ഇത് നന്നായി തിളച്ചു വന്നാൽ ഓഫ് ചെയ്യാം. ഇനി ഇതിലേക്ക് നന്നായിട്ടൊന്നു താളി ക്കണം .(വറവിടണം).. അതിനായി കൊണ്ട്, ഒരു പാൻ വെച്ച് ബാക്കി വെച്ച നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് ചൂടാ
യാൽ, തീ കുറച്ചശേഷം കടുകിട്ടു പൊട്ടി വന്നാൽ കറിവേപ്പിലയും ഉണക്കമുളകും ചേർത്ത് മൂപ്പിച്ച്തിൽ
ഗ്യാസ് ഓഫ് ചെയ്തശേഷം ജീരകവും
കായംപ്പൊടിയും ചേർത്ത് ജീരകം
പൊട്ടിയ ഉടനെ ഇറക്കിവെച്ച പരി
പ്പുകറിയിലേക്ക് ചേർക്കുക. "സ്പെഷ്യൽ തുവർ ദാൽ കറി" സെർവ് ചെയ്യാൻ റെഡി. നല്ല ടേസ്റ്റ് ഉള്ള കറിയാണിത്. നോൺ വെജ്ജ് കഴിക്കാത്തവർക്ക്, വൈറ്റ് റൈസി
നും, ചപ്പാത്തി , ദോശ , പൊറോട്ട., നാൻ ഇവക്കെല്ലാം ഒപ്പം കൂട്ടി കഴി
ക്കാൻ നല്ലൊരു കോമ്പിനേഷൻ കറിയാണിത്.
