
Vijayalakshmi's
2021 by Vadakkan Malabari Ruchi


ഇൗ സൂപ്പ് ഹെൽത്തി & ടേസ്റ്റിയാണ് . ഇതിലെ ചേരുവകൾ കണ്ടാൽ നിങ്ങള്ക്ക് കാര്യംവെക്തമാകും.
ചേരുവകൾ:
-
കഞ്ഞിവെള്ളം : ഒരു ലിറ്റർ
-
മുരിങ്ങയില : ഒരു cup ( തണ്ടും
-
മറ്റും കളഞ്ഞു വാഷ് ചെയ്തു വെക്കുക)
-
ചിക്കൻ. : ഒരു ബ്രസ്റ്റ് പീസ് ( മൂന്നു പീസ്സാക്കി ഒരു പാത്രത്തിലിട്ട് മൂന്നുcup വെള്ളവും ഒരുനുള്ളുപ്പും ഒരുനുള്ള് മഞ്ഞൾപ്പൊടിയും ചേർത്തു ചെറു തീയ്യിൽ 10 മിനുട്ടു പുഴുങ്ങി കോരിയെടുത്തു കൈകൊണ്ടു പിച്ചിവെക്കുക) . ചിക്കൻ പുഴുങ്ങിയ ചിക്കൻ സ്റ്റോക്ക് മാറ്റിവെക്കുക.
-
എഗ്ഗ് . : രണ്ടെണ്ണം ബീറ്റ് ചെയ്തു വെക്കുക
-
കോൺ ഫ്ലോർ : 2 tbs ( അര കപ്പ്
-
വെള്ളത്തിൽ കലർത്തി വെക്കുക .
-
ബട്ടർ : രണ്ടു tbs
-
ജിഞ്ചർ : ഒരു tbs അരിഞ്ഞത്
-
ഗാർലിക്. : ഒരു tbs അരിഞ്ഞത്
-
കുരുമുളക് പൊടി : രണ്ടു tsp
-
ഉപ്പ് : പാകത്തിന്
-
മാഗി ചിക്കൻ ടേസ്റ്റ് മേക്കർ : കാൽ പീസ്
-
സോയാസോസ് . : രണ്ടു tsp
-
വിനീഗർ : ഒരുtbs
-
മല്ലിയില . : ഒരു tbs
-
വറവിടാൻ :
-
നെയ്യ് . : ഒരുtbs
-
ഗാർലിക് : ഒരു tbs അരിഞ്ഞത്
-
ചെറിയുള്ളി : ഒരു tbs അരിഞ്ഞത്
മുരിങ്ങയില ചിക്കൻ സൂപ്പ്
ചെയ്യേണ്ടുന്ന വിധം :
സൂപ്പ് റെഡി യാക്കാൻ പാകത്തിലുള്ള വലിയ പാത്രം അടുപ്പിൽ വെച്ച് ചൂടായാൽ രണ്ടു സ്പൂൺ ഗീ ഒഴിച്ചു ചൂടായതിൽ ജിഞ്ചർ ഗാർലീക് ചേർത്ത് മൂപ്പിച്ചതില് ചിക്കൻ ചേർത്ത് വഴന്നാൽ കഞ്ഞി വെള്ളവും , ചിക്കൻ ടേസ്റ്റ് മെയ്ക്കറും, സോസും ചേർത്തു തിളച്ചാൽ ചിക്കൻസ്റ്റോക്ക് ചേർത്തുകൊടുത്ത ശേഷം മുരിങ്ങയില ചേർത്തുകൊണ്ട് തിളച്ചു തുടങ്ങിയാൽ പാകത്തിന് ഉപ്പും, മിക്സ് ചെയ്തു വെച്ചിരുന്ന കോൺ ഫ്ലോർ chertthilakkiyathil ബീറ്റ് ചെയ്തു വെച്ചിരുന്ന എഗ്ഗ് ചേർത്ത് കൈ വെക്കാതെ ഇളക്കി ഒരു മിനുട്ട് തിളച്ച ശേഷം മല്ലിയിലയും , കുരുമുളകുപൊടിയും,ഒരു tbs വിനീഗറുംചേർത്ത് ഇറക്കി വെക്കുക. ഇനി ഒരു പാനിൽ രണ്ടു tbs നെയ്യൊഴിച്ച് ചൂടായിക്കഴിയുമ്പോൾ അരിഞ്ഞു വെച്ച കുഞ്ഞുള്ളിയും, വെള്ളുള്ളിയുംചേർത്തു മൂപ്പിച്ചൊഴിച്ചാൽ അടിപൊളി
ടേസ്റ്റി & ഹെൽത്തി മുരിങ്ങയില ചിക്കൻ സൂപ്പ് റെഡി.
ഇൗ സൂപ്പ് 6 പേർക്ക് കഴിക്കാനുള്ള തുണ്ടാവും .
