
Vijayalakshmi's
2021 by Vadakkan Malabari Ruchi




ആവശ്യസാധനങ്ങള്‍ :
-
തക്കാളി വലുത് :നാലെണ്ണം
-
(പച്ചമുളക് അരിഞ്ഞത് :ഒരെണ്ണം
-
ഉണക്കമുളക് ക്രഷ് ചെയ്തത് രണ്ടെണ്ണം
-
ഇഞ്ചി പേസ്റ്റ് : അരടീസ്പൂണ്‍
-
വെളുത്തുള്ളി പേസ്റ്റ്: അരടീസ്പൂണ്‍
-
മല്ലി ഇല അരിഞ്ഞത് :ഒരു ടേബിള്‍ സ്പൂണ്‍
-
ഏലകായ ചതച്ചത് :ഒരെണ്ണം
-
ഗ്രാമ്പൂ ചതച്ചത് :രണ്ടെണ്ണം
-
പട്ട : ചെറുകഷണം
-
ജീരകം ചതച്ചത് : അരടീസ്പൂണ്‍ )
-
വിനീഗര്‍ : രണ്ടു ടേബിള്‍ സ്പൂണ്‍
-
പഞ്ചസാര :രണ്ടുടേബിള്‍ സ്പൂണ്‍
-
ഉപ്പ് :ആവശ്യത്തിന്
തയ്യാറാക്കുന്നവിധം :
ഒരുപാത്രത്തില്‍ വെള്ളം തിളപ്പിച്ച് തക്കാളി അതിലിട്ടു അഞ്ചുമിനുട്ട് മൂടി വെക്കുക .ശേഷം പച്ച വെള്ളത്തിലിട്ടാല്‍ എളുപ്പം തൊലി മാറ്റാന്‍ പറ്റും .തൊലി മാറ്റിയ തക്കാളി മിക്സിയില്‍ അരച്ച് പ്യൂരി റെഡിയാക്കി വെക്കുക .പച്ചമുളക് മുതല്‍ ജീരകം വരെയുള്ള മസാലകള്‍ ,നല്ല നേരിയ ഒരു തുണിയില്‍ ലൂസ്സായി കിഴി കെട്ടി വെക്കുക .ഇനി ഒരുപാന്‍ (നോണ്‍ സ്റ്റിക് പാന്‍ ആയാല്‍ വളരെ നല്ലത് ) അടുപ്പില്‍ വെച്ച് ചൂടായാല്‍ മാറ്റി വെച്ച പ്യൂരി പാനില്‍ ഒഴിച്ച് കെട്ടിവെച്ച കിഴി കൊണ്ട് ഇളക്കുക..കയ്യില്‍ചൂട് തട്ടുമെന്ന പേടി ഉണ്ടെങ്കില്‍ കിഴിയെ ഇതിലിട്ട് ഒരു തവി കൊണ്ട് ഇളക്കികൊണ്ടിരിക്കുക ..കൂട്ട് തിളച്ചാല്‍ വിനീഗര്‍,പഞ്ചസാര ,ഉപ്പ് ഇവ ചേര്‍ക്കുക .ഇനി ഒരു പത്തുമിനുട്ട് കൂടി (അല്ലെങ്കില്‍ ഈഫോട്ടോയില്‍ കാണുന്നസോസിന്‍റെ പരുവത്തില്‍)ചെറുതീയ്യില്‍ കുറുക്കുക .ഇനി ഇറക്കി വെച്ച് കിഴിയെ തവി കൊണ്ട് അമര്‍ത്തി സത്ത് ഇളക്കിചേര്‍ത്തു കൊണ്ടിരിക്കണം..തണുത്താല്‍ ക്ലീന്‍ ബോട്ടലില്‍ സൂക്ഷിക്കുക.
ടൊമാറ്റോ സോസ്:

