
Vijayalakshmi's
2021 by Vadakkan Malabari Ruchi
ട്രഡീഷണൽ മീൻ കറി

( നാടൻആവോലി കറി)ചേരുവകൾ :
-
ആവോലി :600 ഗ്രാം(ദശ കട്ടിയുള്ള ഏതു ഫിഷ് വേണമെങ്കിലും എടുക്കാം
-
തക്കാളി :ഒരെണ്ണം സ്ലൈസ് ചെയ്തത് കുഞ്ഞുള്ളി : പത്തെണ്ണം (നീളത്തിൽ അരിഞ്ഞത്)
-
ഇഞ്ചി അരിഞ്ഞത്: ഒന്നര tbs
-
പച്ചമുളക് : അഞ്ചെണ്ണം ചീന്തിയത്
-
കറിവേപ്പില : ആവശ്യത്തിന്
-
ഉപ്പ്. : ആവശ്യത്തിന്
-
വെള്ളം : ആവശ്യത്തിന്
-
പുളി : ഒരുവലിയ നെല്ലിക്കാ വലുപ്പത്തിൽ (ന്നന്നയി ഞെരടി പിഴിഞ്ഞ് വെക്കുക)
-
മുളകുപൊടി : 2 tsp
-
മഞ്ഞൾ പൊടി : അര tsp
-
-
അരപ്പിന്:
-
തേങ്ങ. : 2 കപ്പ്(ഒന്നര മുറി)
-
മുളകുപൊടി : 2tsp
-
മഞ്ഞൾപ്പൊടി : അര tsp
-
ഇവ മൂന്നും കൂടി പാകത്തിന് വെള്ളം ചേർത്ത് ചന്ദനം പോലെ നൈസ്സായി അരച്ചു വെക്കുക.
തയ്യാറാക്കാം:
ഒരു മൺചട്ടിയിൽ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, തക്കാളി , കുഞ്ഞുളളി ,മുളകുപൊടി, മഞ്ഞൾപ്പൊടി,പാകത്തി നുപ്പ് ,ഇവയെല്ലാം ഒന്നിച്ചു കൈകൊണ്ട് നന്നായി ഞരടിയതിൽ റെഡിയാക്കി വെച്ച മീൻ മാരിനേറ്റ് ചെയ്തു 10 മിനുട്ട് മാറ്റിവെച്ച ശേഷം മീനിൽ പുളിയും കഷണങ്ങൾ മൂടുംവരെ അൽപം വെള്ളവും ചേർത്തു അടുപ്പിലേക്ക് മാറ്റി,ചെറുതീയിൽ മസാലായും, ഫിഷും വെന്തു കുറുകിയാൽ, അരപ്പും പാകത്തിന് ഉപ്പും വെള്ളവും ചേർക്കുക. പിന്നെ കറിക്ക് പാകത്തിന്ഉപ്പും, പുളിയും ഉണ്ടെന്ന് ഉറപ്പ് വരുത്തി യ ശേഷം ചെറുതീയിൽ നന്നായി തിളച്ചു പാകത്തിന് കുറുകി വന്നാൽ കുറച്ചുകൂടി കറിവേപ്പില ചേർത്തു ഒന്നുകൂടി നന്നായി തിളച്ചാൽ ഇറക്കി വെക്കുക . ശേഷം ഒരു പാനിൽ ആവശ്യം വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ അരിഞ്ഞു വെച്ച സവോള മൂപ്പിച്ച് കറിയിൽ ഒഴിച്ചാൽ നല്ല കിടലൻ ട്രഡീഷണൽ മീൻ കറി റെഡി.
നല്ല ചൂട് കുറുവഅരിചോറിനൊപ്പവും, പുട്ട് ,പൊറോട്ട ,ചപ്പാത്തി, നാൻ,ഗോതമ്പ് ദോശ എന്നീ പലഹാരങ്ങൾക്കൊപ്പവും നല്ല കോമ്പിനേഷണാണ്.