
Vijayalakshmi's
2021 by Vadakkan Malabari Ruchi

"കുക്കർ കലത്തപ്പം "
ചേരുവകൾ :
-
കയമ റൈസ് (ജീരകശാല ) :രണ്ടു കപ്പ് ,വാഷ് ചെയ്തു 6 മണിക്കൂർ കുതിർത്തത് .
-
തേങ്ങ : രണ്ടു tbs
-
ചോറ് : രണ്ടു tbs ഫുൾ
-
ബ്രൗൺ ശർക്കര : 250 ഗ്രാം:
-
വെള്ളം : മൂന്നു കപ്പ്
-
ഉപ്പ്. : കാൽ tsp
-
ബേക്കിങ് സോഡ : അര tsp തേങ്ങാക്കൊത്ത് : മൂന്നു tbs
-
കുഞ്ഞുള്ളി അരിഞ്ഞത് : മൂന്നു tbs
-
ഏലക്കായ : നാലെണ്ണം
-
വെളിച്ചെണ്ണ : 6 tbs
ഇനി റെഡി യാക്കാം : ആദ്യം തന്നെ കുതിർത്ത രണ്ടു കപ്പ് അരി വെള്ളം അരിച്ചു കളഞ്ഞു മിക്സി ജാറിൽ ഇടുക . ഇതിലേക്ക് ചോറ്,തേങ്ങ, ഏലക്കായ, ഉപ്പ്, വെള്ളം( ഒരുകപ്പ് അരിക്ക് ഒരു കപ്പു വെള്ളം എന്നതാണ് കണക്ക് ...
നമ്മൾ മൂന്നു കപ്പ് വെള്ളത്തിൽ ഒരു കപ്പ് ശർക്കര ഉരുക്കാൻ മാറ്റി വെച്ച് ബാക്കി രണ്ടു കപ്പ് വെള്ളം അരി അരച്ചു ചേർക്കാനുള്ളതാണ് )
അരിയിൽ ആവശ്യത്തിന് വെള്ളം ചേർത്തു നൈസ് പെയ്സ്റ്റായി അരച്ചെടുക്കുക ഇതിൽ ബേക്കിങ് സോഡ മിക്സ് ചെയ്യുക. ഒരുപാനിൽ പകുതി വെളിച്ചെണ്ണ ഒഴിച്ച്ചൂടാക്കിയതിൽതേങ്ങാകൊത്തും കുഞ്ഞുള്ളിയും ഫ്രൈ ചെയ്തു മാറ്റിവെക്കുക. ഇനി വെല്ലം ഒരു കപ്പ് വെളളംചേർത്തുരുക്കി അരിച്ചു ചൂടോടെ അരിമാവിൽ ഇളക്കി കൊടുത്തുകൊണ്ട് ചേർക്കുക. ഫ്രൈചെയ്തുവെച്ച തേങ്ങാക്കൊത്തിൽ നിന്നും, ഉള്ളിയിൽ നിന്നും പകുതി റെഡിയാക്കിയ അരിമാവിലേക്കു ചേർത്തു നന്നായി മിക്സ് ചെയ്യുക .ഇനിi കലത്തപ്പം റെഡിയാക്കാൻ പറ്റിയ കുക്കർ, അടുപ്പിൽ വെച്ച് ചൂടായാൽ അതിലേക്കു ഉള്ളിയും തേങ്ങയും ഫ്രൈചെയ്തെടുത്ത ശേഷം ബാക്കിവന്ന വെളിച്ചെണ്ണയിൽ അല്പം കൂടി വെളിച്ചെണ്ണചേർത്തു ഏതാണ്ട് അഞ്ചാറ് Tbs വേണം. അതു ചേർത്തു ചൂടായാൽ അരിമാവ് സാവകാശം ഒഴിച്ച് മുകളിൽ മാറ്റിവെച്ച ഫ്രൈഡ് ഉള്ളിയും, തേങ്ങാക്കൊത്തും വിതറി കുക്കറിന്റെ ലിഡിട്ടു , വെയ്റ്റ് വെക്കാതെ ഫ്‌ളെയിം ഏറ്റവും കുറഞ്ഞ സിമ്മിലാക്കി 15 മിനുട്ട് വെക്കുക .ശേഷം ഗ്യാസ് ഓഫ് ചെയ്യുക.കുക്കർ തണുക്കാൻ അനുവദിക്കുക. ശേഷം തുറന്നു നല്ല സോഫ്റ്റ് കലത്തപ്പം പുറത്തെടുത്തു ഇതുപോലെ കട്ട് ചെയ്തു സെർവ് ചെയ്യാം . നിങ്ങളുടെ ശ്രദ്ധ പോലിരിക്കും കലത്തപ്പത്തിന്റെ. നിലവാരം .അടുപ്പ് ഫ്‌ളെയിം കൂടിപ്പോയാലും ,ടൈം കൂടിപ്പോയാലും.അപ്പത്തിന്റെ ഗുണവും രുചിയും പോയിക്കിട്ടും .ഏതാണ്ട് അര മണിക്കൂർ സ്പെന്റ് ചെയ്താൽ അടിപൊളി കലത്തപ്പം തിന്നാം 😄